കാനഡയിലെ ഇർവിംഗ് ഓയിൽ കമ്പനി 250 ജീവനക്കാരെ പിരിച്ചുവിടുന്നു. മൊത്തം ജീവനക്കാരുടെ ആറ് ശതമാനം വരുമിത്. കാനഡക്ക് പുറമെ, യു എസ്, അയർലാൻഡ്, യു കെ എന്നിവിടങ്ങളിലെ ജീവനക്കാരും പിരിച്ചുവിടുന്നവരിൽ പെടും. കമ്പനിക്കുള്ളത് മൊത്തം 4100 ജീവനക്കാരാണ്.
കൊവിഡ് പ്രതിസന്ധി കാരണമാണ് പിരിച്ചുവിടലെന്ന് കമ്പനി അധികൃതർ അറിയിച്ചു. മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സെന്റ് ജോണിലാണ് കമ്പനിയുടെ കോർപറേറ്റ് ആസ്ഥാനങ്ങൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ കാനഡയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലയും കമ്പനി പ്രവർത്തി്പ്പിക്കുന്നുണ്ട്. അയർലാൻഡിലെ ഏക എണ്ണ ശുദ്ധീകരണ ശാലയായ വൈറ്റ്ഗേറ്റും കമ്പനിയുടെ ഉടമസ്ഥതയിലാണ്.
കാനഡയിലും ന്യൂ ഇംഗ്ലണ്ടിലുമായി 900 പെട്രോൾ സ്റ്റേഷനുകളും കമ്പനിക്കുണ്ട്. ഒരാഴ്ചക്കിടെ കാനഡയിൽ ജീവനക്കാരെ പിരിച്ചുവിടുന്ന രണ്ടാമത്തെ സംഭവമാണിത്. ദിവസങ്ങൾക്ക് മുമ്പ് ഓർഗാനിഗ്രം കമ്പനി 220 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ മാർ്ച്ചിൽ ഇർവിംഗിന്റെ റിഫൈനറിയിൽ 500 കരാർ തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു. അതേസമയം, ഇവരിൽ 75 ശതമാനത്തെയും ഇപ്പോൾ തിരിച്ചെടുത്തിട്ടുണ്ട്.