Headlines

മുസ്ലീം ലീഗിന് ഇത്തവണ കൂടുതൽ സീറ്റുകൾ വേണം, അതിനുള്ള അർഹതയുണ്ട്: കെ എൻ എ ഖാദർ

നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് കൂടുതൽ സീറ്റുകൾ വേണമെന്ന് കെഎൻഎ ഖാദർ എംഎൽഎ. ലീഗിന് അതിനുള്ള അർഹതയുണ്ട്. ഇത്തവണ യുഡിഎഫിന് വളരെയേറെ സാധ്യതയുള്ള തെരഞ്ഞെടുപ്പാണ്. മികച്ച വിജയം നേടുമെന്നാണ് പ്രതീക്ഷയെന്നും കെ എൻ എ ഖാദർ പറഞ്ഞു കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി വേങ്ങരയിൽ നിന്ന് മാറി നിൽക്കാൻ തയ്യാറാണോയെന്ന ചോദ്യത്തിന് ആർക്കും സ്ഥിരമായി ഒരു സീറ്റ് ഇല്ലല്ലോയെന്നും പാർട്ടിയുടെ തീരുമാനമാണ് അന്തിമമെന്നും കെ എൻ എ ഖാദർ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ പി കെ കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിൽ…

Read More

കേരളത്തില്‍ ഇന്ന് 6282 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 6282 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 859, കോഴിക്കോട് 822, കൊല്ലം 688, പത്തനംതിട്ട 556, ആലപ്പുഴ 526, തൃശൂര്‍ 524, കോട്ടയം 487, മലപ്പുറം 423, തിരുവനന്തപുരം 350, കണ്ണൂര്‍ 321, പാലക്കാട് 256, വയനാട് 187, ഇടുക്കി 181, കാസര്‍ഗോഡ് 102 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 76 പേര്‍ക്കാണ്…

Read More

എട്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർഥികളെയും ജയിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ്

എട്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർഥികൾക്കും സ്ഥാനക്കയറ്റം നൽകാൻ ആലോചനയുമായി വിദ്യാഭ്യാസ വകുപ്പ്. ഒമ്പത് വരെയുള്ള ക്ലാസുകളിൽ വർഷാന്ത്യ പരീക്ഷ ഒഴിവാക്കാനാണ് ആലോചന. വരും മാസങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമാകുമെന്ന റിപ്പോർട്ടുകൾ കൂടി കണക്കിലെടുത്താണ് ക്ലാസ് കയറ്റം പരീക്ഷയില്ലാതെ നടത്താൻ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. പ്ലസ് വണ്ണിന് പൊതുപരീക്ഷയായതിനാൽ വിശദമായ ചർച്ചക്ക് ശേഷമേ തീരുമാനമുണ്ടാകൂ ജൂണിൽ സ്‌കൂൾ തുറക്കാനായാൽ പ്ലസ് വൺ പരീക്ഷ നടത്താനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്. അധ്യയന വർഷം നഷ്ടപ്പെടാതെ വിദ്യാർഥി സൗഹൃദ നടപടികളാകും സ്വീകരിക്കുക….

Read More

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ച സംഭവം: റിസോർട്ട് ഉടമകൾ അറസ്റ്റിൽ

വയനാട്ടിൽ വിനോദ സഞ്ചാരത്തിനായി എത്തിയ യുവതി കാട്ടാന ആക്രമണത്തിൽ മരിച്ച സംഭവത്തിൽ റിസോർട്ട് ഉടമകൾ അറസ്റ്റിൽ. സുനീർ, റിയാസ് എന്നിവരെയാണ് മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 23നാണ് കണ്ണൂർ സ്വദേശി ഷഹാന കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അനുമതിയില്ലാതെയാണ് റിസോർട്ട് നടത്തിയതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇവരെ പ്രതികളാക്കി പോലീസ് കേസെടുത്തിരുന്നു. തുടർന്ന് ഇവർ സ്‌റ്റേഷനിൽ നേരിട്ട് ഹാജരാകുകയായിരുന്നു. ഇവർ നേരത്തെ മുൻകൂർ ജാമ്യം നേടിയിരുന്നു. ഇതേ തുടർന്ന് അറസ്റ്റ് ചെയ്ത് വിട്ടയക്കും എന്നാണ് പോലീസ് അറിയിച്ചത്.

Read More

പിണറായി വിജയനെതിരെ മത്സരിക്കാൻ തയ്യാറാണെന്ന് എഐസിസി വക്താവ് ഷമ മുഹമ്മദ്

നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാൻ തയ്യാറാണെന്ന് എഐസിസി വക്താവ് ഷമ മുഹമ്മദ്. ഇക്കാര്യം പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സ്വന്തം നാടായതിനാൽ കണ്ണൂർ മണ്ഡലത്തോട് പ്രത്യേക അടുപ്പമുണ്ട്. എന്നാൽ പാർട്ടി നിർദേശിച്ചാൽ ഏത് മണ്ഡലത്തിലും സ്ഥാനാർഥിയാകാൻ തയ്യാറാണ്. പാർട്ടി പറഞ്ഞാൽ ആർക്കെതിരെയും മത്സരിക്കും. പിണറായി വിജയനെതിരെയും മത്സരിക്കാൻ തയ്യാറാണെന്നും ഷമ പറഞ്ഞു ധർമടത്ത് പിണറായിക്കെതിരെ ഷമയെ മത്സരിപ്പിക്കുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. 2016ൽ ധർമടത്ത് 36,905 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പിണറായി വിജയിച്ചത്.

Read More

വി എസ് അച്യുതാനന്ദൻ ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ സ്ഥാനം രാജിവെച്ചു

ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ സ്ഥാനം വി എസ് അച്യുതാനന്ദൻ രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. സ്ഥാനം ഒഴിയുന്നതിന് മുന്നോടിയായി കവടിയാറിലെ ഔദ്യോഗിക വസതി വി എസ് ഒഴിഞ്ഞിരുന്നു. തുടർന്ന് ബാർട്ടൻ ഹില്ലിലെ വീട്ടിലേക്ക് താമസം മാറുകയും ചെയ്തു. ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് വി എസിന്റെ രാജി. 2016 ജൂലായിലാണ് കാബിനറ്റ് പദവിയോടെ ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷനായി വിഎസ് ചുമതലയേറ്റത്. അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പാണ് രാജി. 13 റിപ്പോർട്ടുകളാണ് ഭരണപരിഷ്‌കാര കമ്മീഷൻ ഇത് വരെ…

Read More

എറണാകുളത്ത് ടിപ്പർ കാറിലിടിച്ച് യുവതി മരിച്ചു; ആശുപത്രിയിലെത്തിച്ച് മടങ്ങിയ ഓട്ടോ ഡ്രൈവർ മറ്റൊരു അപകടത്തിലും മരിച്ചു

എറണാകുളം മരടിൽ വ്യത്യസ്ത അപകടങ്ങളിലായി രണ്ട് പേർ മരിച്ചു ടിപ്പർ ഇടിച്ച് തൃശ്ശൂർ സ്വദേശിയായ യുവതി മരിച്ചു. ഇവരെ ആശുപത്രിയിൽ എത്തിച്ച് മടങ്ങുന്നതിനിടെ ഓട്ടോ റിക്ഷ ഡ്രൈവർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിലും മരിച്ചു രാവിലെ ആറ് മണിയോടെയാണ് ആദ്യ അപകടമുണ്ടായത്. തൃശ്ശൂർ സ്വദേശികളായ സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന കാർ മരട് കുണ്ടന്നൂരിൽ വെച്ച് ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. തൃപ്പുണിത്തുറ സ്വദേശി തമ്പിയുടെ ഓട്ടോയിലാണ് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റിരുന്ന മൂലംകുളം വീട്ടിൽ…

Read More

അന്വേഷണ ഏജൻസികൾ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല; കസ്റ്റംസ് ചോദ്യം ചെയ്യുമെന്നത് മാധ്യമസൃഷ്ടിയെന്ന് സ്പീക്കർ

ഡോളർ കടത്ത് കേസിൽ കസ്റ്റംസ് തന്നെ ചോദ്യം ചെയ്യുമെന്നത് മാധ്യമസൃഷ്ടി മാത്രമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. വാർത്താ ദാരിദ്ര്യം കൊണ്ടാണ് ഇതുസംഭവിക്കുന്നത്. അന്വേഷണ ഏജൻസികൾ തന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. ബ്രേക്കിംഗ് ന്യൂസ് ഉണ്ടാക്കാനുള്ള ആവേശത്തിൽ വ്യക്തിഹത്യക്ക് സമാനമായ വാർത്ത കൊടുക്കുന്നത് ശരിയാണോയെന്ന് ചിന്തിക്കണം. തെറ്റുകാരനല്ലെന്ന് ബോധ്യമുണ്ട്. പൊതുപ്രവർത്തന രംഗത്തുനിന്ന് മാറി നിൽക്കണമെന്ന് തോന്നിയിട്ടില്ലെന്നും സ്പീക്കർ പറഞ്ഞു സ്പീക്കറെ നോട്ടീസ് നൽകി വിളിച്ചുവരുത്തുമെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രചരിച്ച വാർത്തകൾ. അതേസമയം ഭരണഘടനാ പദവി വഹിക്കുന്ന സ്പീക്കറെ നോട്ടീസ് നൽകി…

Read More

ശമ്പള പരിഷ്‌കരണം: നിർദേശങ്ങൾ അതേപടി നടപ്പാക്കില്ല, അടുത്ത മന്ത്രിസഭാ യോഗത്തിൽ പാസാക്കുമെന്ന് ധനമന്ത്രി

ശമ്പള പരിഷ്‌കരണ നിർദേശങ്ങൾ അതേപടി അംഗീകരിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. പെൻഷൻ പ്രായം ഉയർത്തുന്നതടക്കമുള്ള നിർദേശങ്ങൾ നടപ്പാക്കാൻ കഴിയുന്നതല്ല. ശമ്പള പരിഷ്‌കരണ നിർദേശങ്ങൾ അടുത്ത മന്ത്രിസഭാ യോഗത്തിൽ പാസാക്കുമെന്നും മന്ത്രി അറിയിച്ചു ഏപ്രിൽ ഒന്ന് മുതൽ ശമ്പള പരിഷ്‌കരണം നടപ്പാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇത് സമയബന്ധിതമായി നടപ്പാക്കുമെന്ന് തോമസ് ഐസക് പറഞ്ഞു. പെൻഷൻ പ്രായം ഉയർത്തുന്നതടക്കമുള്ള നിർദേശങ്ങൾ നടപ്പാക്കാൻ സാധിക്കില്ലെന്നും മന്ത്രി അറിയിച്ചു ഇന്നലെയാണ് കെ മോഹൻദാസ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്. ശമ്പള പരിഷ്‌കരണ റിപ്പോർട്ടിന്റെ ഒന്നാം…

Read More

സ്വർണവിലയിൽ നേരിയ വർധനവ്; പവന് 120 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്. പവന് 120 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 36,640 രൂപയിലെത്തി. ഗ്രാമിന് 15 രൂപ ഉയർന്ന് 4580 രൂപയിലെത്തി. അന്താരാഷ്ട്ര വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1844 ഡോളറാണ് നിരക്ക്.

Read More