മലപ്പുറം സ്കൂളിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കൂട്ടത്തോടെ കൊവിഡ്

മലപ്പുറം സ്കൂളിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കൂട്ടത്തോടെ കൊവിഡ്. മാറഞ്ചേരി ​ഗവ.സ്കൂളിലാണ് 140 വിദ്യാർത്ഥികൾക്കും, 40 ടീച്ചർമാർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 628 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിൽ 180 സാമ്പിളുകളാണ് പോസിറ്റീവായത്. രോ​ഗവ്യാപനം തടയാൻ മുൻകരുതൽ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ആരോ​ഗ്യവകുപ്പ് അറിയിച്ചു. സ്കൂളിലെ ഒരു വിദ്യാർത്ഥിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥികളിലും അധ്യാപകരിലും നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അടുത്ത ദിവസം സ്ക്കൂളിൽ ആൻ്റിജൻ പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ…

Read More

വയനാട്: കേന്ദ്ര വിജ്ഞാപനത്തില്‍ മാറ്റം വരുത്തണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമായി 118.59 ചതുരശ്ര കി.മീറ്റര്‍ സ്ഥലം പരിസ്ഥിതി ലോല മേഖലയാക്കുന്നതിനുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനം ഈ മേഖലയില്‍ ജീവിക്കുന്ന ജനങ്ങളുടെ ന്യായമായ ആശങ്ക കണക്കിലെടുത്ത് ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. സംസ്ഥാന സര്‍ക്കാര്‍ 2020 ജനവരിയില്‍ സമര്‍പ്പിച്ച ഭേദഗതി ചെയ്ത ശുപാര്‍ശ പ്രകാരം 88.2 ചതുരശ്ര കിലോമീറ്ററാണ് പരിസ്ഥിതി ലോല മേഖലയായി വിജ്ഞാപനം ചെയ്യേണ്ടത്. എന്നാല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 118.59…

Read More

5948 പേർ കൂടി കൊവിഡിൽ നിന്ന് മുക്തരായി; സംസ്ഥാനത്ത് ഇനി 67,650 പേർ ചികിത്സയിൽ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5948 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 525, കൊല്ലം 552, പത്തനംതിട്ട 224, ആലപ്പുഴ 257, കോട്ടയം 709, ഇടുക്കി 354, എറണാകുളം 726, തൃശൂര്‍ 398, പാലക്കാട് 252, മലപ്പുറം 670, കോഴിക്കോട് 623, വയനാട് 263, കണ്ണൂര്‍ 328, കാസര്‍ഗോഡ് 67 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 67,650 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,96,668 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി….

Read More

ആരോ​ഗ്യപ്രവർത്തകർക്കുള്ള കൊവിഡ് വാക്സിനേഷൻ വേ​ഗത്തിലാക്കാൻ നിർദേശിച്ച് മന്ത്രി കെ. കെ ശൈലജ

സംസ്ഥാനത്ത് രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷന്‍ തുടങ്ങേണ്ട സമയം അടുത്തതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ ശൈലജ നിര്‍ദേശം നല്‍കി. പലരും കൃത്യ സമയത്ത് വാക്സിൻ എടുക്കാൻ എത്തുന്നില്ലെന്ന വിലയിരുത്തലിനെത്തുടർന്നാണ് നടപടി. കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിനായി കൊവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ വാക്‌സിനെടുക്കുന്നതിനുള്ള തീയതി, സ്ഥലം എന്നിവയടങ്ങുന്ന മൊബൈല്‍ സന്ദേശത്തിനനുസരിച്ച് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തിച്ചേരേണ്ടതാണ്. ചിലര്‍ അന്നേദിവസം എത്താത്തതു കാരണം മറ്റുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ അവസരം കൂടി നഷ്ടമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. കുത്തിവയ്പ്പ്…

Read More

സംസ്ഥാനത്ത് ഇന്ന് 6075 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6075 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലം 824, മലപ്പുറം 671, കോഴിക്കോട് 663, കോട്ടയം 639, പത്തനംതിട്ട 570, എറണാകുളം 558, തിരുവനന്തപുരം 442, തൃശൂര്‍ 421, ആലപ്പുഴ 368, കണ്ണൂര്‍ 254, വയനാട് 212, ഇടുക്കി 207, പാലക്കാട് 159, കാസര്‍ഗോഡ് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 80 പേര്‍ക്കാണ്…

Read More

നിയമസഭാ തെരഞ്ഞെടുപ്പ്; വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള അവസാന തീയതി നാളെ

തിരുവനന്തപുരം: നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള അവസാന തീയതി നാളെയാണ്. www.ceo.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പുതിയ പട്ടിക ജനുവരി 20നു പ്രസിദ്ധീകരിക്കുന്നതാണ്. തദ്ദേശ തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിനും വെവ്വേറെ വോട്ടര്‍പട്ടികയാണ് ഉള്ളത്. നാളെ കഴിഞ്ഞ് അപേക്ഷിക്കുന്നവരുടെ പേര് തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് പ്രസിദ്ധീകരിക്കുന്ന സപ്ലിമെന്ററി വോട്ടര്‍ പട്ടികയിലാകും ചേർക്കുന്നത്.

Read More

സംസ്ഥാനത്ത് പാരന്റിംഗ് ക്ലിനിക്കുകള്‍ക്ക് തുടക്കം

ഉത്തരവാദിത്ത രക്ഷാകര്‍തൃത്വത്തെക്കുറിച്ച് മാര്‍ഗനിര്‍ദേശം നല്‍കാനും രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും കൗണ്‍സലിംഗ് സൗകര്യം ഒരുക്കുന്നതിനുമായി സംസ്ഥാനത്ത് പാരന്റിംഗ് ക്ലിനിക്കുകള്‍ക്ക് തുടക്കമായി. വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച പാരന്റിംഗ് ക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ.കെ. ശൈലജ നിര്‍വഹിച്ചു. 158 കേന്ദ്രങ്ങളിലാണ് പാരന്റിംഗ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുക. കേരളത്തിലെ എല്ലാ ബ്ലോക്കുകളിലും കോര്‍പറേഷനുകളിലും ഓരോ കേന്ദ്രങ്ങള്‍ ഉണ്ടാകും. നിലവില്‍ ബ്ലോക്ക്, മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തലങ്ങളില്‍ ഐസിഡിഎസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ന്യൂട്രിഷന്‍ ക്ലിനിക്കുകളുടെ പശ്ചാത്തല സൗകര്യം പ്രയോജനപ്പെടുത്തിയാണ് ഇവ പ്രവര്‍ത്തിക്കുക. എല്ലാ…

Read More

സഹായം ചോദിച്ചു, ഒട്ടും വൈകാതെ തിരൂരിലേക്ക് ബോബിയുടെ സഹായമെത്തി

തിരൂര്‍: പ്രസ്‌ക്ലബ് അംഗവും പ്രാദേശിക പത്രപ്രവര്‍ത്തകനുമായ റഷീദിന് കാലവര്‍ഷത്തിലും കാറ്റിലും തകര്‍ന്നുവീണ വീട് പുനര്‍നിര്‍മിക്കാനുള്ള ധനസഹായം കൈമാറി. ബോബി ഫാന്‍സ് ആപ്പില്‍ ലഭിച്ച അപേക്ഷപ്രകാരം ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ പ്രജീഷ്, നിഖില്‍, ഹരിനാരായണന്‍, സുധ എന്നിവര്‍ ചേര്‍ന്ന് തുക കൈമാറി. തിരൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ആളത്തില്‍ പറമ്പില്‍ നസീമ, റഷീദ് ഭവന നിര്‍മാണ സഹായ സമിതി ട്രഷറര്‍ കെ. പി. ഒ. റഹ്മത്തുള്ള എന്നിവര്‍ തുക ഏറ്റുവാങ്ങി. കൗണ്‍സിലര്‍മാരായ കെ. കെ. അബ്ദുല്‍ സലാം…

Read More

കോട്ടയം തിരുവാതുക്കലിൽ മകൻ മദ്യലഹരിയിൽ അമ്മയെ വെട്ടിക്കൊന്നു

കോട്ടയത്ത് മദ്യലഹരിയിൽ മകൻ അമ്മയെ വെട്ടിക്കൊന്നു. കോട്ടയം തിരുവാതുക്കലിലാണ് സംഭവം. 70 വയസ്സുള്ള സുജാതയാണ് മരിച്ചത്. മകൻ ബിജുവാണ് സുജാതയെ വെട്ടിക്കൊന്നത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. അക്രമം തടയാൻ ശ്രമിച്ച ബിജുവിന്റെ അച്ഛനും പരുക്കുണ്ട്.  

Read More

മാണി സി കാപ്പൻ ഇടതുമുന്നണി വിട്ടേക്കും; യുഡിഎഫ് നേതാക്കളുമായി ചർച്ച നടത്തി

പാലാ സീറ്റിനെ ചൊല്ലി എൻസിപിയിൽ വീണ്ടും തർക്കം മുറുകുന്നു. സമവായ സാധ്യതകൾ മങ്ങുന്നതായാണ് സൂചന. മാണി സി കാപ്പൻ യുഡിഎഫിലേക്ക് തന്നെ പോകുമെന്നാണ് ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ. കേരളത്തിലെത്തുന്ന എൻസിപി ദേശീയ നേതാവ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ചക്ക് ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചിട്ടില്ല ശരദ് പവാറുമായി സംസ്ഥാനത്തെ എൻസിപി നേതാക്കൾ നടത്തിയ ചർച്ചയിൽ ഇടതുമുന്നണിയിൽ ഉറച്ചുനിൽക്കുമെന്ന് ആവർത്തിച്ചിരുന്നു. നാല് സീറ്റിൽ തന്നെ മത്സരിക്കുമെന്ന് സംസ്ഥാന നേതാക്കളും പ്രതികരിച്ചു. ഇതിന് ശേഷമാണ് കൂടിക്കാഴ്ചക്ക് മുഖ്യമന്ത്രി സമയം അനുവദിക്കാത്തത്. മാണി…

Read More