ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയില്‍ ഷാഹീന്‍ ബാഗ് നൈറ്റ് സംഘടിപ്പിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയുമായി അഡ്‌മിനിസ്‌ട്രേഷന്‍. സര്‍വകലാശാലയില്‍ കഴിഞ്ഞ ജനുവരി 31ന് സംഘടിപ്പിച്ച ഷാഹീന്‍ ബാഗ് നൈറ്റിലും, ക്യാമ്പസില്‍ വരച്ച ഗ്രാഫിറ്റി പെയിന്റിംഗുകള്‍ക്കും പിഴ നല്‍കാനാണ് സര്‍വകലാശാല ഉത്തരവ്.
സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥികളായ ഫസീഹ് അഹ്മദ്, സഹാന പ്രദീപ്, ഇംഗ്ലീഷ് ബിരുദാനന്തര വിദ്യാര്‍ഥി എ.എസ് അദീഷ് എന്നിവര്‍ക്ക് 5,000 രൂപ പിഴശിക്ഷയാണ് സര്‍വകലാശാല അധികൃതര്‍ വിധിച്ചിരിക്കുന്നത്. സംഭവത്തില്‍ വിദ്യാര്‍ഥികളോട് വിശദീകരണം പോലും ചോദിക്കാതെ ഏകപക്ഷീയമായാണ് അഡ്‌മിനിസ്‌ട്രേഷന്‍ പിഴ വിധിച്ചിരിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ ദേശീയ മാധ്യമത്തോട് പറഞ്ഞു.
വിദ്യാര്‍ഥികളുടെ പ്രതിഷേധ സ്വരങ്ങളെ ഇല്ലാതാക്കാനാണ് സര്‍വകലാശാല അഡ്‌മിനിസ്‌ട്ര്‌ഷന്‍ ശ്രമിക്കുന്നതെന്ന് വിദ്യാര്‍ഥി യുണിയന്‍ ചെയര്‍മാന്‍ അഭിഷേക് നന്ദന്‍ പറഞ്ഞു. സര്‍ക്കുലറിനെതിരെ കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും അഭിഷേക് നന്ദന്‍ പറഞ്ഞു.