മധ്യപ്രദേശിൽ 21കാരിയെ ട്രെയിനിൽ ബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്ത് കൊന്നു

 

മധ്യപ്രദേശിൽ ട്രെയിനിൽ വെച്ച് 21കാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി. സെഹോറിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഇൻഡോർ-ബിലാസ്പൂർ ട്രെയിനിൽ വെച്ചാണ് യുവതിക്ക് ദാരുണാന്ത്യം സംഭവിച്ചത്

മുസ്‌കാൻ ഹദ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സ്ലീപ്പർ ക്ലാസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ കുറച്ചുപേർ ുപദ്രവിക്കാൻ ശ്രമിക്കുന്നതായി യുവതിയുടെ സഹോദരൻ പോലീസിനെ അറിയിച്ചിരുന്നു. വിവരമറിഞ്ഞ് പോലീസുകാർ സെഹോർ സ്‌റ്റേഷനിൽ കാത്തുനിന്നു. വണ്ടി സ്‌റ്റേഷനിലെത്തിയപ്പോഴേക്കും യുവതി മരിച്ച നിലയിലായിരന്നു

ട്രെയിൻ സ്‌റ്റേഷനിലേക്ക് കയറുന്നതിന് മുമ്പ് തന്നെ പ്രതികൾ ചാടിരക്ഷപ്പെടുകയായിരുന്നു. സഹോദരനെ കാണാൻ ഇൻഡോറിൽ നിന്ന് ഭോപ്പാലിലേക്ക് പോകുകയായിരുന്നു യുവതി.