സ്വർണ്ണപ്പാളി കൈമാറുമ്പോൾ താൻ ചുമതലയിൽ ഇല്ലായിരുന്നുവെന്ന് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു. മഹസറിൽ താൻ ഒപ്പിട്ടിട്ടില്ല. വീഴ്ചയിൽ തനിക്ക് പങ്കില്ല. കൈമാറിയത് അടിസ്ഥാനപരമായി ചെമ്പുപാളി തന്നെയാണെന്നും അതുകൊണ്ടാണ് രേഖകളിൽ ചെമ്പുപാളി എന്ന് എഴുതിയതെന്നും മുരാരി ബാബു പറഞ്ഞു.
സ്വർണ്ണപ്പാളി കൈമാറുമ്പോൾ താൻ ചുമതലയിൽ ഇല്ലായിരുന്നു. 2019 ജുലൈ 16ന് സ്ഥാനം ഒഴിഞ്ഞിരുന്നു. ദേവസ്വം വിജിലൻസ് തന്റെ മൊഴിയെടുത്തു. ആരോ വാർത്തകൾ കൊടുക്കുന്നുവെന്നും നാട്ടിൽ ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും മുരാരി ബാബു പറഞ്ഞു. ദേവസ്വം വിജിലൻസിന്റെ കണ്ടെത്തലുകൾ മുരാരി ബാബു തള്ളി. ദ്വാരപാലക ശില്പങ്ങളിൽ ഉള്ളത് ചെറിയ ശതമാനം സ്വർണം മാത്രമാണെന്ന് അദേഹം പറഞ്ഞു.
2016 ജൂലൈ 19നാണ് ദ്വാരപാലക ശില്പങ്ങളുടെ സ്വര്‍ണ്ണപ്പാളി കൈമാറുന്നത്. വിഷയത്തിൽ മുരാരി ബാഹുവിനെതിരെ നടപടിയുണ്ടാകുമെന്ന വാർത്തകൾ വരുന്നതിനിടെയാണ് പ്രതികരണവുമായി അദേഹം രംഗത്തെത്തുന്നത്. സ്വർണ്ണപ്പാളി കൈമാറുന്ന സമയത്ത് ഒരു തരത്തിലുള്ള അധികാരവും തനിക്കില്ലെന്ന് മുരാരി ബാബു വ്യക്തമാക്കി.