ചെന്നൈ: ആമ്പൂരിൽ റെയിൽപാളത്തിലെ സിഗ്നൽ തകരാർ പരിഹരിച്ച് മടങ്ങവേ ചരക്ക് ട്രെയിനിടിച്ച് രണ്ട് ജീവനക്കാർക്ക് ദാരുണാന്ത്യം. തിരുപ്പത്തൂർ എൻജിനീയർ മുരുകേശൻ (40), ടെക്നീഷ്യൻ ബിഹാർ സ്വദേശി പർവേഷ് കുമാർ (32) എന്നിവരാണ് അപകടത്തിൽ ദാരുണമായി മരിച്ചിരിക്കുന്നത്.
തിങ്കളാഴ്ച പുലർച്ച ഒരു മണിയോടെയാണ് ഞെട്ടിക്കുന്ന ദാരുണ സംഭവം ഉണ്ടായിരിക്കുന്നത്. തിരുപ്പത്തൂർ ആമ്പൂർ കന്യകാപുരത്തിന് സമീപത്തെ റെയിൽവേ സിഗ്നലാണ് തകരാറിലായിരുന്നത്. കനത്ത മഴയിൽ റെയിൽപാളത്തിലൂടെ നടന്നുപോകവേയാണ് ജോലാർപേട്ടയിൽനിന്ന് റനിഗുണ്ടയിലേക്ക് പോവുകയായിരുന്ന ചരക്ക് ട്രെയിൻ ഇടിച്ചത്.