പ്രഹരമായി രണ്ട് അറസ്റ്റുകൾ; സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് തുടങ്ങും

സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് നടക്കും. ഇന്നും നാളെയുമായി രണ്ട് ദിവസമാണ് യോഗം ചേരുക. ഓൺലൈനായാണ് യോഗം ചേരുന്നത്. ബംഗാളിലെ കോൺഗ്രസ് സഖ്യം, കേരളത്തിലെ ശിവശങ്കറിന്റെ അറസ്റ്റ്, ബിനീഷിന്റെ അറസ്റ്റ് തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും

കേരളത്തിലെ രാഷ്ട്രീയ സംഭവവികാസങ്ങളിൽ കേന്ദ്ര കമ്മിറ്റിയിൽ ചൂടേറിയ ചർച്ചക്ക് സാധ്യതയുണ്ട്. ബിനീഷിന്റെ അറസ്റ്റ് പാർട്ടിക്കും സർക്കാരിനും നാണക്കേടുണ്ടാക്കിയെന്ന വിലയിരുത്തലാണ് നേതാക്കൾക്കുള്ളത്. ഒപ്പം ശിവശങ്കറിന്റെ അറസ്റ്റും പ്രതിപക്ഷ പ്രതിഷേധത്തെ മറികടക്കാനുള്ള നീക്കവും യോഗം ചർച്ച ചെയ്‌തേക്കും

മുഖ്യമന്ത്രിയുടെ രാജി ആവശ്യമില്ലെന്ന നിലപാടാണ് കേന്ദ്ര കമ്മിറ്റിക്കുള്ളത്. സ്വർണക്കടത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നടക്കട്ടെയെന്നും പാർട്ടിക്ക് പ്രതിസന്ധിയില്ലെന്നും യെച്ചൂരി പ്രതികരിച്ചിരുന്നു.