കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ശക്തമാക്കുന്നു. കൊവിഡ് മാനദണ്ഡങ്ങളുടെ നിയന്ത്രണം പോലീസ് ഏറ്റെടുത്തു. ആൾക്കൂട്ടം നിയന്ത്രിക്കാനും രാത്രികളിലെ അനാവശ്യ യാത്രകൾ തടയാനും പോലീസ് പരിശോധന ശക്തമാക്കി.
ഇതിനായി എല്ലാ സേനാംഗങ്ങളെയും വിന്യസിക്കാൻ സംസ്ഥാന പോലീസ് മേധാവി നിർദേശം നൽകി. ഫെബ്രുവരി 10 വരെയാണ് നിയന്ത്രണം. ആൾക്കൂട്ടം ഉണ്ടാകാനിടയുള്ള മാർക്കറ്റുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പോലീസ് നിരീക്ഷണമുണ്ടാകും. രാത്രി പത്ത് മണിക്ക് ശേഷം അവശ്യ യാത്രകൾ മാത്രമേ അനുവദിക്കൂ
എഡിജിപി വിജയ് സാഖറെക്കാണ് നിയന്ത്രണങ്ങളുടെ ചുമതല. ആവശ്യമുള്ള സ്ഥലങ്ങളിൽ വിവേചനാധികാരം പ്രയോഗിക്കാനും അനുമതി നൽകിയിട്ടുണ്ട്. സ്‌പെഷ്യൽ യൂനിറ്റുകളിലെ പോലീസ് ഉദ്യോഗസ്ഥരുടെയും ബറ്റാലിയൻ ഉദ്യോഗസ്ഥരുടെയും സേവനവും ജില്ലാ പോലീസ് മേധാവിമാർക്ക് ഉപയോഗിക്കാം