Headlines

5 സീറ്റുകളിൽ ഉജ്വല വിജയം: കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ നിലനിർത്തി SFI

കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ SFI നിലനിർത്തി. 5 ജനറൽ സീറ്റുകളിൽ എസ് എഫ് ഐ വിജയിച്ചു. തുടർച്ചയായി 26-ാം തവണയാണ് എസ്എഫ്ഐ യൂണിയൻ നിലനിർത്തുന്നത്. നന്ദജ് ബാബുവാണ് യൂണിയൻ ചെയർപേഴ്സൺ ആയി തെരഞ്ഞെടുക്കപ്പെട്ടത്. വൈസ് ചെയർപേഴ്സൺ എം ദിൽജിത്ത്, വൈസ് ചെയർപേഴ്സൺ. ലേഡി അൽന വിനോദ് എന്നിവരെയും തിരഞ്ഞെടുക്കപ്പെട്ടു.

കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് സീറ്റും എസ്എഫ്ഐക്ക് തന്നെയാണ് ലഭിച്ചത്. കാസർകോഡ് ജില്ലാ എക്സിക്യൂട്ടീവ് സീറ്റ് UDSF ന് ലഭിച്ചു. വയനാട് ജില്ലാ എക്സിക്യൂട്ടിവ് സീറ്റ് UDSFന് ലഭിച്ചു. തെരഞ്ഞെടുപ്പിനിടെ ക്യാമ്പസില്‍ വലിയ സംഘർഷമാണ് നടന്നത്. എസ്എഫ്ഐ സ്ഥാനാർത്ഥി ഒരു യുയുസിയുടെ ബാഗ് തട്ടി പറിച്ചോടി എന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ വൻ സംഘർഷമുണ്ടായി.

എസ്എഫ്ഐ ജോയിൻ സെക്രട്ടറി സ്ഥാനാർത്ഥി അധിഷയെ പൊലീസ് പിടിച്ചു വെച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. എസ്എഫ്ഐ പ്രവർത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. എസ്എഫ്ഐ സ്ഥാനാർത്ഥിയെ പ്രവര്‍ത്തകരെത്തി പൊലീസിന്റെ പക്കൽ നിന്നും മോചിപ്പിച്ചു. സംഘർഷത്തിൽ എസ്എഫ് ഐ – യു ഡിഎസ്എഫ് പ്രവർത്തകർക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്.