Headlines

കുഞ്ഞാലിക്കുട്ടി ഇന്ന് എം.പി സ്ഥാനം രാജി വയ്ക്കും

പി.കെ കുഞ്ഞാലിക്കുട്ടി ഇന്ന് എം.പി സ്ഥാനം രാജി വയ്ക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുന്നോടിയായാണ് രാജി. അടിയന്തരമായി രാജി വയ്ക്കാൻ ഹൈദരലി തങ്ങൾ നിർദേശം നൽകി. രാജി വയ്ക്കുന്നതിനായി കുഞ്ഞാലിക്കുട്ടി ഡല്‍ഹിയിലേക്ക് തിരിച്ചു. മലപ്പുറത്ത് നിന്നായിരിക്കും അദ്ദേഹം ജനവിധി തേടുക. കുഞ്ഞാലിക്കുട്ടി രാജി വെച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാൻ സംസ്ഥാനകമ്മറ്റി തീരുമാനിച്ചിരുന്നു. യു.ഡി.എഫ് വലിയ ആത്മവിശ്വാസത്തിലാണെന്നും മുസ്‍ലിം ലീഗ് നേതൃത്വത്തിന്‍റെ തീരുമാനപ്രകാരമാണ് രാജിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം മുസ്‍ലിം ലീഗില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. യൂത്ത്…

Read More

രാജു നാരായണ സ്വാമിക്ക് പാർലമെന്ററികാര്യ വകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമനം

അഡീഷണൽ ചീഫ് സെക്രട്ടറി രാജു നാരായണ സ്വാമിയെ സർവീസിൽ തിരിച്ചെടുത്തു. പാർലമെന്ററികാര്യ വകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറിയായാണ് നിയമനം. അനധികൃത അവധിയിലെന്ന് ചൂണ്ടിക്കാട്ടി രാജു നാരായണ സ്വാമിയെ പുറത്താക്കാൻ സർക്കാർ നടപടി ആരംഭിച്ചിരുന്നു ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച രാജു നാരായണ സ്വാമി കോടതിവിധിയുടെ ബലത്തിലാണ് സർവീസിലേക്ക് തിരികെയെത്തുന്നത്. നാളികേര വികസന ബോർഡിന്റെ ചെയർമാനായിരുന്ന രാജുനാരായണ സ്വാമിയെ 2019 മാർച്ച് 7ന് കേന്ദ്രസർക്കാർ നീക്കിയിരുന്നു. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യാനായിരുന്നു നിർദേശം. എന്നാൽ രാജുനാരായണ സ്വാമി സർക്കാരിൽ റിപ്പോർട്ട് ചെയ്തിരുന്നില്ല

Read More

സിബിഎസ്ഇ 10, 12ാം തരം പരീക്ഷകൾ മെയ് നാല് മുതൽ; പ്രാക്ടിക്കൽ മാർച്ചിന് ആരംഭിക്കും

സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷാ തീയതിയായി. മെയ് നാല് മുതൽ പരീക്ഷ ആരംഭിക്കും. മാർച്ച് ഒന്ന് മുതൽ പ്രാക്ടിക്കൽ പരീക്ഷ ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പത്താംതരം പരീക്ഷ ജൂൺ ഏഴിനും പന്ത്രണ്ടാം തരം പരീക്ഷ ജൂൺ 11നും അവസാനിക്കും 12ന്റെ പരീക്ഷ രണ്ട് ഷിഫ്റ്റുകളായാണ് നടത്തുക. രാവിലെ പത്തര മുതൽ ഒന്നര വരെയും രണ്ടാമത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് ശേഷം രണ്ടര മുതൽ അഞ്ചര വരെയുമാണ് നടക്കുക. പത്താം ക്ലാസിന് രാവിലെ പത്തര മുതൽ…

Read More

ബാലഭാസ്‌കറിന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് സിബിഐ; അർജുനെ പ്രതിയാക്കി കുറ്റപത്രം

വയലിനിസ്റ്റ് ബാലഭാസ്‌കർ കൊല്ലപ്പെട്ട വാഹനാപകടത്തിന് പിന്നിൽ അസ്വാഭാവികതയില്ലെന്ന് സിബിഐ. ഡ്രൈവർ അർജുനെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചു. മനപ്പൂർവമല്ലാത്ത നരഹത്യക്കാണ് കേസ്. അമിതവേഗതയിലും അശ്രദ്ധയോടെയും അർജുൻ വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്ന് സിബിഐ സംഘം കണ്ടെത്തി. സാക്ഷിയായി രംഗത്തുവന്ന കലാഭവൻ സോബിക്കെതിരെയും കേസെടുത്തിട്ടുണ്ട്. തെറ്റായ വിവരങ്ങൾ നൽകിയതിനും കൃത്രിമ തെളിവ് ഹാജരാക്കിയതിനുമാണ് കേസ് 2018 സെപ്റ്റംബർ 25നാണ് അപകടം നടന്നത്. അപകടത്തിൽ ബാലഭാസ്‌കറും മകളും മരിച്ചു. ഭാര്യ ലക്ഷ്മിക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. അതേസമയം അർജുന് നിസാര പരുക്കുകളാണേറ്റത്….

Read More

സംസ്ഥാനത്ത് ഇന്ന് 5716 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5716 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 755, കോട്ടയം 621, കൊല്ലം 587, തൃശൂര്‍ 565, പത്തനംതിട്ട 524, കോഴിക്കോട് 501, മലപ്പുറം 454, തിരുവനന്തപുരം 383, കണ്ണൂര്‍ 340, ആലപ്പുഴ 313, പാലക്കാട് 251, വയനാട് 218, ഇടുക്കി 121, കാസര്‍ഗോഡ് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 77…

Read More

വാളയാർ കേസ്: സർക്കാർ വിജ്ഞാപനത്തിലെ അവ്യക്തത നീക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ ഹൈക്കോടതിയിൽ

വാളയാർ കേസ് സിബിഐക്ക് വിട്ട സർക്കാർ വിജ്ഞാപനത്തിലെ അവ്യക്തതകൾ നീക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. സിബിഐ അന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയത്. അന്വേഷണം സിബിഐക്ക് വിട്ടതു കൊണ്ട് മാത്രമായില്ലെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ പറഞ്ഞിരുന്നു. ഇതുവരെ സമരം തുടരുമെന്നാണ് ഇവരുടെ നിലപാട്. കഴിഞ്ഞാഴ്ചയാണ് കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറി വിജ്ഞാപനമിറങ്ങിയത്. പാലക്കാട് പോക്‌സോ കോടതി തുടരന്വേഷണത്തിന് അനുമതി നൽകിയതോടെയാണ് വിജ്ഞാപനത്തിനുള്ള തടസ്സം മാറിയത്.

Read More

കെ എം ബഷീറിന്റെ മരണം: സിസിടിവി ദൃശ്യങ്ങളുടെ പകർപ്പ് ശ്രീറാം വെങ്കിട്ടരാമന് നൽകാൻ കോടതി നിർദേശം

മാധ്യമപ്രവർത്തകൻ കെ എം ബഷീർ കൊല്ലപ്പെട്ട സംഭവത്തിൽ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ മുഖ്യപ്രതിയായ ശ്രീറാം വെങ്കിട്ടരാമന് നൽകാമെന്ന് കോടതി. ദൃശ്യങ്ങളുടെ പകർത്താണ് പ്രതിയായ വെങ്കിട്ടരാമന് നൽകാൻ നിർദേശം നൽകിയത് പകർപ്പ് നൽകുന്നതിൽ സാങ്കേതിക തടസ്സമില്ലെന്ന് ഫോറൻസിക് ഡയറക്ടർ കോടതിയെ അറിയിച്ചിരുന്നു. 2019 ഓഗസ്റ്റ് 3നാണ് ശ്രീറാമും സുഹൃത്തായ വഫ ഫിറോസും സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് കെ എം ബഷീർ കൊല്ലപ്പെട്ടത്.

Read More

ശബരിമല വിഷയത്തിൽ പ്രതികരിക്കേണ്ടെന്ന് സിപിഎം; യുഡിഎഫ് തന്ത്രത്തിൽ വീഴാനില്ല

തെരഞ്ഞെടുപ്പ് അടുത്തതോടെ യുഡിഎഫ് ഉയർത്തിക്കൊണ്ടുവരുന്ന ശബരിമല വിഷയത്തിൽ പ്രതികരിക്കേണ്ടെന്ന് സിപിഎം. യുഡിഎഫ് തന്ത്രത്തിൽ വീഴില്ല. ശബരിമല വിഷയം കോടതിയുടെ പരിഗണനയിലാണ്. അതേസമയം മുസ്ലിം ലീഗിനെതിരായ വിമർശനം തുടരും. ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് വിമർശനം. ഇത് മുസ്ലീങ്ങൾക്കെതിരെയല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. ശബരിമല വിഷയം കത്തി നിന്ന സമയത്താണ് 2019 പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 20ൽ 19 സീറ്റിനും എൽ ഡി എഫ് പരാജയപ്പെട്ടിരുന്നു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ നിലപാടിൽ വന്ന…

Read More

സ്‌കൂൾ വിദ്യാർഥികൾക്ക് ഭക്ഷ്യക്കൂപ്പൺ നൽകാനുള്ള ഉത്തരവിറങ്ങി; യുപി വിഭാഗം കുട്ടികൾക്ക് 500 രൂപയുടെ കൂപ്പൺ

സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണത്തിന് പകരം ഭക്ഷണ കൂപ്പൺ നൽകാൻ സർക്കാർ തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. രക്ഷിതാക്കൾക്ക് ഈ കൂപ്പൺ ഉപയോഗിച്ച് വീടിനടുത്തുള്ള സപ്ലൈക്കോയിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ വാങ്ങാം സ്‌കൂൾ പൂർണമായി തുറന്നു പ്രവർത്തിക്കുന്നതുവരെയാകും കൂപ്പൺ നൽകുക. ഭക്ഷ്യ ഭദ്രതാ കൂപ്പണിന് അനുമതി നൽകി പൊതുവിദ്യാഭ്യാസ സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. എൽ പി സ്‌കൂൾ വിദ്യാർഥികൾക്ക്ക 300 രൂപയുടെ കൂപ്പണും യുപി വിഭാഗം വിദ്യാർഥികൾക്ക് 500 രൂപയുടെ കൂപ്പണുമാണ് നൽകുന്നത്.

Read More

കേന്ദ്രസർക്കാരിനെതിരെ പൊതുപണിമുടക്കിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകേണ്ടെന്ന് ഹൈക്കോടതി

കേന്ദ്രസർക്കാരിനെതിരെ സംസ്ഥാനത്ത് നടന്ന പൊതുപണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്ക് ശമ്പളം നൽകേണ്ടതില്ലെന്ന് ഹൈക്കോടതി. ജീവനക്കാർക്ക് ശമ്പളം അനുവദിച്ചുള്ള സംസ്ഥാന സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇത്തരത്തിൽ പണിമുടക്കിൽ പങ്കെടുക്കുന്നവർക്ക് ശമ്പളം അനുവദിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പൊതുതാത്പര്യ ഹർജി പരിഗണിച്ച് കോടതി പറഞ്ഞു. ആലപ്പുഴ സ്വദേശി ജി ബാലഗോപാലാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത് ശമ്പളം നൽകിയിട്ടുണ്ടെങ്കിൽ അത് തിരിച്ചുപിടിക്കണം. രണ്ട് മാസത്തിനുള്ളിൽ ശമ്പളം തിരിച്ചുപിടിച്ച കാര്യങ്ങൾ കോടതിയെ അറിയിക്കണം. രണ്ട് മാസത്തിന് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും ഹൈക്കോടതി പറഞ്ഞു….

Read More