പിന്തുണ തേടി കോൺഗ്രസ് സംഘം മർകസിൽ; കാന്തപുരവുമായി കൂടിക്കാഴ്ച നടത്തി
നിയമസഭാ തെരഞ്ഞെടുപ്പിൽ പിന്തുണ അഭ്യർഥിച്ച് കോൺഗ്രസ് നേതാക്കൾ മർകസിലെത്തി. എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിന്റെ നേതൃത്വത്തിലാണ് കോൺഗ്രസ് നേതാക്കൾ കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി ചർച്ച നടത്തിയത് പി വി മോഹനൻ, ടി സിദ്ദിഖ്, കെ പി അനിൽകുമാർ തുടങ്ങിയ നേതാക്കളും താരിഖ് അൻവറിനൊപ്പമുണ്ടായിരുന്നു. പാർലമെന്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ പോരെന്നും പ്രാദേശിക വിഷയങ്ങളിൽ സജീവമായി ഇടപെടണമെന്നും നേതാക്കളോടായി കാന്തപുരം നിർദേശിച്ചു മതേതരത്വം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിൽ നിന്ന് കോൺഗ്രസ് പിന്നോട്ടു പോകുന്നതായി സംശയങ്ങളുണ്ട്. ഉചിതമായ നടപടികൾ വേണമെന്നും…