ഗതാഗതകുരുക്കിനാല്‍ ജനജീവിതം ദുരിത പൂര്‍ണമായ ഇടപ്പള്ളി – മണ്ണുത്തി ദേശീയ പാതയിലെ പാലിയേക്കര ടോള്‍ പിരിക്കുന്നത് തല്‍ക്കാലത്തേക്ക് നിര്‍ത്തി. കേരള ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നാല് അഴ്ചക്കാലത്തേക്ക് ടോള്‍ പിരിവ് തടഞ്ഞത്.
2025 ലെ കണക്കുകള്‍1535 കോടി രൂപ ടോള്‍ കമ്പനി ഇതിനകം പിരിച്ചെടുത്തുവെന്നായിരുന്നു രേഖ. കരാര്‍ ലംഘനങ്ങളുടെ പേരില്‍ മാത്രം 2245 കോടി രൂപ പിഴചുമത്തപ്പെട്ട കമ്പനിയെ ടോള്‍ പിരിക്കാന്‍ അനുവദിക്കരുതെന്നായിരുന്നു പ്രധാന ആവശ്യം. ദേശീയ പാത അതോറിറ്റി വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവായ അഡ്വ ഷാജി ജെ കോടങ്കണ്ടത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ബി ഒ ടി അടിസ്ഥാനത്തില്‍ നിര്‍മാണവും പരിപാലനവും വ്യക്തമായ കരാറിലൂടെയാണ് പാലിയേക്കരയിലെ ജി ഐ പി എല്‍ കമ്പനിക്ക് അനുവാദം നല്‍കിയതെന്നും, ടോള്‍ പിരിവ് നിര്‍ത്തല്‍ പ്രായോഗികമല്ലെന്നുമായിരുന്നു ദേശീയപാത അതോറിറ്റിയുടെ നിലപാട്. ടോള്‍ പിരിക്കുന്നത് റദ്ദാക്കിയാല്‍ ഭാവിയില്‍ പൊതുമേഖലാ കരാറുകളില്‍ സ്വകാര്യ കമ്പനികള്‍ പങ്കെടുക്കുന്നത് കുറയുമെന്ന ആശങ്കയും എന്‍ എച്ച് എല്‍ വ്യക്തമാക്കിയിരുന്നു. 2026 ല്‍ ടോള്‍ പിരിവ് നിര്‍ത്തലാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഷാജി കെ കോടങ്കണ്ടത്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഇടപ്പള്ള മുതല്‍ പാലക്കാട് വരെയുള്ള ദേശീയ പാതയിലൂടെ സഞ്ചരിക്കുന്നതിന് പാലിയേക്കരയിലും വടക്കുഞ്ചേരിയിലുമടക്കം രണ്ടിടങ്ങളില്‍ ടോള്‍ കൊടുക്കണം. എന്നാല്‍ ടോള്‍ പിരിക്കുമ്പോള്‍ നടപ്പാക്കേണ്ട സൗകര്യങ്ങളൊന്നും ടോള്‍ കമ്പനി നടപ്പാക്കാതെ വന്നതോടെ ദേശീയപാത ജനജീവിതത്തെ തകിടം മറിച്ചു. അടിപ്പാത നിര്‍മാണ പ്രവര്‍നങ്ങള്‍ അനന്തമായി നീണ്ടുപോവാന്‍ തുടങ്ങിയതോടെ ഇതുവഴി കടന്നുപോവുന്ന വാഹനങ്ങള്‍ മണിക്കൂറുകളോളം കരുരുക്കില്‍ അകപ്പെട്ട് യാത്രക്കാര്‍ ദുരിതത്തിലാവുന്നത് പതിവായി. മണിക്കൂറുകള്‍ കുരുക്കില്‍ കിടക്കുന്ന വാഹനങ്ങല്‍ ദേശീയ പാതയില്‍ പാലിയേക്കര ടോളില്‍ വന്‍ തുക ടോള്‍ നല്‍കാനായി ഏറെനേരം ടോള്‍പ്ലാസയില്‍ കരുക്കില്‍ കിടക്കേണ്ട ഗതികേടിലാണ്. ടോള്‍ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് പാലിയേക്കരയിലെ ടോള്‍ കമ്പനി ടോള്‍ പിരിച്ചുകൊണ്ടിരുന്നത്.
പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫെബ്രുവരി ഒന്‍പതിനാണ് പാലിയേക്കരയില്‍ ടോള്‍ പിരിവ് ആരംഭിക്കുന്നത്. 2025 ഫെബ്രുവരി 9 വരെ 1521 കോടി രൂപയാണ് കരാര്‍ കമ്പനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ പിരിച്ചെടുത്തത്. ഓരോ വര്‍ഷവും ടോള്‍ നിരക്ക് വര്‍ധിപ്പിച്ച് വാഹനയാത്രക്കാരില്‍ നിന്നും കോടികള്‍ പിരിച്ചെടുത്തതല്ലാതെ റോഡിന്റെ നില മെച്ചപ്പെടുത്തുന്നതിനുള്ള യാതൊരു നടപടിയും കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. ഇതിനെതിരെ നിരവധി പരാതികള്‍ കോടതികളില്‍ എത്തി. സംസ്ഥാന, കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ പരാതി പ്രളയം ഉണ്ടായി. എന്നാല്‍ കരാര്‍ കമ്പനിക്ക് അനുകൂലമായ നിലപാടാണ് എന്നും സര്‍ക്കാരും ദേശീയപാത അതോറിറ്റിയും കൈക്കൊണ്ടത്.
പാലിയേക്കര ടോള്‍ പ്ലാസയ്‌ക്കെതിരെ പ്രദേശ വാസികള്‍ ഇതിനകം നിരവധി സമരങ്ങളാണ് നടത്തിയിരുന്നത്. ടോള്‍ പ്ലാസ ആരംഭിക്കുന്ന കാലം മുതല്‍ സമരസമിതിയുടെ നേതൃത്വത്തില്‍ എതിര്‍പ്പുകള്‍ ശക്തമാക്കി. എന്നാല്‍ അക്കാലത്തെ സ്ഥലം എം പിയും കേന്ദ്ര സര്‍ക്കാരും ദേശീയ പാത അതോറിറ്റിയും ടോള്‍ പിരിവിനായി ഒരുമിച്ചുനിന്നു. നാട്ടുകാരുടെ നേതൃത്വത്തിലുള്ള സമര സമിതി ടോള്‍ പിരിവിനെതിരെ സമരം ശക്തമാക്കിയപ്പോളും എന്‍ എച്ച് എ ടോള്‍ കമ്പനിക്കായി കടുത്ത മാര്‍ഗങ്ങള്‍ അവലംഭിച്ചു.
കരാര്‍ പ്രകാരം 11 ബ്ലാക്ക് സ്‌പോട്ടുകളില്‍ 5 ഇടത്തുമാത്രമാണ് പരിഹാര നടപടി ആരംഭിച്ചത്. അപകട സാധ്യത കവലകളിലും 20 ജംഗ്ഷനുകളിലും കമ്പനി ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് വിവരാവകാശ രേഖയില്‍ വ്യക്തമാവുന്നത്. ഒരു ദിവസം 42000 വാഹനങ്ങള്‍ പാലിയേക്കര ടോളിലൂടെ കടന്നുപോവുന്നുണ്ടെന്നാണ് കണക്ക്. 52 ലക്ഷം രൂപയാണ് ഒരു ദിവസത്തെ ശരാശരി വരുമാനം. എന്നിട്ടും കരാര്‍ വ്യവസ്ഥ പ്രകാരം നടപടികള്‍ പലതും പാലിക്കാന്‍ കമ്പനി തയ്യാറായിരുന്നില്ല.
യാത്രക്കാരെ കൊള്ളയടിച്ച് കോടികള്‍ ലാഭമുണ്ടാക്കിയിട്ടും ദേശീയപാത ദുരിത പാതയായി മാറിയിട്ടും ടോള്‍ കമ്പനി പണം പിടുങ്ങിക്കൊണ്ടേയിരുന്നു. ഗുണ്ടകളെ നിര്‍ത്തി പണം പിരിക്കുകയാണ് കാര്‍ കമ്പനി ചെയ്തത്.
ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനി നടത്തുന്ന കൊള്ളയില്‍ എന്‍ എച്ച് എ എന്നും കൂടെ നിന്നു.ഇടപ്പള്ളി മുതല്‍ മണ്ണുത്തിവരെയുള്ള ദേശീയ പാതയിലെ
ടോള്‍ പിരിക്കാന്‍ 2012 ഫെബ്രുവരി 9 മുതല്‍ 2028 ഫെബ്രുവരി 8 വരെ ടോള്‍ പിരിക്കാനാണ് ടോള്‍ കമ്പനിക്ക് കാരാര്‍. 721 കോടി രൂപയാണ് മുടക്കുതല്‍. എല്ലാ വര്‍ഷവും നിരക്ക് വര്‍ധിപ്പിക്കാന്‍ കരാറുകാര്‍ മടിക്കാറില്ല.
അടിപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആറുമാസക്കാലമായി ദേശീയപാതയില്‍ വന്‍ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്. റോഡ് മോശമായിട്ടും മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ഗതാഗതകുരുക്ക് അനുഭവിക്കുമ്പോഴും ടോള്‍പിരിവ് അനസ്യൂതം തുടരുകയായിരുന്നു. ടോള്‍ പിരിവ് നിര്‍ത്തിവെക്കാന്‍ ഇക്കഴിഞ്ഞ ഏപ്രിലില്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടെങ്കിലും ദേശീയപാത അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള ടോള്‍ കമ്പനിയില്‍ കളക്ടര്‍ക്ക് ഇടപെടാനാവില്ലെന്ന് ഉത്തരവിലൂടെ ടോള്‍ പിരിവ് പുനസ്ഥാപിച്ചു. ദേശീയ പാതയിലെ അടിപ്പാത നിര്‍മാണം നടക്കുന്നിടങ്ങളില്‍ ഗതാഗതകുരുക്ക് ഒഴിവാക്കാനായി നടപടി സ്വീകരിക്കുമെന്ന് ദേശീയ പാതാ അതോറിറ്റി അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഉറപ്പല്ലാതെ മറ്റൊരു നടപടിയും ഉണ്ടായില്ല.
പാലിയേക്കര ടോള്‍ പിരിവ് 2028 ല്‍ അവസാനിക്കുമെന്നാണ് പറയപ്പെടുന്നതെങ്കിലും ഭാരത് മാല പരിയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ദേശീയ പാത ആറുവരിയാക്കാന്‍ തീരുമാനിച്ചതോടെ ടോള്‍ കൊള്ള തുടരുമെന്ന ആശങ്കയിലാണ് പരിസരവാസികള്‍.
പാലിയേക്കര ടോളിനെതിരെ തദ്ദേശീയരുടെ നേതൃത്വത്തില്‍ ദീര്‍ഘ സമരങ്ങള്‍ നടന്നിട്ടുണ്ട്. നിരവധിപേര്‍ കേസില്‍ അകപ്പെട്ടു. അറസ്റ്റും ജയില്‍വാസവും അനുഭവിച്ചു. എല്ലാ വര്‍ഷവും സമരം അരങ്ങേറും. രണ്ട് വര്‍ഷം മുന്‍പ് കോണ്‍ഗ്രസ് സംഘടിപ്പിച്ച സമരത്തില്‍ എം പിമാരായിരുന്ന ടി എന്‍ പ്രതാപന്‍, രമ്യഹരിദാസ്, കോണ്‍ഗ്രസ് നേതാവായ അനില്‍ അക്കരയുള്‍പ്പെടെ 145 കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരില്‍ കേസെടുത്തിരുന്നു.
പാലിയേക്കര ടോളിനെതിരെ ആദ്യകാലത്ത് നാട്ടുകാരുടെ പ്രക്ഷോഭം ശക്തമായിരുന്നു. തദ്ദേശീയരായ വാഹന ഉടമകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഇളവുനല്‍കിയാണ് ആ സമരം അവസാനിപ്പിച്ചിരുന്നത്. ഈ ഇളവുകള്‍ പിന്നീട് ഘട്ടം ഘട്ടമായി എടുത്തുകളഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഈയിനത്തില്‍ നല്‍കാനുള്ള പണം നല്‍കിയില്ലെന്നാണ് കമ്പനിയുടെ വാദം. 10 കിലോമീറ്റര്‍ ചുറ്റളവില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളെല്ലാം ദിവസവും ടോള്‍ പ്ലാസവഴി കടന്നുപോവുന്നു എന്നായിരുന്നു കമ്പനിയുടെ വാദം. ഇത് ശരിയല്ലെങ്കിലും സര്‍ക്കാര്‍ ഈ കാര്യത്തില്‍ വ്യക്തതയുണ്ടാക്കിയിട്ടില്ല. ദീര്‍ഘയാത്രക്കാര്‍ക്കുവേണ്ടി സൗകര്യമുണ്ടാക്കുന്നതിനുള്ള റോഡ് പ്രദേശവാസികളുടെ സമയവും പണവും കവരുന്നതായി മാറി.

പ്രാദേശികമായ റോഡുകളെല്ലാം അടച്ചുകെട്ടി ടോള്‍ കൊടുക്കാതെ ആര്‍ക്കും പോകാന്‍ കഴിയില്ലെന്ന അവസ്ഥ സൃഷ്ടിച്ചപ്പോഴും ഭരണ തലത്തില്‍ ഒരു ഇടപെടലും ഉണ്ടായില്ല. ചില നേതാക്കള്‍ക്ക് കമ്പനി സൗജന്യ പാസ് നല്കിയതോടെ സമരങ്ങളും ഇല്ലാതായി. രോഗികളേയും കൊണ്ടും മറ്റും വരുന്ന ആംബുലന്‍സ് മണിക്കൂറുകളോളം കരുക്കില്‍ കിടക്കേണ്ടിവരുന്നു. നാല് പേര്‍ കുരുക്കില്‍ കിടന്ന് മരിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ കരുക്കഴിക്കാന്‍ പദ്ധതികളൊന്നും ഉണ്ടായില്ല.
പദ്ധതിക്കായി മുടക്കിയതിന്റെ ഇരട്ടിത്തുക ഇപ്പോള്‍ തന്നെ നേടിക്കഴിഞ്ഞു. എന്നിട്ടും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം ഉപയോക്തൃ ഫീസില്‍ വാര്‍ഷിക പരിഷ്‌ക്കരണം അനുവദിച്ചിട്ടുണ്ടെന്ന ന്യായമാണ് എന്‍ എച്ച് ഐ എ പറയുന്നത്. എന്നാല്‍ കരാര്‍ പ്രകാരം നിര്‍മാണച്ചിലവ് പിരിച്ചെടുത്തുകഴിഞ്ഞാല്‍ 40 ശതമാനം ടോള്‍ നിരക്കില്‍ കുറവുവരുത്തണമെന്നാണ് നിയമം. എന്നാല്‍ ഇത് ലംഘിക്കപ്പെടുകയാണെന്ന് കോടതിയെ സമീപിച്ച ഷാജി ജെ കോടങ്കണ്ടത്ത് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
ടോള്‍ പിരിവ് താല്‍ക്കാലികമായി നിര്‍ത്തിവെപ്പിച്ച തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ ഉത്തരവ് സാങ്കേതിക ന്യായങ്ങള്‍ നിരത്തി അട്ടിമറിക്കുകയായിരുന്നു.
ദേശീയപാതയുടെ ശോച്യാവസ്ഥ പരിഹരിക്കാതെ ടോള്‍ പിരിക്കരുതെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. നാല് ആഴ്ചയാണ് ടോള്‍ പിരിവ് നിര്‍ത്തിവെക്കുക. വര്‍ഷങ്ങളായി തുടരുന്ന സമര പോരാട്ടങ്ങള്‍ക്കും നിയമ യുദ്ധങ്ങള്‍ക്കും ഒടുവിലാണ് പൊതുജനത്തിന് അല്‍പമെങ്കിലും ആശ്വാസകരമായ വിധി വന്നിരിക്കുന്നത്.