Headlines

ശബരിമലയിൽ പുതിയ സത്യവാങ്മൂലം നൽകാൻ തയ്യാറെന്ന് എംഎ ബേബി; സിപിഎമ്മും ചുവടുമാറ്റുന്നു

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ നിലപാട് മാറ്റവുമായി സിപിഎം. പുനഃപരിശോധനാ ഹർജികളിൽ വാദം വരുന്ന സമയത്ത് ആവശ്യമെങ്കിൽ പുതിയ സത്യവാങ്മൂലം നൽകാൻ തയ്യാറാണെന്ന് പിബി അംഗം എംഎ ബേബി അറിയിച്ചു സുപ്രീം കോടതി ആവശ്യപ്പെട്ടാൽ പുതിയ സത്യവാങ്മൂലം നൽകും. എല്ലാവരുമായും ചർച്ച ചെയ്ത ശേഷമായിരിക്കും സത്യവാങ്മൂലം നൽകുക. വിശ്വാസികളുടെ സമ്മർദത്തെ തുടർന്നല്ല നിലപാട് മാറ്റുന്നത്. സമൂഹത്തിന്റെ വലിയ വിഭാഗം ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ വ്യത്യസ്ത വീക്ഷണങ്ങൾ കണക്കിലെടുത്തേ സംസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന പാർട്ടിക്ക് കാര്യങ്ങൾ കൊണ്ടുപോകാനാകൂവെന്നും ബേബി പറഞ്ഞു

Read More

നടിയെ ആക്രമിച്ച കേസ്: വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് കോടതി

നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് വിചാരണാ കോടതി. ആറ് മാസം കൂടി സമയം നീട്ടി നൽകണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചു. വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി അനുവദിച്ച സമയം ഈ മാസം നാലിന് അവസാനിച്ചിരുന്നു കേസിൽ 2020 ജനുവരി മുതൽ 82 സാക്ഷികളെയാണ് വിസ്തരിച്ചത്. 230 സാക്ഷികളെ കൂടി ഇനി വിസ്തരിക്കാനുണ്ട്. മാപ്പുസാക്ഷി വിപിൻലാൽ, ദിലീപിന്റെ ഭാര്യ കാവ്യ മാധവൻ ഉൾപ്പെടെയുള്ളവരെയാണ് ഇനി വിസ്തരിക്കാനുള്ളത്. കൊവിഡ് പ്രതിസന്ധിയെ തുടർന്നാണ് വിചാരണ നീണ്ടുപോയത്.

Read More

കൊവിഡ് മുക്തനായി എം വി ജയരാജൻ; ഇന്ന് ആശുപത്രി വിടും, ഒരു മാസം നിരീക്ഷണത്തിൽ

കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഇന്ന് ആശുപത്രി വിടും. കൊവിഡിനൊപ്പം ന്യൂമോണിയ കൂടി ബാധിച്ചതോടെ ജയരാജനെ ജനുവരി 20ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. കഴിഞ്ഞാഴ്ചയോടെ ആരോഗ്യനില മെച്ചപ്പെട്ടു. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട് നിന്നും വിദഗ്ധ സംഘമെത്തിയാണ് ജയരാജനെ ചികിത്സിച്ചത്. വീട്ടിലേക്ക് മടങ്ങുന്ന ജയരാജൻ ഒരു മാസക്കാലം നിരീക്ഷണത്തിൽ തുടരും.

Read More

അപേക്ഷകര്‍ക്ക് ഇനി സ്വയം റേഷൻകാർഡ് പ്രിന്റ് എടുക്കാം

അപേക്ഷകര്‍ക്ക് സ്വയം പ്രിന്റ് ചെയ്‌തെടുക്കാന്‍ കഴിയുന്ന ഇലക്‌ട്രോണിക് റേഷന്‍ കാര്‍ഡ് (ഇ -റേഷന്‍ കാര്‍ഡ്) വരുന്നു. ഓണ്‍ലൈനായുള്ള അപേക്ഷകള്‍ക്ക് താലൂക്ക് സപ്ലൈ ഓഫീസര്‍ അനുമതി (അപ്രൂവല്‍) നല്‍കിയാലുടന്‍ പി.ഡി.എഫ് രൂപത്തിലുള്ള ഇ- റേഷന്‍ കാര്‍ഡ് അക്ഷയ ലോഗിനിലോ അപേക്ഷകരുടെ സിറ്റിസണ്‍ ലോഗിനിലോ ലഭിക്കും. പി.ഡി.എഫ് ഡോക്യുമെന്റ് തുറക്കുന്നതിനുള്ള പാസ്‌വേഡ് റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്ത മൊബൈല്‍ ഫോണ്‍ നമ്പറിലേക്ക് അയയ്ക്കും. ഇങ്ങനെ ലഭിക്കുന്ന ഇ-റേഷന്‍കാര്‍ഡ് ഇ-ആധാര്‍ മാതൃകയില്‍ പ്രിന്റെടുത്ത് ഉപയോഗിക്കാം. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററാണ് (എന്‍.ഐ.സി) ഇ-…

Read More

ജനദ്രോഹം തുടരുന്നു: പെട്രോൾ വില 90 രൂപ കടന്നു, എട്ട് മാസത്തിനിടെ 16 രൂപയുടെ വർധനവ്

ഇന്ധനവില സർവകാല റെക്കോർഡിൽ സംസ്ഥാനത്ത് ഗ്രാമ മേഖലകളിൽ പെട്രോൾ വില 90 രൂപ കടന്നു. പെട്രോളിന് ഇന്ന് 35 പൈസയും ഡീസലിന് 37 പൈസയും ഇന്ന് വർധിച്ചു കഴിഞ്ഞ എട്ട് മാസത്തിനിടെ പെട്രോളിനും ഡീസലിനും 16 രൂപയുടെ വർധനവാണ് ഉണ്ടായത്. സാധാരണക്കാരന്റെ പോക്കറ്റിൽ കയ്യിട്ടുവാരുന്ന പെട്രോൾ കമ്പനികളുടെ നടപടി കണ്ടുരസിക്കുകയാണ് നരേന്ദ്രമോദി സർക്കാർ കൊച്ചി നഗരത്തിൽ പെട്രോളിന് 87.57 രൂപയായി. ഡീസലിന് 81.81 രൂപയിലെത്തി. തിരുവനന്തപുരത്ത് പെട്രോളിന് 89.18 രൂപയും ഡീസലിന് 83.33 രൂപയുമായി

Read More

നിയമസഭ തിരഞ്ഞെടുപ്പ്: 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കൊവിഡ് രോഗികള്‍ക്കും തപാല്‍ വോട്ട്

കൊവിഡ് പശ്ചാത്തലത്തില്‍ 2021ലെ കേരള നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആബ്‌സെന്റി വോട്ടേഴ്‌സിന് തപാല്‍ വോട്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആബ് സെന്റി വോട്ടര്‍മാരെ മൂന്ന് വിഭാഗമായാണ് തിരിച്ചിരിക്കുന്നത്. ഇതനുസരിച്ച് 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, ഭിന്നശേഷിക്കാര്‍, കൊവിഡ് പോസിറ്റീവ് ആയ വ്യക്തികള്‍, പ്രാഥമിക സമ്പര്‍ക്കത്തില്‍ ഉള്ളവര്‍ എന്നിവര്‍ക്ക് തപാല്‍ വോട്ട് ചെയ്യാം. ഇവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്യുന്നതിനായി പ്രദേശിക തലത്തില്‍ ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി അധ്യാപകര്‍ തുടങ്ങിയ ബൂത്ത് ലെവല്‍ ഓഫിസര്‍മാരെ…

Read More

5959 പേർക്ക് കൂടി കൊവിഡിൽ നിന്ന് മുക്തി; സംസ്ഥാനത്ത് ഇനി 65,414 പേർ ചികിത്സയിൽ

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5959 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 248, കൊല്ലം 891, പത്തനംതിട്ട 443, ആലപ്പുഴ 467, കോട്ടയം 461, ഇടുക്കി 545, എറണാകുളം 627, തൃശൂർ 483, പാലക്കാട് 192, മലപ്പുറം 728, കോഴിക്കോട് 410, വയനാട് 181, കണ്ണൂർ 201, കാസർഗോഡ് 82 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 65,414 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,02,627 പേർ ഇതുവരെ കോവിഡിൽ…

Read More

സംസ്ഥാനത്ത് ഇന്ന് 3742 പേർക്ക് കൊവിഡ്, 16 മരണം; 5959 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 3742 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 503, എറണാകുളം 431, കോഴിക്കോട് 403, തിരുവനന്തപുരം 380, കോട്ടയം 363, കൊല്ലം 333, ആലപ്പുഴ 317, തൃശൂർ 288, പത്തനംതിട്ട 244, കണ്ണൂർ 145, ഇടുക്കി 126, പാലക്കാട് 102, വയനാട് 71, കാസർഗോഡ് 36 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന ഒരാൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 81 പേർക്കാണ്…

Read More

സ്‌കൂളുകളില്‍ കൊവിഡ് മാനദണ്ഡം ശക്തമാക്കാന്‍ നിര്‍ദ്ദേശം; വിദ്യാര്‍ഥികള്‍ ഇടകലരുന്നത് ഒഴിവാക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളില്‍ കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ വിദ്യാഭ്യാസവകുപ്പ് കര്‍ശനം നിര്‍ദ്ദേശനം നല്‍കി. മലപ്പുറത്ത് രണ്ട് സ്‌കൂളുകളിലായി 262 പേര്‍ക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകള്‍ക്ക് കര്‍ശനനിര്‍ദ്ദേശം നല്‍കിയത്. പരമാവധി ഒരു ബഞ്ചില്‍ ഒരു വിദ്യാര്‍ഥി എന്ന നിലയിലായിരിക്കണം വിദ്യാര്‍ഥികളെ ഇരുത്തേണ്ടത്. വിദ്യാര്‍ഥികള്‍ തമ്മില്‍ ഇടകലരുന്ന സാഹചര്യം കര്‍ശനമായി ഒഴിവാക്കണം. എല്ലാ ദിവസവും സ്‌കൂള്‍ അധികൃതര്‍ വിദ്യാഭ്യാസ വകുപ്പിന് കൊവിഡ് സംബന്ധിച്ച റിപോര്‍ട്ടു നല്‍കണമെന്നും സ്‌കൂളുകള്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.

Read More

മലപ്പുറത്ത് ലാത്തി കണ്ട് എംഎസ്എഫുകാർ ഓടിക്കയറിയത് സിപിഎം സമരവേദിയിലേക്ക്; സംഘര്‍ഷത്തില്‍ നിരവധി പേർക്ക് പരുക്ക്

അനധികൃത നിയമനങ്ങൾ പ്രതിഷേധിച്ച് മലപ്പുറത്ത് എംഎസ്എഫ് പ്രവർത്തകർ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡുകൾ കടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ പോലീസ് ലാത്തി വീശി. സംഘർഷത്തിൽ ഏഴ് എംഎസ്എഫ് പ്രവർത്തകർക്കും ഒരു പോലീസുകാരനും പരുക്കേറ്റു. ലാത്തിയടി പേടിച്ചോടിയ എംഎസ്എഫുകാർ സിപിഎമ്മിന്റെ കർഷകര സമരവേദിയിലേക്ക് കയറാൻ ശ്രമിച്ചത് വീണ്ടും സംഘർഷത്തിനിടയാക്കി എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു പ്രസംഗിക്കുന്നതിനിടെയാണ് സംഭവം. പിന്നാലെ സിപിഎം-എംഎസ്എഫുകാർ തമ്മിൽ സംഘർഷമുണ്ടായി. പോലീസ് വീണ്ടും ലാത്തി വീശി. വിപി സാനുവിന് നേരെ…

Read More