കോട്ടയം തിരുവാതുക്കലിൽ മകൻ മദ്യലഹരിയിൽ അമ്മയെ വെട്ടിക്കൊന്നു

കോട്ടയത്ത് മദ്യലഹരിയിൽ മകൻ അമ്മയെ വെട്ടിക്കൊന്നു. കോട്ടയം തിരുവാതുക്കലിലാണ് സംഭവം. 70 വയസ്സുള്ള സുജാതയാണ് മരിച്ചത്. മകൻ ബിജുവാണ് സുജാതയെ വെട്ടിക്കൊന്നത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. അക്രമം തടയാൻ ശ്രമിച്ച ബിജുവിന്റെ അച്ഛനും പരുക്കുണ്ട്.

Read More

വിഴിഞ്ഞത്ത് ജോലി കഴിഞ്ഞുവന്ന ബാങ്ക് ഉദ്യോഗസ്ഥയെ ഭർത്താവ് നടുറോഡിൽ കുത്തിവീഴ്ത്തി

തിരുവനന്തപുരം വിഴിഞ്ഞത് ബാങ്ക് ജീവനക്കാരിയെ ഭർത്താവ് നടുറോഡിൽ കുത്തിവീഴ്ത്തി. കല്ലമ്പലം സ്വദേശിയും എസ് ബി ഐ വിഴിഞ്ഞം ശാഖാ ജീവനക്കാരിയുമായ സിനി എസ് കെ(49)യെയാണ് ഭർത്താവ് സുഗതീശൻ കുത്തിപ്പരുക്കേൽപ്പിച്ചത്. വലതു കയ്യിലും വയറിലുമാണ് കുത്തേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ സിനിയെ എടിഎം കൗണ്ടറിന് സമീപത്ത് ഒളിച്ചുനിന്ന സുഗതീശൻ ഓടിയെത്തി കുത്തുകയായിരുന്നു. ഇവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും ബാങ്ക് ജീവനക്കാരും ചേർന്ന് സുഗതീശനെ പിടികൂടുകയും സിനിയെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു…

Read More

പാലക്കാട് ആറ് വയസ്സുകാരനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി

പാലക്കാട് ആറ് വയസ്സുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. നഗരത്തിന് സമീപം പൂളക്കാട് എന്ന സ്ഥലത്താണ് ദാരുണ സംഭവം. ആമിൽ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. അമ്മ ഷാഹിദയെ പോലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ നാല് മണിയോടെയാണ് വീട്ടിലെ കുളിമുറിയിൽ വെച്ച് അമ്മ മകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. തുടർന്ന് ഷാഹിദ തന്നെ പോലീസിനെ വിളിച്ച് വിവരം അറിയിച്ചു. പോലീസ് എത്തുമ്പോൾ വീടിന്റെ പുറത്ത് നിൽക്കുകയായിരുന്നു. ഷാഹിദ. ഇവരുടെ ഭർത്താവും മറ്റ് മക്കളും ഉള്ളിലുണ്ടായിരുന്നുവെങ്കിലും പോലീസ് വന്നതിന് ശേഷമാണ് വിവരം അറിഞ്ഞത്. കൊലപാതകത്തിന്…

Read More

വിഴിഞ്ഞത്ത് ജോലി കഴിഞ്ഞുവന്ന ബാങ്ക് ഉദ്യോഗസ്ഥയെ ഭർത്താവ് നടുറോഡിൽ കുത്തിവീഴ്ത്തി

തിരുവനന്തപുരം വിഴിഞ്ഞത് ബാങ്ക് ജീവനക്കാരിയെ ഭർത്താവ് നടുറോഡിൽ കുത്തിവീഴ്ത്തി. കല്ലമ്പലം സ്വദേശിയും എസ് ബി ഐ വിഴിഞ്ഞം ശാഖാ ജീവനക്കാരിയുമായ സിനി എസ് കെ(49)യെയാണ് ഭർത്താവ് സുഗതീശൻ കുത്തിപ്പരുക്കേൽപ്പിച്ചത്. വലതു കയ്യിലും വയറിലുമാണ് കുത്തേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ സിനിയെ എടിഎം കൗണ്ടറിന് സമീപത്ത് ഒളിച്ചുനിന്ന സുഗതീശൻ ഓടിയെത്തി കുത്തുകയായിരുന്നു. ഇവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും ബാങ്ക് ജീവനക്കാരും ചേർന്ന് സുഗതീശനെ പിടികൂടുകയും സിനിയെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു…

Read More

സംസ്ഥാനത്ത് ഇന്ന് 5942 പേർക്ക് കൊവിഡ്, 16 മരണം; 6178 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 5942 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 898, കോഴിക്കോട് 696, മലപ്പുറം 652, കൊല്ലം 525, കോട്ടയം 512, പത്തനംതിട്ട 496, തിരുവനന്തപുരം 480, തൃശൂർ 448, ആലപ്പുഴ 410, പാലക്കാട് 235, കണ്ണൂർ 182, വയനാട് 179, ഇടുക്കി 167, കാസർഗോഡ് 62 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന ഒരാൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 79 പേർക്കാണ്…

Read More

ആചാരം ലംഘിച്ചാൽ രണ്ട് വർഷം തടവ്, പരമാധികാരി തന്ത്രി; യുഡിഎഫ് ശബരിമല നിയമത്തിന്റെ കരട് പുറത്തുവിട്ടു

അധികാരത്തിലെത്തിയാൽ ശബരിമലയിൽ യുവതി പ്രവേശിപ്പിക്കാതിരിക്കാൻ നിയമനിർമാണം നടത്തുമെന്ന് യുഡിഎഫ്. നടപ്പാക്കാനുദ്ദേശിക്കുന്ന നിയമത്തിന്റെ കരട് യുഡിഎഫ് പുറത്തുവിട്ടു. ശബരിമലയിൽ ആചാരം ലംഘിച്ച് കടന്നാൽ രണ്ട് വർഷം തടവ് ലഭിക്കുമെന്നും ക്ഷേത്രത്തിന്റെ പരമാധികാരി തന്ത്രിയായിരിക്കുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പുറത്തുവിട്ട കരടിൽ പറയുന്നു ശബരിമല വിഷയം പരമാവധി ആളിക്കത്തിച്ച് അതിൽ വോട്ട് ചൂഷണം നടത്താനുള്ള ശ്രമമാണ് സംസ്ഥാനത്ത് യുഡിഎഫ് നടത്തുന്നത്. ബിജെപിയും സമാന ആശയം തന്നെയാണ് സംസ്ഥാനത്ത് നടപ്പാക്കുന്നതും. നേരത്തെ നടപ്പാക്കാനുദ്ദേശിക്കുന്ന നിയമത്തിന്റെ കരട് പുറത്തുവിടാൻ യുഡിഎഫിനെ മന്ത്രി എ കെ…

Read More

തൃശ്ശൂർ പൂരം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്താൻ തീരുമാനം; ജനങ്ങളെത്തുന്നത് നിയന്ത്രിക്കും

ഈ വർഷത്തെ തൃശ്ശൂർ പൂരം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്താൻ തീരുമാനം. ജനങ്ങളെത്തുന്നത് പരമാവധി നിയന്ത്രിക്കും. രോഗവ്യാപനത്തിന്റെ തോത് കണക്കിലെടുത്താകും പൂരം എത്ര വിപുലമായി നടത്തണമെന്നും എത്രയാളുകളെ പങ്കെടുപ്പിക്കാമെന്നും തീരുമാനിക്കുക ഇതിനായി പ്രത്യേക സമിതി രൂപീകരിക്കും. രണ്ടാഴ്ച കൂടുമ്പോൾ സമിതി യോഗം ചേർന്ന് സാഹചര്യങ്ങൾ പരിശോധിച്ച് വ്യക്തത വരുത്തും. മാർച്ചിൽ അന്തിമ തീരുമാനമെടുക്കാനാണ് ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനമായത്. ഏപ്രിൽ 23നാണ് പൂരം. സർക്കാരിന്റെ നിയന്ത്രണങ്ങൾക്ക് വിധേയമായി തീരുമാനമെടുക്കാമെന്ന് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങൾ സമ്മതിച്ചിട്ടുണ്ട്.

Read More

കർഷക പ്രതിരോധത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് മോഹൻലാൽ

കർഷക പ്രക്ഷോഭത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് നടൻ മോഹൻലാൽ. താരസംഘടനയായ അമ്മയുടെ കൊച്ചിയിലെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പ്രസിഡന്റ് കൂടിയായ മോഹൻലാൽ കർഷക പ്രക്ഷോഭം ആഗോള ശ്രദ്ധയാകർഷിക്കുകയും വിദേശ സെലിബ്രിറ്റികൾ പിന്തുണ അർപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെ ചെറുക്കാൻ കേന്ദ്രസർക്കാർ പ്രൊപഗാൻഡ ഏറ്റെടുത്ത് അക്ഷയ്കുമാർ, വിരാട് കോഹ്ലി, സച്ചിൻ തെൻഡുൽക്കർ എന്നിവർ പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മാധ്യമപ്രവർത്തകർ മോഹൻലാലിന്റെ പ്രതികരണം തേടിയത്. നേരത്തെ നോട്ട് നിരോധനത്തെ പിന്തുണച്ച് മോഹൻലാൽ ബ്ലോഗ് എഴുതിയിരുന്നു.

Read More

സ്ത്രീസുരക്ഷയ്ക്കായി പോലിസിന്റെ നിര്‍ഭയം മൊബൈല്‍ ആപ്പ് പുറത്തിറക്കി

സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ശക്തമായി നേരിടണമെന്ന് പോലിസിന് കര്‍ശനനിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. ഇത്തരം മാര്‍ഗ്ഗങ്ങളിലൂടെ സ്ത്രീകളെ അവഹേളിക്കുന്നത് കണ്ടെത്താന്‍ പോലീസിലെ ശാസ്ത്രീയ കുറ്റാന്വേഷണവിഭാഗങ്ങള്‍ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്ത്രീസുരക്ഷയ്ക്കായി പോലീസ് തയ്യാറാക്കിയ നിര്‍ഭയം എന്ന മൊബൈല്‍ ആപ്പിന്റെ പ്രകാശനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീ സുരക്ഷ ഉറപ്പുവരുത്താനായി 50 ശതമാനം വനിതാപ്രാതിനിധ്യത്തോടെ കേരള ആംഡ് പോലീസിന്റെ ആറാമത് ബറ്റാലിയനും ഇന്ത്യാ റിസര്‍വ്വ് ബറ്റാലിയന്റെ രണ്ടാം ബറ്റാലിയനും രൂപീകരിക്കാനുള്ള ശുപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന്…

Read More

മുസ്ലിം ലീഗിനെ സിപിഎം ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു; ഇത് ചെറുക്കുമെന്ന് ചെന്നിത്തല

സിപിഎം മുസ്ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണെന്ന പരാതിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് വിലപ്പോകുമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്നും മുസ്ലിം ലീഗ് കോട്ടയായ മലപ്പുറത്ത് സംസാരിക്കവെ രമേശ് ചെന്നിത്തല പറഞ്ഞു മുസ്ലിം ലീഗിനെ വർഗീയമായി ആക്രമിക്കുകയും അവരെ ഒറ്റപ്പെടുത്താനുള്ള നീക്കം നടത്തുകയുമാണ് സിപിഎം. ഇത് മുഖ്യമന്ത്രിയാണ് തുടങ്ങിവെച്ചത്. നാല് വോട്ടിന് വേണ്ടി ഏത് വർഗീയവികാരവും ഇളക്കിവിടാൻ മടിയില്ലാത്ത പാർട്ടിയാണ് സിപിഎം എന്ന് പ്രചാരണങ്ങളിലൂടെ വ്യക്തമാകുകയാണ് യുഡിഎഫ് മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ ലീഗിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാമെന്ന്…

Read More