ഐടി ചട്ടം നടപ്പാക്കുന്നതിൽ നിയമോപദേശം തേടി കേന്ദ്രസർക്കാർ; കോടതി നിലപാട് നിർണായകമാകും

 

സമൂഹമാധ്യമങ്ങളെ തങ്ങളുടെ ചൊൽപ്പടിക്ക് നിർത്താനുള്ള നരേന്ദ്രമോദിയുടെ സർക്കാരിന്റെ നീക്കം തുടരുന്നു. സമൂഹ മാധ്യമങ്ങൾക്കെതിരെ കേസെടുക്കാൻ കേന്ദ്രം ആലോചിക്കുകയാണ്. ഐടി ചട്ടം നടപ്പാക്കുന്നതിൽ മോദി സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്.

അതേസമയം കോടതിയുടെ നിലപാടും വിഷയത്തിൽ നിർണായകമാകും. സ്വകാര്യതാ ലംഘനം ചൂണ്ടിക്കാട്ടി വാട്‌സാപ്പ് കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പുതിയ ഉത്തരവ് പ്രകാരമുളഅള നിയമനങ്ങൾ നടത്തിയതിന്റെ റിപ്പോർട്ട് കേന്ദ്രം സമൂഹ മാധ്യമങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ട്വിറ്റർ, ഫേസ്ബുക്ക്, വാട്‌സാപ്പ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ മോദി സർക്കാരിന്റെ നീക്കത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല