സാന്ത്വന സ്പര്‍ശം: മന്ത്രിമാരുടെ അദാലത്തിന് ഇരിട്ടിയില്‍ തുടക്കമായി
കണ്ണൂര്‍: മന്ത്രിമാരുടെ അദാലത്ത് സാന്ത്വന സ്പര്‍ശം, ഇരിട്ടി ഫാല്‍ക്കന്‍ പ്ലാസയില്‍ തുടങ്ങി. മന്തിമാരായ ഇ പി ജയരാജന്‍, കെ കെ ശൈലജ ടീച്ചര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരുടെ നേതൃത്വത്തിലാണ് കണ്ണൂരിലെ അദാലത്ത് നടക്കുന്നത്. ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് സത്വര പരിഹാരം കാണുന്നതിലൂടെ പരാതി രഹിത കേരളം സൃഷ്ടിക്കുകയാണ് സാന്ത്വന സ്പര്‍ശം അദാലത്തുകളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. അദാലത്തുമായി ബന്ധപ്പെട്ട് നേരത്തേ ലഭിച്ച പരാതികളില്‍…