Headlines

ശബരിമലയിലെ സ്വർണ്ണക്കൊള്ള: പദ്മകുമാർ പ്രസിഡന്‍റായ 2019 ലെ ദേവസ്വം ബോർഡ് പ്രതിപ്പട്ടികയിൽ, അന്വേഷണം ഉന്നതരിലേക്ക്

തിരുവനന്തപുരം:ശബരിമലയിലെ സ്വർണാപഹരണ കേസില്‍ അന്വേഷണം ഉന്നതരിലേക്ക്. കട്ടിളയിലെ സ്വർണാപഹരണം സംബന്ധിച്ച രണ്ടാം കേസിലെ എഫ് ഐആ ആറിലാണ് ദേവസ്വം ബോര്‍ഡ് അംഗങ്ങലേയും പ്രതികളാക്കിയിരിക്കുന്നത്, 8-ാം പ്രതിയായി ചേർത്തിരിക്കുന്നത് 2019 ലെ ദേവസ്വം ബോര‍ഡ് അംഗങ്ങളെയാണ് ആരുടെയും പേര് FIRൽ ഇല്ല .എ പത്‌മകുമാർ പ്രസിഡന്‍റാായ ഭരണസമിതിയാണ് 2019ൽ ചുമതലയിലുണ്ടായിരുന്നത്.

2019ല്‍ ദേവസ്വം അംഗങ്ങളുടെ അറിവോടുകൂടിയാണ് സ്വര്‍ണ പാളികള്‍ ‍ ഇളക്കി എടുത്തെന്ന് FIRല്‍ പറയുന്നു ബോർഡിന് നഷ്‌ടമുണ്ടാക്കാനായി പ്രതികൾ ഗൂഡാലോചന നടത്തി പദ്മകുമാർ പ്രസിഡണ്ടായ ബോഡില്‍ ശങ്കർ ദാസ് കെ രാഗഘവൻ എന്നിവരായിരുന്നു അംഗങ്ങൾ