Headlines

തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; താൻ ഫുട്‌ബോൾ കളിക്കാരനാണെന്ന് ഐഎം വിജയൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മുൻ ഫുട്‌ബോൾ താരം ഐഎം വിജയൻ. താൻ രാഷ്ട്രീയത്തിലേക്കില്ല. മലയാളികൾക്ക് താനിപ്പോഴും ഫുട്‌ബോൾ കളിക്കാരനാണെന്നും ഐഎം വിജയൻ പറഞ്ഞു ഐഎം വിജയൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. കോൺഗ്രസും ബിജെപിയും ഇതിനായി താരത്തെ സമീപിച്ചുവെന്നായിരുന്നു വർത്തകൾ. രാഷ്ട്രീയപാർട്ടികൾ തന്നെ സമീപിച്ചിരുന്നതായി ഐഎം വിജയനും സ്ഥിരീകരിച്ചിട്ടുണ്ട് ചർച്ചകൾ എല്ലാവർഷവും നടക്കാറുള്ളതാണ്. വലതുപക്ഷമായാലും ഇടതുപക്ഷമായാലും ബിജെപി ആയാലും എല്ലാവരും എന്റെ സുഹൃത്തുക്കളാണ്. എനിക്ക് എല്ലാവരെയും വേണം. എന്നെ എല്ലാവരും ഫുട്‌ബോൾ കളിക്കാരനായാണ് കാണുന്നത്. എനിക്കുമതാണ്…

Read More

ഉമ്മൻ ചാണ്ടിയെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാൻ നീക്കം; പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനും സാധ്യത

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ നയിക്കുന്ന ഉമ്മൻ ചാണ്ടി പുതുപ്പള്ളി ഒഴിവാക്കി തിരുവനന്തപുരത്ത് മത്സരിക്കണമെന്ന് കോൺഗ്രസിനുള്ളിൽ ഒരു വിഭാഗം നേതാക്കൾ. തിരുവനന്തപുരം, നേമം, വട്ടിയൂർക്കാവ് എന്നീ മണ്ഡലങ്ങളിൽ ഏതിലെങ്കിലും ഉമ്മൻ ചാണ്ടിയെ മത്സരിപ്പിക്കാനാണ് ആലോചന. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ മകനായ ചാണ്ടി ഉമ്മനെ നിർത്താനും ആലോചനയുണ്ട്. എ ഗ്രൂപ്പും കോട്ടയം ഡിസിസിയുമാണ് ഇതിനെ എതിർക്കുന്നത്. പുതുപ്പള്ളി വിടേണ്ട സാഹചര്യമില്ലെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു. അതേസമയം മുല്ലപ്പള്ളി അടക്കമുള്ള നേതാക്കളാണ് ഉമ്മൻ ചാണ്ടി തലസ്ഥാനത്ത് തന്നെ മത്സരിക്കണമെന്ന നിർദേശം മുന്നോട്ടുവെച്ചത്. നേതാക്കളുടെ…

Read More

കല്ലമ്പലത്തെ ആതിരയുടെ മരണം ആത്മഹത്യ അല്ലെന്ന് തെളിയിക്കുന്ന വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം : കല്ലമ്പലത്ത് നവവധുവിനെ ഭർതൃഗൃഹത്തിൽ കഴുത്തും കൈഞരമ്പും മുറിഞ്ഞ് മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. മരിച്ച ആതിരയുടെ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കഴുത്തിൽ ആഴത്തിലുള്ള മുറിവേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട് . ആത്മഹത്യ ചെയുന്ന ഒരാൾക്ക് ഇത്രയും ആഴത്തിലുള്ള മുറിവുണ്ടാക്കാൻ സാധിക്കുകയില്ലെന്നതാണ് ദുരൂഹത വർധിപ്പിക്കുന്നത്. ഒന്നര മാസം മുൻപ് വിവാഹിതയായ ആതിര ഭർത്താവിന്റെ വീട്ടിലെ കുളിമുറിയിലാണ് മരിച്ച് കിടന്നത്. കഴുത്തിലും കൈഞരമ്പിലും മുറിവുണ്ടായിരുന്നു. ആതിരയുടേത് ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനം പോലീസിനുണ്ടെങ്കിലും ഭര്‍തൃവീട്ടുകാര്‍ക്കെതിരെ…

Read More

കുഞ്ഞാലിക്കുട്ടി രാജിവെക്കുമോയെന്ന കാര്യം അറിയില്ല, അത് ലീഗിന്റെ ആഭ്യന്തര കാര്യമെന്ന് മുല്ലപ്പള്ളി

പി കെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെക്കുമോയെന്ന കാര്യം തനിക്കറിയില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അങ്ങനെയുണ്ടെങ്കിൽ അത് ലീഗിന്റെ ആഭ്യന്തര കാര്യമാണ്. അതിൽ കോൺഗ്രസ് ഇടപെടേണ്ടതില്ലെന്നും മുല്ലപ്പള്ളി പ്രതികരിച്ചു തന്നെ കെപിസിസി പ്രസിഡന്റ് ആക്കാനുള്ള തീരുമാനം തടഞ്ഞത് ആരാണെന്ന് അറിയാമെന്ന കെ സുധാകരന്റെ പ്രസ്താവനയെ കുറിച്ച് അറിയില്ല. ഉമ്മൻ ചാണ്ടി തിരുവനന്തപുരത്ത് മത്സരിക്കുമെന്ന വാർത്തയെ കുറിച്ച് ചോദിച്ചപ്പോൾ ഉമ്മൻ ചാണ്ടി എവിടെ മത്സരിച്ചാലും ജയിക്കുമെന്നായിരുന്നു കെപിസിസി പ്രസിഡന്റിന്റെ മറുപടി.

Read More

ചാലക്കുടിയിൽ ലോഡ്ജിൽ യുവാവും യുവതിയും തൂങ്ങിമരിച്ച നിലയിൽ

തൃശ്ശൂർ ചാലക്കുടിയിൽ ലോഡ്ജിൽ യുവാവും യുവതിയും തൂങ്ങിമരിച്ച നിലയിൽ. മരോട്ടിച്ചാൽ സ്വദേശി സജിത്, ഈറോഡ് സ്വദേശി അനിത എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അനിതയുടെ കുട്ടികളും ഇവർക്കൊപ്പം ലോഡ്ജിലുണ്ടായിരുന്നു. കുട്ടികളാണ് ലോഡ്ജ് അധികൃതരെ വിവരം അറിയിച്ചത്. ഇവരെ അടുത്തുള്ള ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. സജിത്തിന്റെയും അനിതയുടെയും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

Read More

കൊവിഡ് വ്യാപനം: നിയന്ത്രണം പോലീസ് ഏറ്റെടുത്തു, ചുമതല എഡിജിപി വിജയ് സാഖറെയ്ക്ക്

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ശക്തമാക്കുന്നു. കൊവിഡ് മാനദണ്ഡങ്ങളുടെ നിയന്ത്രണം പോലീസ് ഏറ്റെടുത്തു. ആൾക്കൂട്ടം നിയന്ത്രിക്കാനും രാത്രികളിലെ അനാവശ്യ യാത്രകൾ തടയാനും പോലീസ് പരിശോധന ശക്തമാക്കി. ഇതിനായി എല്ലാ സേനാംഗങ്ങളെയും വിന്യസിക്കാൻ സംസ്ഥാന പോലീസ് മേധാവി നിർദേശം നൽകി. ഫെബ്രുവരി 10 വരെയാണ് നിയന്ത്രണം. ആൾക്കൂട്ടം ഉണ്ടാകാനിടയുള്ള മാർക്കറ്റുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പോലീസ് നിരീക്ഷണമുണ്ടാകും. രാത്രി പത്ത് മണിക്ക് ശേഷം അവശ്യ യാത്രകൾ മാത്രമേ അനുവദിക്കൂ എഡിജിപി വിജയ് സാഖറെക്കാണ് നിയന്ത്രണങ്ങളുടെ ചുമതല….

Read More

എസ്എസ്എല്‍സി പരീക്ഷയുടെ പുതിയ സമയക്രമം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഈ വര്‍ഷത്ത എസ്എസ്എല്‍സി പരീക്ഷയുടെ പുതിയ സമയക്രമം പ്രഖ്യാപിച്ചു. നേരത്തേ പ്രഖ്യാപിച്ചതു പോലെ മാര്‍ച്ച് പതിനേഴിന് തന്നെയാണ് പരീക്ഷകള്‍ ആരംഭിക്കുന്നത്. ഉച്ചയ്ക്ക് 1.40 മുതലാണ് പരീക്ഷ ആരംഭിക്കുന്നത്. മാര്‍ച്ച് 17ന് ഉച്ചയ്ക്ക് 1.40 മുതല്‍ 3.30 വരെ ഒന്നാംഭാഷ -പാര്‍ട്ട് 1: മലയാളം, തമിഴ്, കന്നട, ഉറുദു, ഗുജറാത്തി, അഡീ. ഇംഗ്ലീഷ്, അഡീ. ഹിന്ദി, സംസ്‌കൃതം (അക്കാഡമിക്), സംസ്‌കൃതം ഓറിയന്‍ല്‍ – ഒന്നാം പേപ്പര്‍ (സംസ്‌കൃത സ്‌കൂളുകള്‍ക്ക്), അറബിക് (അക്കാഡമിക്) അറബിക് ഓറിയന്റല്‍ – ഒന്നാം…

Read More

വിമാനാപകടത്തില്‍ പരിക്കേറ്റ യുവാവിന് ആശ്വാസമായി; ദക്ഷിണേന്ത്യയിലെ ആദ്യ കണങ്കാല്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ മിംസില്‍

കോഴിക്കോട്: ദക്ഷിണേന്ത്യയിലെ ആദ്യ കണങ്കാല്‍ (Talus) മാറ്റിവെക്കല്‍ ശസ്ത്രക്രിയ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വിജയകരമായി പൂര്‍ത്തിയായി. കരിപ്പൂര്‍ വിമാനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വയനാട് സ്വദേശി നൗഫലിനാണ് അപൂര്‍വ്വ ശസ്ത്രക്രിയ നിര്‍വ്വഹിച്ചത്. ഇന്ത്യയിലെ തന്നെ രണ്ടാമത്തെ കണങ്കാല്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ എന്ന പ്രത്യേകതയും ഇതിനുണ്ട്. ശരീരമാസകലം അതീവ ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു നൗഫലിനെ ആസ്റ്റര്‍ മിംസിലെത്തിച്ചത്. ഓര്‍ത്തോപീഡിക് സര്‍ജറിയും പ്ലാസ്റ്റിക് സര്‍ജറിയും ഉള്‍പ്പെടെ നിരവധിയായ ശസ്ത്രക്രിയകളിലൂടെയാണ് നൗഫലിന്റെ ജീവന്‍ രക്ഷിച്ചത്. അതീവ ഗൗരവതരമായ ഈ പരിക്കുകള്‍ക്കെല്ലാം പുറമെയാണ് നൗഫലിന്റെ…

Read More

എൽ ഡി എഫിലേക്ക് പോകുമെന്ന വാർത്ത തള്ളി അനൂപ് ജേക്കബ്; യുഡിഎഫിൽ അർഹമായ പരിഗണനയുണ്ട്

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എൽ ഡി എഫിലേക്ക് പോകുമെന്ന വാർത്ത നിഷേധിച്ച് കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം നേതാവ് അനൂപ് ജേക്കബ്. യുഡിഎഫിൽ അർഹമായ പരിഗണന ലഭിക്കുന്നുണ്ട്. സ്‌കറിയ തോമസ് ജേക്കബ് ഗ്രൂപ്പിനെ കുറിച്ച് ആവലാതിപ്പെടേണ്ടതില്ലെന്നും അനൂപ് ജേക്കബ് പറഞ്ഞു സ്‌കറിയ തോമസിന്റെ പാർട്ടിയുമായി ജേക്കബ് വിഭാഗം ലയിക്കുമെന്നായിരുന്നു വാർത്തകൾ. ഇതിന് പിന്നാലെയാണ് വാർത്ത നിഷേധിച്ച് അനൂപ് ജേക്കബ് രംഗത്തുവന്നത്. പിറവം, പെരുമ്പാവൂർ സീറ്റുകൾക്ക് പുറമെ കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഒരു സീറ്റ് കൂടി വാഗ്ദാനം ചെയ്ത്…

Read More

സംസ്ഥാനത്ത് പുതുതായി 6268 പേർക്ക് കൊവിഡ്, 22 മരണം; 6398 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 6268 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 865, കോഴിക്കോട് 710, കൊല്ലം 674, കോട്ടയം 623, തൃശൂർ 497, പത്തനംതിട്ട 447, ആലപ്പുഴ 421, മലപ്പുറം 414, തിരുവനന്തപുരം 414, കണ്ണൂർ 349, ഇടുക്കി 302, പാലക്കാട് 259, വയനാട് 173, കാസർഗോഡ് 120 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന ഒരാൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 75 പേർക്കാണ്…

Read More