സംസ്ഥാനത്ത് കാലവർഷം നാളെയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകാത്തതിനെ തുടർന്നാണ് കാലവർഷം വൈകിയത്. മെയ് 31ന് കാലവർഷമെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
ഈ വർഷം ശരാശരിയിലും കുറവ് മഴയാകും ലഭിക്കുകയെന്നാണ് പ്രവചനം. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്.