ജി എസ് ടി കൗൺസിൽ യോഗം ഇന്ന് ചേരും. കൊവിഡ് വാക്‌സിന്റെ നികുതി പൂർണമായും ഒഴിവാക്കണമോയെന്ന കാര്യം കൗൺസിൽ യോഗം അന്തിമ തീരുമാനമെടുക്കും. കൊവിഡ് നികുതി പൂർണമായും ഒഴിവാക്കാനുള്ള നിർദേശത്തെ പിന്തുണക്കാനാണ് കേന്ദ്രത്തിന്റെ നീക്കം
ഏഴ് മാസത്തിന് ശേഷമാണ് ജി എസ് ടി കൗൺസിൽ യോഗം ചേരുന്നത്. വാക്‌സിൻ, മരുന്ന്, കൊവിഡുമായി ബന്ധപ്പെട്ട മറ്റ് വസ്തുക്കൾ എന്നിവയുടെ നികുതി സംബന്ധിച്ച ചർച്ചയാണ് യോഗത്തിൽ അജണ്ടയാകുക. അഞ്ച് ശതമാനം നികുതിയാണ് കൊവിഡ് വാക്‌സിന് ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് ഒഴിവാക്കണമെന്ന് സംസ്ഥാനങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു