Headlines

ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത മുഖ്യവിവരാവകാശ കമ്മീഷണറാകും

ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത മുഖ്യ വിവരാവകാശ കമ്മീഷണറാകും. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നിയമമന്ത്രി എ കെ ബാലനും ചേർന്ന സമിതിയുടേതാണ് തീരുമാനം. ഈ മാസം 28ന് ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിക്കാനിരിക്കെയാണ് പുതിയ ചുമതല. അപേക്ഷിച്ച പതിനാലു പേരിൽ നിന്നാണ് വിശ്വാസ് മേത്തയെ തെരഞ്ഞെടുത്തത്. സമിതി നിർദേശിച്ച വിശ്വാസ് മേത്തയുടെ പേര് ഗവർണർക്ക് കൈമാറും. വിൻസൺ എം പോൾ വിരമിച്ച ഒഴിവിലേക്കാണ് നിയമനം.

Read More

എൽ ഡി എഫിന്റെ വികസന മുന്നേറ്റ ജാഥ 13ന് തുടങ്ങും; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

എൽ ഡി എഫിന്റെ വികസന മുന്നേറ്റ ജാഥ ഫെബ്രുവരി 13ന് തുടങ്ങും. കാസർകോട് നിന്ന് ആരംഭിക്കുന്ന ജാഥ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നവകേരള സൃഷ്ടിക്കായി വീണ്ടും എൽ ഡി എഫ് എന്ന മുദ്രവാക്യവുമായാണ് ജാഥ നടക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും യാത്രയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. തെക്കൻ മേഖലാ വികസന മുന്നേറ്റ ജാഥ എറണാകുളത്ത് നിന്ന് 14ന് ആരംഭിക്കും. ഡി രാജ ജാഥ ഉദ്ഘാടനം ചെയ്യും ശബരിമല വിഷയത്തിൽ യുഡിഎഫ്…

Read More

കേരളത്തില്‍ ഇന്ന് 6102 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 6102 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 833, കോഴിക്കോട് 676, കൊല്ലം 651, പത്തനംതിട്ട 569, ആലപ്പുഴ 559, മലപ്പുറം 489, തൃശൂര്‍ 481, കോട്ടയം 450, തിരുവനന്തപുരം 409, കണ്ണൂര്‍ 289, ഇടുക്കി 269, പാലക്കാട് 217, വയനാട് 114, കാസര്‍ഗോഡ് 96 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 78…

Read More

ജേക്കബ് തോമസ് ബിജെപിയിൽ ചേർന്നു; അംഗത്വം സ്വീകരിച്ചത് ജെ പി നഡ്ഡയിൽ നിന്ന്

മുൻ ഡിജിപി ജേക്കബ് തോമസ് ബിജെപിയിൽ ചേർന്നു. ദേശീയ പ്രസിഡന്റ് ജെ ഡി നഡ്ഡയിൽ നിന്നാണ് ജേക്കബ് തോമസ് അംഗത്വം സ്വീകരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുമെന്ന് ജേക്കബ് തോമസ് നേരത്തെ പറഞ്ഞിരുന്നു. ഏത് മണ്ഡലത്തിൽ നിന്നാണ് മത്സരിക്കേണ്ടതെന്ന് പാർട്ടി പിന്നീട് തീരുമാനിക്കും. വികസനകാര്യത്തിൽ എൽ ഡി എഫും യുഡിഎഫും പരാജയമാണ്. സ്രാവുകൾക്കൊപ്പം നീന്തിയപ്പോൾ ശിക്ഷാ നടപടി നേരിട്ടു. ഇനി ജനങ്ങൾക്കൊപ്പം നീന്തുമെന്നും ജേക്കബ് തോമസ് പറഞ്ഞു

Read More

നെടുങ്കണ്ടം കസ്റ്റഡി മരണം: വനിതാ ഉദ്യോഗസ്ഥയടക്കം ഒമ്പത് പോലീസുകാരെ പ്രതിയാക്കി സിബിഐ കുറ്റപത്രം

നെടുങ്കണ്ടം രാജ്കുമാർ കസ്റ്റഡി മരണക്കേസിൽ ഒമ്പത് പോലീസുദ്യോഗസ്ഥരെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചു. എസ് ഐ കെഎ സാബുയാണ് ഒന്നാം പ്രതി. രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡിയിൽ വെച്ച് പീഡിപ്പിച്ചതാണ് മരണകാരണമെന്ന് കുറ്റപത്രത്തിൽ പറയുന്നു. പോലീസ് അന്വേഷണത്തിൽ ഏഴ് പോലീസുകാരായിരുന്നു പ്രതിപട്ടികയിലുണ്ടായിരുന്നത്. ഒരു വനിതാ ഹെഡ് കോൺസ്റ്റബിളിനെയും ബിജു ലൂക്കോസ് എന്ന കോൺസ്റ്റബിളിനെയും പ്രതി പട്ടികയിൽ ചേർത്താണ് സിബിഐയുടെ കുറ്റപത്രം. ഇടുക്കി എസ് പി കെ ബി വേണുഗോപാൽ, ഡിവൈഎസ്പിമാരായ പി കെ ഷംസ്, അബ്ദുൽസലാം എന്നിവരുടെ പങ്കിനെക്കുറിച്ചും…

Read More

കഥകളി ആചാര്യൻ മാത്തൂർ ഗോവിന്ദൻ കുട്ടി അന്തരിച്ചു

കഥകളി ആചാര്യൻ മാത്തൂർ ഗോവിന്ദൻ കുട്ടി (81) അന്തരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് അന്ത്യം. ശ്വാസകോശത്തിലെ അണുബാധയെത്തുടർന്ന് ചികിത്സയിൽ ആയിരുന്നു. കേന്ദ്ര സംസ്ഥാന സംഗീതനാടക അക്കാദമി അവാർഡുകൾ, കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയർ ഫെലോഷിപ്, കേരള സംസ്ഥാന കഥകളി പുരസ്‌കാരം, കേരള കലാമണ്ഡലം ഫെലോഷിപ്, കലാമണ്ഡലം കൃഷ്ണൻ നായർ അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Read More

റേഷന്‍കടകള്‍ വഴി ഏപ്രിലില്‍ വിതരണം ചെയ്യാനൊരുങ്ങുന്നത് ഉത്സവ ഭക്ഷ്യകിറ്റുകള്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന ഏപ്രിലില്‍ റേഷന്‍കടകള്‍ വഴി സൗജന്യ ഉത്സവ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യാനൊരുങ്ങി സര്‍ക്കാര്‍. ആയിരം രൂപയോളം മൂല്യമുള്ള പത്തിനം സാധനങ്ങള്‍ കിറ്റില്‍ ഉള്‍പ്പെടുത്താനാണ് ആലോചന. ഏതൊക്കെ സാധനങ്ങള്‍ എത്ര അളവില്‍ ഉള്‍പ്പെടുത്താനാകുമെന്ന് അറിയിക്കാന്‍ സപ്ളൈകോയോട് ഭക്ഷ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഡിസംബറില്‍ ക്രിസ്‌മസ് സ്പെഷ്യല്‍ ആയാണ് കിറ്റ് വിതരണം ചെയ്തത്. ഏപ്രില്‍ വരെ എല്ലാ മാസവും സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടരാന്‍ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഏപ്രില്‍…

Read More

പത്ത് മാസത്തെ ഇടവേളക്ക് ശേഷം ബിജെപി യോഗത്തിനെത്തി ശോഭാ സുരേന്ദ്രൻ

പത്ത് മാസത്തെ ഇടവേളക്ക് ശേഷം ബിജെപി യോഗത്തിനെത്തി ശോഭാ സുരേന്ദ്രൻ. തൃശ്ശൂരിൽ ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡ അടക്കം പങ്കെടുത്ത സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലാണ് ശോഭ പങ്കെടുത്തത്. താൻ പങ്കെടുക്കണമെന്ന് സംഘടനയും സുഹൃത്തുക്കളും ആഗ്രഹിക്കുന്നതായി ശോഭാ സുരേന്ദ്രൻ പറഞ്ഞു പദവിയിൽ ഉറപ്പ് കിട്ടിയോ എന്ന ചോദ്യത്തിന് ദേശീയ അധ്യക്ഷൻ പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നായിരുന്നു അവരുടെ മറുപടി. ഇന്നത്തെ ദിവസം ചോദ്യങ്ങളും ഉത്തരങ്ങളുമില്ല. അഖിലേന്ത്യാ അധ്യക്ഷൻ പറഞ്ഞതിനപ്പുറം ഞാനൊന്നും പറയേണ്ടല്ലോ എന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ വാക്കുകൾ

Read More

എൻസിപി മുന്നണി വിടുമെന്നത് മാധ്യമസൃഷ്ടിയെന്ന് കാനം രാജേന്ദ്രൻ

എൻസിപി മുന്നണി വിടുമെന്നത് മാധ്യമസൃഷ്ടിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മുന്നണിക്കുള്ളിൽ തന്നെ വിഷയങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കും. എൻസിപി എൽഡിഎഫിൽ ഉറച്ചുനിൽക്കും. എൽഡിഎഫിൽ സീറ്റ് ചർച്ച ഇതുവരെ ആരംഭിച്ചിടട്ില്ലെന്നും കാനം വ്യക്തമാക്കി പാലാ സീറ്റിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് മുന്നണി വിടാനുള്ള ആലോചന എൻസിപി നടത്തിയത്. എന്നാൽ ഇന്നലെ മുംബൈയിൽ ശരദ് പവാറിന്റെ വസതിയിൽ നടന്ന ചർച്ചക്ക് ശേഷം നിലപാട് മയപ്പെടുത്തുകയായിരുന്നു. ഇടതുമുന്നണിയിൽ തന്നെ തുടരുമെന്ന് എൻസിപി ദേശീയ നേതൃത്വം ഇന്നലെ വ്യക്തമാക്കുകയും ചെയ്തു…

Read More

കൂത്താട്ടുകുളത്ത് നിയന്ത്രണംവിട്ട കാർ രണ്ട് പേരെ ഇടിച്ചുതെറിപ്പിച്ചു; ഒരാൾ മരിച്ചു

കൂത്താട്ടുകുളത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പെരുംകുറ്റി സ്വദേശി മോഹനൻ ആണ് മരിച്ചത്. റോഡരികിലുള്ള ചായക്കടയിൽ ചായ കുടിച്ചു കൊണ്ടിരുന്ന ലൈപി, മോഹനൻ എന്നിവരെ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്. ഗുരുതരമായി പരുക്കേറ്റ മോഹനൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അപകടമുണ്ടാക്കിയ കാർ പത്തടി താഴ്ചയുള്ള തോട്ടിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ട് പേരെ പരുക്കുകളോടെ രക്ഷപ്പെടുത്തി.  

Read More