ഗുജറാത്തിലെ സ്റ്റാച്യൂ ഓഫ് യൂണിറ്റിയുടെ സുരക്ഷാ ചുമതല സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്(സിഐഎസ്‌എഫ്) ഏറ്റെടുത്തു. സുരക്ഷക്കായി ആദ്യഘട്ടം 272 ജീവനക്കാരെയാണ് നിയോഗിച്ചത്. ഡെപ്യൂട്ടി കമാന്‍ഡന്റ് റാങ്കിലുള്ള ഓഫിസര്‍ക്കായിരിക്കും ചുമതല. മൊത്തം 350 ജീവനക്കാരെ സുരക്ഷക്കായി നിയോഗിക്കും.
പ്രതിമയുടെ പ്രാധാന്യവും ഭീകരാക്രമണ സാധ്യതയും പരിഗണിച്ചാണ് വന്‍ സുരക്ഷയൊരുക്കുന്നതെന്നും റൗണ്ട് ദ ക്ലോക്ക് സുരക്ഷയായിരിക്കും ഒരുക്കുകയെന്നും സിഐഎസ്‌എഫ് വ്യക്തമാക്കി.