തെരഞ്ഞെടുപ്പിന് ഒരുങ്ങി സിപിഎം: നേതൃയോഗങ്ങൾ ഇന്ന് തുടങ്ങും

നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ സിപിഎം സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് തുടങ്ങും. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് ചേരും. സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ പ്രചാരണവും പ്രകടന പത്രിക രൂപീകരണവും എൽ ഡി എഫ് ജാഥയും  യോഗത്തിൽ ചർച്ചയാകും

നാളെയും മറ്റന്നാളുമായി സിപിഎം സംസ്ഥാന സമിതി യോഗങ്ങളും ചേരുന്നുണ്ട്. സ്ഥാനാർഥി നിർണയമടക്കമുള്ള കാര്യങ്ങൾ യോഗം ചർച്ച ചെയ്യും. ഘടകകക്ഷികൾക്ക് നൽകേണ്ട സീറ്റ് സംബന്ധിച്ചും യോഗത്തിൽ ചർച്ച നടക്കും. ജില്ലകളിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും യോഗം വിശകലനം ചെയ്യും.