വാവാ സുരേഷന്റെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുത്തു

അണലിയുടെ കടിയേറ്റ് ആശുപത്രിയില്‍ കഴിയുന്ന വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കാന്‍ ആശുപത്രി സൂപ്രണ്ട് ഡോ. എം എസ് ഷര്‍മദിന് നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരമാണ്. വൈകുന്നേരത്തോടെ സുരേഷിനെ പ്രത്യേക മുറിയിലേക്ക് മാറ്റും. ഈ മുറിയുടെ വാടകയും സര്‍ക്കാര്‍ നല്‍കുമെന്നും ണന്ത്രി അറിയിച്ചു. അപകടനില തരണം ചെയ്‌തെങ്കിലും അണുബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടാകുമെന്നും ആരോഗ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ…

Read More

ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്ത സി.എ.ജി റിപ്പോർട്ട് പരിശോധിക്കും

ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്ത സി.എ.ജി റിപ്പോർട്ട് പരിശോധിക്കും പൊലീസിലെ ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്ന സി.എ.ജി കണ്ടെത്തലുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിയെ ചുമതലപ്പെടുത്തി. ആഭ്യന്തര വകുപ്പിനെതിരെ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നടപടി.പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ പരിശോധിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങാന്‍ ടെണ്ടര്‍ ക്ഷണിച്ച് നടപടിക്രമങ്ങള്‍ പാലിക്കണമെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ ആദ്യം തന്നെ ഡി.ജി.പിക്ക് നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കാതെ വാഹനം വാങ്ങാനുള്ള ഡി.ജി.പിയുടെ നടപടികള്‍ക്ക് ആഭ്യന്തര…

Read More

ഹൈദരാബാദ്‌ കേന്ദ്രസര്‍വകലാശാലയില്‍ ഷാഹീന്‍ ബാഗ്‌ നൈറ്റ്‌ സംഘടിപ്പിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയുമായി അഡ്‌മിനിസ്‌ട്രേഷന്‍

ഹൈദരാബാദ്‌ കേന്ദ്രസര്‍വകലാശാലയില്‍ ഷാഹീന്‍ ബാഗ്‌ നൈറ്റ്‌ സംഘടിപ്പിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയുമായി അഡ്‌മിനിസ്‌ട്രേഷന്‍. സര്‍വകലാശാലയില്‍ കഴിഞ്ഞ ജനുവരി 31ന്‌ സംഘടിപ്പിച്ച ഷാഹീന്‍ ബാഗ്‌ നൈറ്റിലും, ക്യാമ്പസില്‍ വരച്ച ഗ്രാഫിറ്റി പെയിന്റിംഗുകള്‍ക്കും പിഴ നല്‍കാനാണ്‌ സര്‍വകലാശാല ഉത്തരവ്‌. സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥികളായ ഫസീഹ്‌ അഹ്മദ്‌, സഹാന പ്രദീപ്‌, ഇംഗ്ലീഷ്‌ ബിരുദാനന്തര വിദ്യാര്‍ഥി എ.എസ്‌ അദീഷ്‌ എന്നിവര്‍ക്ക്‌ 5,000 രൂപ പിഴശിക്ഷയാണ്‌ സര്‍വകലാശാല അധികൃതര്‍ വിധിച്ചിരിക്കുന്നത്‌. സംഭവത്തില്‍ വിദ്യാര്‍ഥികളോട്‌ വിശദീകരണം പോലും ചോദിക്കാതെ ഏകപക്ഷീയമായാണ്‌ അഡ്‌മിനിസ്‌ട്രേഷന്‍ പിഴ വിധിച്ചിരിക്കുന്നതെന്ന്‌ വിദ്യാര്‍ഥികള്‍ ദേശീയ…

Read More

ഫെബ്രുവരി 23 ന് സംസ്ഥാനത്ത് ഹര്‍ത്താല്‍

കേരളത്തിൽ വിവിധ പട്ടികജാതി പട്ടിക വര്‍ഗ സംഘടനകളുടെ നേതൃത്വത്തില്‍ ഫെബ്രുവരി 23 ന് ഹര്‍ത്താലിന് ആഹ്വനം ചെയ്തു. പട്ടികജാതി- പട്ടികവര്‍ഗ സംവരണം അട്ടിമറിക്കുന്നതിനെതിരെയും വിഷയത്തില്‍ പാര്‍ലമെന്‍റില്‍ നിയമനിര്‍മ്മാണം ആവശ്യപ്പെട്ടുമാണ് ഹര്‍ത്താല്‍. വിവിധ പട്ടികജാതി പട്ടിക വര്‍ഗ സംഘടനകളുടെ സംയുക്ത സമിതി യോഗമാണ് സംസ്ഥാനവ്യാപകമായി ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചത്. 23 ന് രാവിലെ ആറുമുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. കേരള ചേരമര്‍ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി ഐ.ആര്‍ സദാനന്ദന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. എ.കെ.സി.എച്ച്.എം.എസ് സംസ്ഥാന…

Read More

സംവരണം ഒഴിവാക്കാനാവില്ല; മുഖ്യമന്ത്രി

ഒഴിവാക്കാനാവുന്നതല്ല സംവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംവരണം കൊണ്ട് ഉദ്ദേശിച്ച ഫലത്തിലേക്ക് പിന്നോക്ക സമൂഹം ഇപ്പോഴും എത്തിയിട്ടില്ല. അതുകൊണ്ട് തന്നെ സംവരണം ഒഴിവാക്കാനാവില്ലെന്നാണ് സര്‍ക്കാരിന്റെയും ഇടതുമുന്നണിയുടെയും നിലപാടെന്ന് പിണറായി വിജയന്‍ പറഞ്ഞു. പ്രത്യക്ഷരക്ഷാ ദൈവസഭ സ്ഥാപകന്‍ പൊയ്കയില്‍ ശ്രീകുമാരഗുരുവിന്റെ 142-ാം ജന്മദിന മഹോത്സവത്തോടനുബന്ധിച്ച നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നവോത്ഥാന കാലം മുതല്‍ ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളെ തമസ്‌കരിക്കാനും നാടിനെ ഇരുണ്ടകാലത്തേക്ക് തള്ളിയിടാനും ബോധപൂര്‍വം ചില ശക്തികള്‍ ശ്രമം നടത്തുന്നുണ്ട്. ചാതുര്‍വര്‍ണ്യ വ്യവസ്ഥത തിരികെ കൊണ്ടുവരാന്‍ ശക്തമായ…

Read More

‘കായികരംഗത്തെ ഓസ്കർ’; ലോറസ് പുരസ്കാരം സച്ചിൻ ടെണ്ടുൽകറിന്

ലോറസ് പുരസ്കാരം സച്ചിൻടെണ്ടുൽകറിന്. കഴി​ഞ്ഞ ര​ണ്ട്​ പ​തി​റ്റാ​ണ്ട്​ കാ​ല​ത്തെ ഏ​റ്റ​വും മി​ക​ച്ച കാ​യി​ക മുഹൂ​ർ​ത്ത​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ലോ​റ​സ്​ ന​ൽ​കു​ന്ന ‘സ്​​പോ​ർ​ടി​ംഗ് മൊ​മെന്‍റ്​ 2000-2020 അ​വാ​ർ​ഡാണ്​ സചിന്​ ലഭിച്ചത്. 2011-ലെ ഐ.സി.സി ക്രിക്കറ്റ് വേള്‍ഡ് കപ്പ് ഫൈനല്‍ വിജയത്തിനു ശേഷം സച്ചിന്‍ ടെണ്ടുല്‍ക്കറെ തോളിലേറ്റി ആഹ്ലാദം പങ്കിടുന്ന ഇന്ത്യന്‍ താരങ്ങളുടെ ചിത്രമാണ് പുരസ്‌കാരം നേടിയത്. ഒരു രാജ്യത്തിന്റെ ചുമലിലേറി എന്ന തലക്കെട്ടോടെ അവതരിപ്പിച്ച ചിത്രം ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി ഒന്നാമതെത്തി.   അതേസമയം 2019-ലെ മികച്ച പുരുഷ…

Read More