ന്യൂഡല്‍ഹി: രാജ്യത്ത് ഇനി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ണായക പ്രഖ്യാപനം ഉണ്ടാകുമോ. രാജ്യം മുഴുവനും കാത്തിരിക്കുകയാണ് ആ നിര്‍ണായക പ്രഖ്യാപനത്തിന്. കോവിഡ് -19 വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായാണ് ആ പ്രഖ്യാപനം ഉണ്ടാകുക. പ്രധാനമന്ത്രി ജനുവരി 11 ന് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കൂടിക്കാഴ്ച.
സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും 736 ജില്ലകളില്‍ ഇന്ന് കൊവിഡ് വാക്‌സിന്‍ വിതരണം വിജയകരമായി പൂര്‍ത്തീകരിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി മാധ്യമങ്ങളെ കാണുന്നത് സംബന്ധിച്ചുള്ള അറിയിപ്പ് വരുന്നത്. പതിനൊന്നിന് തന്നെ രാജ്യത്ത് വാക്‌സിന്‍ വിതരണം ആരംഭിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ഇതോടെ ശക്തമായി.