Headlines

ഇന്ധനവില കുതിച്ചുയരുന്നു; പെട്രോൾ, ഡീസൽ വില ഇന്നും വർധിച്ചു

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോൾ ലിറ്ററിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് വർധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 88.53 രൂപയും ഡീസൽ ലിറ്ററിന് 82.65 രൂപയുമായി കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 86.81 രൂപയും ഡീസൽ ലിറ്ററിന് 81.3 രൂപയുമായി.  

Read More

സംസ്ഥാനത്ത് ഇതുവരെ രണ്ടര ലക്ഷം പേര്‍ വാക്‌സിന്‍ സ്വീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21,200 ആരോഗ്യ പ്രവര്‍ത്തകര്‍ കൊവിഡ്19 വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍. 332 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലാണ് ഇന്ന് വാക്‌സിന്‍ കുത്തിവയ്പ്പുണ്ടായിരുന്നത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ (59) വാക്‌സിനേഷന്‍ കേന്ദ്രങ്ങളുണ്ടായിരുന്നത്. ആലപ്പുഴ 17, എറണാകുളം 59, കണ്ണൂര്‍ 21, കൊല്ലം 14, കോട്ടയം 19, കോഴിക്കോട് 30, മലപ്പുറം 29, പാലക്കാട് 24, പത്തനംതിട്ട 15, തിരുവനന്തപുരം 53, തൃശൂര്‍ 38, വയനാട് 13 എന്നിങ്ങനെയാണ് കോവിഡ് വാക്‌സിനേഷന്‍…

Read More

നടൻ കൃഷ്ണകുമാർ ബിജെപി അംഗത്വം സ്വീകരിച്ചു; അവസരം ലഭിച്ചാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് താരം

നടൻ കൃഷ്ണകുമാർ ബിജെപി അംഗത്വം സ്വീകരിച്ചു. ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡയിൽ നിന്നാണ് കൃഷ്ണകുമാർ ബിജെപി അംഗത്വം സ്വീകരിച്ചത്. കെ സുരേന്ദ്രനും ചടങ്ങിൽ സംബന്ധിച്ചു. നഡ്ഡയിൽ നിന്ന് അംഗത്വം സ്വീകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് കൃഷ്ണകുമാർ പറഞ്ഞു ്അധികാര സ്ഥാനത്ത് നിന്ന് മാറിനിൽക്കില്ല. ജനസേവനത്തിന് പദവികൾ സഹായകരമാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിച്ചാൽ സ്വീകരിക്കുമെന്നും കൃഷ്ണകുമാർ പറഞ്ഞു.

Read More

കുറ്റിപ്പുറത്ത് ഉമ്മ വീട്ടിൽ വിരുന്നിനെത്തിയ വിദ്യാർഥി ഭാരതപ്പുഴയിൽ മുങ്ങിമരിച്ചു

കുറ്റിപ്പുറം രാങ്ങാട്ടൂർ ഭാരതപ്പുഴയിൽ വിദ്യാർഥി മുങ്ങിമരിച്ചു. കാലടി കച്ചേരിപറമ്പ് തലക്കാട്ടുമുക്കിൽ അൽത്താഫാണ് മരിച്ചത്. 20 വയസ്സായിരുന്നു. ഉമ്മയുടെ വീട്ടിൽ വിരുന്നതിന് വന്നതായിരുന്നു അൽത്താഫ് പുഴത്തീരത്ത് കളിക്കുന്നതിനിടെ പുഴയിലേക്ക് പോയ ഫുട്‌ബോൾ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കയത്തിൽ അകപ്പെട്ടത്. നീന്തലറിയാത്തതിനാൽ താഴ്ന്നുപോകുകയായിരുന്നു. നാട്ടുാകാർ ചേർന്ന് നടത്തിയ തെരച്ചിലിലാണ് രക്ഷപ്പെടുത്തി പുറത്തെത്തിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Read More

സംസ്ഥാനത്ത് ഇന്ന് 6356 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6356 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 871, കോഴിക്കോട് 741, കൊല്ലം 690, പത്തനംതിട്ട 597, കോട്ടയം 558, തിരുവനന്തപുരം 489, തൃശൂര്‍ 479, ആലപ്പുഴ 395, മലപ്പുറം 383, കണ്ണൂര്‍ 297, പാലക്കാട് 275, ഇടുക്കി 268, വയനാട് 190, കാസര്‍ഗോഡ് 93 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 78 പേര്‍ക്കാണ്…

Read More

നാടാർ സമുദായം പൂർണമായും ഇനി ഒബിസി വിഭാഗത്തിൽ; പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയും മന്ത്രിസഭാ തീരുമാനം

നാടാർ സമുദായത്തെ പൂർണമായും ഒബിസി വിഭാഗത്തിൽ ഉൾപ്പെടുത്താൻ തീരുമാനം. നേരത്തെ ഹിന്ദു നാടാർ, എസ് ഐ യു സി വിഭാഗങ്ങൾക്ക് മാത്രമുണ്ടായിരുന്ന സംവരണമാണ് മൊത്തത്തിലാക്കുന്നത്. വിവിധ ക്രൈസ്തവ സഭകളിലും മറ്റ് വിഭാഗങ്ങളിലുമായി ഉൾപ്പെടുന്ന നാടാർ വിഭാഗക്കാർക്കെല്ലാം ഇനി സംവരണം ലഭിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സർക്കാരിന്റെ നിർണായക നീക്കം. നാടാർ വോട്ടുകൾ അപ്പാടെ ഉറപ്പിക്കാനുള്ള നീക്കമാണ് ഇടതുമുന്നണി നടത്തുന്നത്. പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസം നീട്ടുകയും സിഡിറ്റിലെ 115 താത്കാലിക ജീവനക്കാരെ…

Read More

ഇതാണ് ആയേഷ അസീസ്, കാശ്മീരി പെൺകുട്ടി; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റ്

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റായി കാശ്മീരിൽ നിന്നുള്ള യുവതി. 25കാരിയായ ആയേഷ അസീസാണ് ഈ ബഹുമതിക്ക് അർഹയായത്. ബോംബെ ഫ്‌ളൈയിംഗ് ക്ലബ്ബിൽ നിന്ന് ഏവിയേഷൻ ബിരുദം പൂർത്തിയാക്കിയാണ് ആയേഷ ചരിത്രം കുറിച്ചത്. 15ാം വയസ്സിൽ സ്റ്റുഡന്റ് പൈലറ്റ് ലൈസൻസ് ആയേഷ സ്വന്തമാക്കിയിട്ടുണ്ട്. തൊട്ടടുത്ത വർഷം റഷ്യയിലെ ഏയർബേസിൽ മിഗ് 29 വിമാനം പറത്തി പരിശീലനം നടത്തുകയും ചെയ്തു. 2017ൽ വാണിജ്യ ലൈസൻസും സ്വന്തമാക്കി. ചെറുപ്പം മുതൽ പറക്കൽ ഇഷ്ടമായതിനാലാണ് ഈ മേഖല തെരഞ്ഞെടുത്തതെന്ന് ആയേഷ…

Read More

ശിവശങ്കർ ജയിലിൽ നിന്ന് പുറത്തിറങ്ങി; തിരുവനന്തപുരത്തേക്ക് തിരിച്ചു

ഡോളർ കടത്ത് കേസിലും ജാമ്യം ലഭിച്ചതോടെ എം ശിവശങ്കർ ജയിൽ മോചിതനായി. ഉച്ചയ്ക്ക് 2.10ന് കോടതി ഉത്തരവ് ബന്ധുക്കൾ ജയിലിൽ എത്തിച്ചു. തുടർന്ന് അര മണിക്കൂറിനകം ശിവശങ്കർ ജയിലിൽ നിന്ന് പുറത്തിറങ്ങി ജയിലിൽ വായിച്ചിരുന്ന പുസ്തകങ്ങളുമായാണ് ശിവശങ്കർ കാക്കനാട് ജില്ലാ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. മാധ്യമങ്ങളോട് പ്രതികരിക്കാൻ നിന്നില്ല. കൂട്ടാനെത്തിയ ബന്ധുക്കൾക്കൊപ്പം തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു ബുധനാഴ്ച രാവിലെയാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി ശിവശങ്കറിന് ജാമ്യം നൽകിയത്. നേരത്തെ ഇഡിയുടെ കേസിലും കസ്റ്റംസിന്റെ മറ്റൊരു…

Read More

മന്ത്രി കടകംപള്ളി സുരേന്ദ്രന് കൊവിഡ്; മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മന്ത്രി കടകംപള്ളി സുരേന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താനുമായി കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കം പുലർത്തിയവർ മുൻകരുതലുകൾ സ്വീകരിക്കാനും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്

Read More

എൻ സി പി ഇടതുമുന്നണിയിൽ തന്നെ തുടരും, പാലാ അടക്കം നാല് സീറ്റുകളിൽ മത്സരിക്കും: പ്രഫുൽ പട്ടേൽ

കേരളത്തിൽ എൻസിപി ഇടതുമുന്നണിയിൽ തന്നെ തുടരും. ദേശീയ പ്രസിഡന്റ് ശരദ് പവാറിന്റെ വീട്ടിൽ നടന്ന ചർച്ചയ്ക്ക് ശേഷം മുതിർന്ന നേതാവ് പ്രഫുൽ പട്ടേലാണ് ഇക്കാര്യം അറിയിച്ചത്. പാലാ അടക്കം നേരത്തെ മത്സരിച്ച നാല് സീറ്റിലും ഇത്തവണയും മത്സരിക്കുമെന്നും പട്ടേൽ പറഞ്ഞു തുടർ ചർച്ചകൾക്കായി പ്രഫുൽ പട്ടേലിനെയാണ് ശരദ് പവാർ ചുമതലപ്പെടുത്തിയിരിക്കുന്നത്. പവാർ അടുത്ത് തന്നെ കേരളത്തിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കളുമായി ചർച്ച നടത്തും. പവാറിന്റെ വീട്ടിൽ നടന്ന യോഗത്തിനിടെ അപ്രതീക്ഷിതമായി സീതാറാം യെച്ചൂരിയും എത്തിയിരുന്നു…

Read More