നടവയല്‍: മലയാളി കർഷകനെ കർണാടകത്തിൽ ആന ചവിട്ടി കൊന്നു. നടവയല്‍ സ്വദേശി കുരുന്നുംകര ജോയി (51) യെയാണ് കര്‍ണ്ണാടക സര്‍ഗൂരിലെ ഇഞ്ചി കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തോട്ടം നനയക്കുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇന്നലെ രാവിലെയാണ് സംഭവം. കൃഷിയിടത്തിലെ ജലവിതരണത്തിനായി പൈപ്പുകളിടാന്‍ സ്ഥാപിച്ച കിടങ്ങിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: ജാന്‍സി. മക്കള്‍: അഷിത,ആഷ്മി,അഷിന്‍. സംസ്‌കാരം പിന്നീട് നടവയല്‍ ഹോളിക്രോസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയ സെമിത്തേരിയില്‍ നടക്കും.
The Best Online Portal in Malayalam