തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളില്‍ കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ വിദ്യാഭ്യാസവകുപ്പ് കര്‍ശനം നിര്‍ദ്ദേശനം നല്‍കി. മലപ്പുറത്ത് രണ്ട് സ്‌കൂളുകളിലായി 262 പേര്‍ക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകള്‍ക്ക് കര്‍ശനനിര്‍ദ്ദേശം നല്‍കിയത്. പരമാവധി ഒരു ബഞ്ചില്‍ ഒരു വിദ്യാര്‍ഥി എന്ന നിലയിലായിരിക്കണം വിദ്യാര്‍ഥികളെ ഇരുത്തേണ്ടത്. വിദ്യാര്‍ഥികള്‍ തമ്മില്‍ ഇടകലരുന്ന സാഹചര്യം കര്‍ശനമായി ഒഴിവാക്കണം. എല്ലാ ദിവസവും സ്‌കൂള്‍ അധികൃതര്‍ വിദ്യാഭ്യാസ വകുപ്പിന് കൊവിഡ് സംബന്ധിച്ച റിപോര്‍ട്ടു നല്‍കണമെന്നും സ്‌കൂളുകള്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.
The Best Online Portal in Malayalam