കൊവിഡിന് ശേഷം ലോകം ഒരിക്കലും പഴയ പോലെയായിരിക്കില്ലെന്ന് പ്രധാനമന്ത്രി

രാജ്യം കൊവിഡ് സാഹചര്യത്തിൽ കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ മാത്രമല്ല, മറ്റ് പല രാജ്യങ്ങളും സമാന സാഹചര്യത്തിലൂടെ കടന്നുപോകുകയാണ്. കൊവിഡിന് ശേഷം ലോകം പഴയ പോലെയായിരിക്കില്ല.

വാക്‌സിൻ ഉത്പാദിപ്പിച്ച ശാസ്ത്രജ്ഞരെ നന്ദിയോടെ സ്മരിക്കുന്നു. സാധ്യമായ എല്ലാ വഴികളിലൂടെയും രണ്ടാംതരംഗത്തെ അതിജീവിക്കാൻ ശ്രമിക്കുകയാണ്. ജാഗ്രതയോടെ മുന്നോട്ടുപോകണമെന്നും പ്രധാനമന്ത്രി പറഞ്ഞു

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2.08 ലക്ഷം പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 4157 പേർ മരിക്കുകയും ചെയ്തു.