Headlines

പെട്ടെന്ന് പ്രതികരിച്ചത് തന്റെ പിഴവായി പോയി; സുധാകരനെ വിമർശിച്ചതിൽ തിരുത്തുമായി ഷാനിമോൾ ഉസ്മാൻ

മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ നടത്തിയ അധിക്ഷേപ പരാമർശത്തെ വിമർശിക്കുകയും സുധാകരൻ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്ത സംഭവത്തിൽ തിരുത്തലുമായി ഷാനിമോൾ ഉസ്മാൻ. സുധാകരനോട് ഫോണിൽ പോലും സംസാരിക്കാതെ പെട്ടെന്ന് പ്രതികരിച്ചത് തന്റെ പിഴവാണെന്ന് ഷാനിമോൾ ഉസ്മാൻ പറഞ്ഞു സുധാകരന്റെ പ്രസംഗത്തോടനുബന്ധിച്ച് ഒരു ചാനലിൽ നൽകിയ പ്രതികരണം വലിയ വിവാദമായതിൽ വിഷമമുണ്ട്. മന്ത്രി സുധാകരൻ എന്നെയും വി എസ് അച്യുതാനന്ദൻ ലതികാ സുഭാഷിനെയും വിജയരാഘവൻ രമ്യ ഹരിദാസ് എംപിയെയും കൂടാതെ നിരവധി വ്യക്തിപരമായ പരാമർശങ്ങൾ ഞാനടക്കം ഉള്ളവർക്കുണ്ടാക്കിയ മനപ്രയാസം…

Read More

പിണറായി ആദരവ് അർഹിക്കുന്നുണ്ടോ; ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നും കെ സുധാകരൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരായ അധിക്ഷേപ പരാമർശത്തിൽ ന്യായീകരണം തുടർന്ന് കോൺഗ്രസിന്റെ നേതാവ് കെ സുധാകരൻ. പിണറായി വിജയനെതിരെ ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്ന് സുധാകരൻ ആവർത്തിച്ചു ചെത്തുകാരന്റെ മകൻ എന്ന് വിശേഷിപ്പിച്ചതിൽ എന്താണ് അപമാനം. എല്ലാവരെയും ആക്ഷേപിക്കുന്ന പിണറായി ആദരവ് അർഹിക്കുന്നുണ്ടോ എന്നെല്ലാമാണ് സുധാകരൻ ന്യായീകരിക്കുന്നത്. രമേശ് ചെന്നിത്തല പ്രസ്താവന തിരുത്തിയതിനെ ആദരവോടെ സ്വീകരിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു. ഞാൻ ജാതി പറഞ്ഞിട്ടില്ല. പിണറായിയുടെ അച്ഛൻ എന്ത് തൊഴിലാണ് എടുത്തത്. അതിൽ എന്താണ് അപമാനം എന്നും സുധാകരൻ ചോദിച്ചു

Read More

മുഹമ്മദ് അനൂപിന്റെ ബോസാണ് ബിനീഷെന്ന് ഇ ഡി; മയക്കുമരുന്ന് ഇടപാടിലൂടെ പണം സമ്പാദിച്ചതായും കുറ്റപത്രം

ബിനീഷ് കോടിയേരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം. ബംഗളൂരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ മുഹമ്മദ് അനൂപിന്റെ ബോസാണ് ബിനീഷ് കോടിയേരിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. അനൂപിനെ ബിനാമിയാക്കി ബിനീഷ് മയക്കുമരുന്ന് ഇടപാടുകളിലൂടെ പണം സമ്പാദിച്ചു. ഈ പണം മറ്റ് ബിസിനസുകളിലേക്ക് വക മാറ്റിയെന്ന് കണ്ടെത്തിയതായും ഇഡി കുറ്റപത്രത്തിൽ പറയുന്നു കഴിഞ്ഞ ജൂണിൽ ലഹരി പാർട്ടിക്കിടെ കേരള സർക്കാരിന്റെ കരാറുകൾ ലഭിക്കാൻ ബിനീഷ് അടക്കമുള്ളവർ ചർച്ച നടത്തി. കരാർ ലഭ്യമാക്കാൻ ബിനീഷിന് നാല് ശതമാനം വരെ കമ്മീഷൻ വാഗ്ദാനം…

Read More

നെയ്യാറ്റിന്‍കരയില്‍ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ആങ്കോട് മകന്‍ അമ്മയെ കൊന്നശേഷം മകന്‍ ആത്മഹത്യ ചെയ്തു. മോഹനകുമാരിയും മകന്‍ വിപിനുമാണ് മരിച്ചത്. അമ്മയുടെ മതദേഹം കട്ടിലിലും മകന്‍ തൂങ്ങി നില്‍ക്കുന്നതായുമാണ് കണ്ടത്. അമ്മയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. കുടുംബപ്രശ്‌നങ്ങളാണ് കൊലയ്്ക്ക് കാരണമെന്ന് പോലിസ് പറയുന്നു. വിപിനും ഭാര്യയും തമ്മില്‍ വഴക്കുണ്ടാകാറുണ്ടായിരുന്നു. ഭാര്യയെങ്കിലും സമാധാനത്തോടെ ജീവിക്കട്ടെയെന്നാണ് വിപിന്‍ ആത്മഹത്യാകുറിപ്പില്‍ പറയുന്നത്.  

Read More

തിരഞ്ഞെടുപ്പ് മുന്നൊരുക്കം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ 12ന് കേരളത്തിലെത്തും

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കം വിലയിരുത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ 12ന് സംസ്ഥാനത്തെത്തും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുശീല്‍ ചന്ദ്ര, രാജീവ് കുമാര്‍ എന്നിവരും മുതിര്‍ന്ന ഉദ്യോഗസ്ഥരുമാണ് 12 മുതല്‍ 15 വരെ കേരളത്തിലുണ്ടാവുകയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണ അറിയിച്ചു. 12ന് രാത്രി തിരുവനന്തപുരത്തെത്തുന്ന സംഘം 13ന് രാവിലെ 10ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുമായും പോലിസ് നോഡല്‍ ഓഫിസറുമായും കൂടിക്കാഴ്ച നടത്തും. 11 മണിക്ക് രാഷ്ട്രീയ കക്ഷി…

Read More

അയിഷ പോറ്റി എംഎൽഎക്ക് കൊവിഡ് സ്ഥിരീകരിച്ചു

അയിഷ പോറ്റി എംഎൽഎക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമൂഹമാധ്യമത്തിലൂടെ എംഎൽഎ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ അയിഷ പോറ്റിയുടെ ഭർത്താവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് എംഎൽഎക്കും രോഗബാധ കണ്ടെത്തിയത്. പ്രത്യേകിച്ച് ശാരീരിക അസ്വസ്ഥതകളില്ലെന്നും അടുത്ത ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ വന്നവർ മുൻകരുതലുകൾ സ്വീകരിക്കാനും എംഎൽഎ ആവശ്യപ്പെട്ടു.  

Read More

കെ സുധാകരനെ തള്ളിപ്പറഞ്ഞുവെന്ന ആരോപണം ശരിയല്ല; വിശദീകരണത്തിൽ തൃപ്തനെന്ന് ചെന്നിത്തല

മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ കെ സുധാകരനെ തള്ളിപ്പറഞ്ഞുവെന്ന ആരോപണം ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ധാരാളിത്തത്തെയും ധൂർത്തിനെയുമാണ് സുധാകരൻ പരാമർശിച്ചത്. അദ്ദേഹത്തിന്റെ വിശദീകരണത്തിൽ പൂർണതൃപ്തനാണ്. ഈ വിവാദം ഇവിടെ അവസാനിക്കണം സുധാകരനുമായി ഫോണിൽ സംസാരിച്ചിരുന്നു. സുധാകരൻ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നയാളല്ലെന്നും ചെന്നിത്തല പറഞ്ഞു. സർക്കാർ ബന്ധുനിയമനം നടത്തുകയാണെന്നും ചെന്നിത്തല ആരോപിച്ചു. എംപിമാരുടെയും എംഎൽഎമാരുടെയും ഭാര്യമാർക്കും മക്കൾക്കും ജോലി നൽകുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

Read More

ജനങ്ങൾക്ക് ഇരുട്ടടി നൽകുന്ന അച്ഛാ ദിൻ; ഇന്ധനവില ഇന്നും ഉയർന്നു

ഇന്ധനവില ഇന്നും വർധിച്ചു. പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസൽ ലിറ്ററിന് 32 പൈസയുമാണ് വർധിച്ചത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് 87.11 രൂപയായി. ഡീസൽ ലിറ്ററിന് 81.35 രൂപയാണ് തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 88.83 രൂപയിലെത്തി. ഡീസൽ വില ലിറ്ററിന് 82.96 രൂപയിലേക്ക് ഉയർന്നു

Read More

മുഖ്യമന്ത്രിക്കെതിരായ പരാമർശം: സുധാകരൻ കോൺഗ്രസിൽ ഒറ്റപ്പെടുന്നു, നടപടി വേണമെന്ന് ആവശ്യം

മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ കെ സുധാകരനെതിരെ കോൺഗ്രസിനുള്ളിൽ തന്നെ പോര് മുറുകുന്നു. പരാമർശത്തിൽ ഉറച്ചു നിൽക്കുകയും വിവാദങ്ങൾക്ക് പിന്നിൽ പാർട്ടിയിലെ ചിലർ തന്നെയാണെന്ന് തുറന്നടിക്കുകയും ചെയ്തതോടെയാണ് സുധാകരനെതിരെ നടപടി വേണമെന്ന് കോൺഗ്രസിനുള്ളിൽ നിന്ന് തന്നെ അഭിപ്രായമുയർന്നത്. എഐസിസി സെക്രട്ടറിയെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും വിമർശിച്ച സുധാകരനെതിരെ നടപടി വേണമെന്നാണ് ആവശ്യമുയരുന്നത്. അതേസമയം നടപടിയെടുത്താൽ കടുത്ത നിലപാടിലേക്ക് നീങ്ങാൻ സുധാകരനും ആലോചിക്കുന്നു. മുഖ്യമന്ത്രിയെ രാഷ്ട്രീയമായി വിമർശിച്ചതിന്റെ പേരിൽ തന്നെ പാർട്ടിയിൽ ഒറ്റപ്പെടുത്തിയെന്നാണ് സുധാകരൻ പറയുന്നത്. കഴിഞ്ഞ ദിവസം…

Read More

ധനമന്ത്രി തോമസ് ഐസക്കിന്റെ വാഹനം ബൈക്കുമായി കൂട്ടിയിടിച്ചു

കൊല്ലം: ധനമന്ത്രി തോമസ് ഐസക്കിന്റെ ഔദ്യോഗിക വാഹനം ബൈക്കുമായി കൂട്ടിയിടിച്ചു. ചാത്തന്നൂരിൽവെച്ചാണ് വാഹനം ബൈക്കുമായി കൂട്ടിയിടിച്ചത്. സംഭവത്തിൽ ബൈക്ക് യാത്രികന് പരിക്ക്. എന്നാൽ പരിക്കേറ്റ ബൈക്ക് യാത്രികനെ മന്ത്രിയുടെ വാഹനത്തിൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കുകൾ സാരമുളളതല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Read More