Headlines

സ്വർണവിലയിൽ ഇന്നും ഇടിവ്; പവന് 320 രൂപ കുറഞ്ഞു, ആറ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വില

സ്വർണവിലയിൽ ഇന്നും കുറവ്. വ്യാഴാഴ്ച പവന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 35,480 രൂപയായി. 4435 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കാണ് സ്വർണവില എത്തിയത്. കഴിഞ്ഞ ജൂൺ 20ന് സ്വർണവില 35,400 രൂപയിലെത്തിയിരുന്നു. ഓഗസ്റ്റിൽ 42,000 രൂപ വരെ ഉയർന്നതിന് ശേഷം പിന്നീട് വില താഴുകയായിരുന്നു. ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1832.84 ഡോളറായി. ദേശീയവിപണിയിൽ പത്ത് ശതമാനം തനി തങ്കത്തിന് 47,549 രൂപയിലെത്തി

Read More

ശശികലക്ക് പിന്തുണ പ്രഖ്യാപിച്ച് ഒപിഎസ് പക്ഷം എംഎൽഎമാർ ബംഗളൂരുവിൽ; അണ്ണാ ഡിഎംകെ പിളർപ്പിലേക്ക്

വി കെ ശശികലക്ക് പിന്തുണ അറിയിച്ച് ഒ പനീർശെൽവം വിഭാഗം എംഎൽഎമാർ. ബംഗളൂരുവിൽ ശശികല താമസിക്കുന്ന റിസോർട്ടിലാണ് ഒപിഎസ് പക്ഷത്തെ മൂന്ന് എംഎൽഎമാർ എത്തിയത്. അതേസമയം ഇവരുമായി കൂടിക്കാഴ്ചക്ക് ശശികല ഇതുവരെ തയ്യാറായിട്ടില്ല കൂടിക്കാഴ്ചക്കെത്തിയവരെ ശശികല തിരിച്ചയച്ചു. മുൻ മന്ത്രി എം മണികണ്ഠനും ശശികലക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. മൂന്ന് എംഎൽഎമാരും അതേസമയം ബംഗളൂരുവിൽ തന്നെ തുടരുകയാണ്. വരും ദിവസങ്ങളിൽ ശശികലയുമായി കൂടിക്കാഴ്ചക്ക് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ ഫെബ്രുവരി ഏഴിന് ശശികല ചെന്നൈയിലേക്ക് എത്തുമെന്നാണ് അറിയുന്നത്. ആയിരം…

Read More

ശരദ് പവാർ പറഞ്ഞാൽ പാലാ സീറ്റിൽ നിന്ന് മാറുമെന്ന് മാണി സി കാപ്പൻ

പാലാ സീറ്റിനെ ചൊല്ലിയുള്ള തർക്കത്തിൽ നിന്ന് നിലപാട് മയപ്പെടുത്തി മാണി സി കാപ്പൻ. ശരദ് പവാർ പറഞ്ഞാൽ പാലാ സീറ്റിൽ നിന്ന് മാറുമെന്ന് മാണി സി കാപ്പൻ പ്രതികരിച്ചു. പ്രഫുൽ പട്ടേൽ സംസ്ഥാനത്ത് വന്ന് ചർച്ച നടത്തിയ ശേഷം ബാക്കി തീരുമാനങ്ങളെടുക്കും യുഡിഎഫുമായി ചർച്ച നടത്തണോയെന്ന കാര്യവും പ്രഫുൽ പട്ടേൽ നടത്തുന്ന ചർച്ചക്ക് ശേഷം തീരുമാനിക്കുമെന്നും മാണി സി കാപ്പൻ പറഞ്ഞു. അതേസമയം എൻസിപി ഇടതുമുന്നണിയിൽ തന്നെ ഉറച്ചു നിൽക്കുമെന്ന് ടി പി പീതാംബരൻ മാസ്റ്റർ പ്രതികരിച്ചു….

Read More

ടി.വി. ദേഹത്തുവീണ് പിഞ്ചുകുഞ്ഞ് മരിച്ചു

ബോവിക്കാനം:വീട്ടിൽ കളിക്കുന്നതിനിടെ ടി.വി. ദേഹത്തുവീണ് പിഞ്ചുകുഞ്ഞ് മരിച്ചു. ഗൾഫിൽ ജോലി ചെയ്യുന്ന തെക്കിൽ ഉക്കിരംപാടിയിലെ നിസാറിന്റെയും ബാവിക്കര പള്ളിക്കാലിലെ ഫായിസയുടെയും ഏകമകൻ മുഹമ്മദ് സാബിർ (2) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ ബാവിക്കര പള്ളിക്കാലിലെ വീട്ടിൽ മറ്റ് കുട്ടികൾക്കൊപ്പൊം കളിക്കുന്നതിനിടെ കുട്ടി ടി.വി. സ്റ്റാൻഡിൽ പിടിച്ച് വലിക്കുകയായിരുന്നു. പഴയ വലിയ ടി.വി.യാണ് ദേഹത്ത് വീണത്. ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read More

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടെങ്കിൽ ബിജെപി ചിഹ്നം വേണമെന്നാണ് ആഗ്രഹം: ജേക്കബ് തോമസ്

തെരഞ്ഞടുപ്പിൽ മത്സരിക്കാൻ താത്പര്യമുണ്ടെന്ന് വ്യക്തമാക്കി മുൻ ഡിജിപി ജേക്കബ് തോമസ്. ബിജെപിയുടെ ചിഹ്നത്തിൽ മത്സരിക്കാനാണ് താത്പര്യം. അംഗത്വം നൽകണോ വേണ്ടയോ എന്നത് തീരുമാനിക്കേണ്ടത് ബിജെപിയാണെന്നും ജേക്കബ് തോമസ് പറഞ്ഞു ചിഹ്നം ഏതാണ്, എങ്ങനെ മത്സരിക്കണമെന്നൊക്കെ എൻഡിഎ തീരുമാനിക്കണം. ഇരിങ്ങാലക്കുട, ചാലക്കുടി, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിൽ മത്സരിക്കാൻ താത്പര്യമുണ്ട്. ജനങ്ങളാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്. ശബരിമലയിലെ ആചാര സംരക്ഷണത്തിന് നിയമം കൊണ്ടുവരണം കേരളത്തിലെ തെരഞ്ഞെടുപ്പിൽ വർഗീയത ഒരു വിഷയമല്ല. ഒരു പാർട്ടിയുടെ പേര് മുസ്ലിം ലീഗ് ആണെന്ന് കരുതി അത് വർഗീയ…

Read More

അതൊഴിവാക്കേണ്ടതായിരുന്നു: മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കെ സുധാകരനെ തിരുത്തി രമേശ് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ പരാമർശം നടത്തിയ കെ സുധാകരൻ എംപിയെ തിരുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കെതിരായ പരാമർശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി ചൊവ്വാഴ്ച തലശ്ശേരിയിൽ നടത്തിയ പൊതുയോഗത്തിലാണ് കെ സുധാകരന്റെ അധിക്ഷേപ പരാമർശം വന്നത്. ചെത്തുകാരന്റെ കുടുംബത്തിൽ നിന്ന് വന്ന മുഖ്യമന്ത്രി ഇപ്പോൾ സഞ്ചരിക്കാൻ ഹെലികോപ്റ്റർ എടുത്തിരിക്കുന്നു എന്നായിരുന്നു പരാമർശ അതേസമയം ഐശ്വര്യ കേരളയാത്ര വലിയ ആത്മവിശ്വാസമാണ് നൽകുന്നതെന്ന് ചെന്നിത്തല പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരായ ജനവികാരം…

Read More

കെല്ലിന്റെ പവര്‍ ട്രാന്‍സ്‌ഫോര്‍മര്‍ നിര്‍മാണ പ്ലാന്റ് ഫെബ്രു. 9-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കൊച്ചി: കേരള സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എഞ്ചിനീയറിങ് കമ്പനിയുടെ (കെല്‍) മാമലയിലെ പവര്‍ ട്രാന്‍സ്‌ഫോര്‍മര്‍ നിര്‍മാണ യൂണിറ്റ് ഫെബ്രുവരി 9-ന് രാവിലെ 11.30-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മാമല യൂണിറ്റില്‍ വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുക. വൈദ്യുതി മന്ത്രി എം.എം. മണി ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. പുതിയ പ്ലാന്റിന് മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി വാഹന ചാര്‍ജിങ്…

Read More

കൊല്ലത്ത് വയോധികന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു; കൃത്യം മോഷണശ്രമത്തിനിടെ

കൊല്ലം കടയ്ക്കലിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. മോഷണശ്രമം ചെറുക്കുന്നതിനിടെയാണ് എഴുപതുകാരനെ കഴുത്തു ഞെരിച്ചു കൊന്നത്. രണ്ട് കൊലപാതകികളെ പോലീസ് പിടികൂടി പൊതിയാരുവിള ഇഞ്ചിമുക്ക് സ്വദേശി ഗോപാലനാണ് തിങ്കളാഴ്ച കൊല്ലപ്പെട്ടത്. കഴുത്തിലും ഇരുകാലുകളുടെ മുട്ടിലും മുറിവേറ്റ നിലയിലായിരുന്നു മതതദേഹം. കഴുത്തിലുണ്ടായിരുന്ന ഒന്നര പവന്റെ സ്വർണമാലയും വീട്ടിലുണ്ടായിരുന്ന ടോർച്ചും കാണാനില്ലെന്ന് മകൻ പോലീസിന് മൊഴി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് പൊതിയാരുവിള സ്വദേശിയായ രമേശൻ എന്നയാൾ സ്വർണമാല വിൽക്കാൻ കടയിൽ എത്തിയത്. ഇത് ഗോപാലന്റേതാണെന്ന് തിരിച്ചറിയുകയും രമേശനെ…

Read More

സുരേന്ദ്രൻ നയിക്കുന്ന കേരളയാത്രയിൽ തങ്ങളെ പരിഗണിക്കുന്നില്ല; പരാതിയുമായി ഘടകകക്ഷികൾ

ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള യാത്രയുമായി ബന്ധപ്പെട്ട പരാതിയുമായി എൻഡിഎയിലെ മറ്റ് ഘടകകക്ഷികൾ രംഗത്ത്. ബിജെപി യാത്ര എന്ന നിലയിൽ മാത്രം പ്രചാരണം നടത്തുന്നുവെന്നാണ് പരാതി. സംസ്ഥാനത്തുള്ള ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയ്ക്ക് മുന്നിലാണ് ഘടക കക്ഷികൾ പരാതി പറഞ്ഞത് നിർണായക കാര്യങ്ങളിൽ തഴയുന്നതായും ഇവർ പരാതി പറഞ്ഞു. അതേസമയം നഡ്ഡയുടെ സന്ദർശനം ഇന്നും തുടരും. ഇന്ന് രാവിലെ പത്തരയോടെ നഡ്ഡ തൃശ്ശൂരിലെത്തും. സംസ്ഥാന ഭാരവാഹികളും ജില്ലാ അധ്യക്ഷൻമാരും ജില്ലാ ജനറൽ…

Read More

കുട്ടികളുമായി പൊതുസ്ഥലത്ത് എത്തിയാൽ 2000 രൂപ പിഴ എന്നത് വ്യാജവാർത്ത; കർശന നടപടിയെന്ന് ഡിജിപി

പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളുമായി പൊതുസ്ഥലത്ത് വരുന്നവരിൽ നിന്ന് 2000 രൂപ ഈടാക്കുമെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. കഴിഞ്ഞ ദിവസങ്ങളിലാണ് വാർത്ത പ്രചരിച്ചത്. വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന ടനപടി സ്വീകരിക്കും. സമൂഹ മാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ സൈബർ ഡോമിന് നിർദേശം നൽകിയിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു.  

Read More