സംസ്ഥാനത്ത് പുതുതായി ആറ് ഹോട്ട് സ്‌പോട്ടുകൾ; 8 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് ആറ് പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കുലുക്കല്ലൂർ (കണ്ടൈൻമെന്റ് സബ് വാർഡ് 6), ഒറ്റപ്പാലം മുൻസിപ്പാലിറ്റി (21), കൊല്ലം ജില്ലയിലെ ഇട്ടിവ (1, 8), തൃക്കരുവ (5), തിരുവനന്തപുരം ജില്ലയിലെ അഴൂർ (സബ് വാർഡ് 11), ഇടുക്കി ജില്ലയിലെ കടയത്തൂർ (സബ് വാർഡ് 3, 4, 5, 7, 9) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 8 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. ആകെ 404 ഹോട്ട് സ്പോട്ടുകളാണുള്ളത്. യു.കെ.യിൽ നിന്നും…

Read More

സംസ്ഥാനത്ത് ഇന്ന് 5771 പേർക്ക് കൊവിഡ്, 19 മരണം; സമ്പർക്കത്തിലൂടെ 5228 പേർക്ക് രോഗബാധ

സംസ്ഥാനത്ത് 5771 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 5228 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ രോഗബാധിതരിൽ ഉറവിടം അറിയാത്ത 410 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരിൽ 410 പേർ ആരോഗ്യപ്രവർത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 58,472 സാമ്പിളുകൾ പരിശോധിച്ചു 5594 പേർ ഇന്ന് രോഗമുക്തി നേടിയതായും മുഖ്യമന്ത്രി അറിയിച്ചു. 19 പേരാണ് ഇന്ന് മരിച്ചത്. സംസ്ഥാനത്ത് കേസുകൾ വർധിക്കുകയാണെന്നും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്…

Read More

ശമ്പള പരിഷ്‌കരണം: മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്; നാളെ മൂന്ന് മണിക്കൂര്‍ സൂചന പണിമുടക്ക്

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരത്തിലേക്ക്. നാളെ മൂന്ന് മണിക്കൂര്‍ സൂചന പണിമുടക്ക് നടത്തും. രാവിലെ എട്ട് മണി മുതല്‍ പതിനൊന്ന് മണി വരെയാണ് സൂചന പണിമുടക്ക്. ഫെബ്രുവരി 9 മുതല്‍ അനിശ്ചിതകാല സത്യാഗ്രഹം നടത്തും. നാളത്തെ പണിമുടക്കില്‍ അത്യാഹിത അടിയന്തര ചികിത്സാ വിഭാഗങ്ങളും കൊവിഡ് ചികിത്സയും ഒഴിവാക്കിയിട്ടുണ്ട്. ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, 2016 മുതല്‍ ലഭിക്കേണ്ട അരിയര്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡോക്ടര്‍മാരുടെ സമരം. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ്…

Read More

പുല്ലേപ്പടി കൊലപാതകം ആസൂത്രിതമെന്ന് പോലീസ്; പ്രതി പിടിയിൽ

കൊച്ചി പുല്ലേപ്പടിയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. മാനശ്ശേരി സ്വദേശി ഡിനോയ് ആണ് പോലീസ് പിടിയിലായത്. ഇയാളുടെ സുഹൃത്തായ ജോബി ആണ് കൊല്ലപ്പെട്ടത്. കൊലപാതകം ആസൂത്രിതമെന്നാണ് പോലീസ് പറയുന്നത്. ഇന്നലെ ഇരുവരും നന്നായി മദ്യപിച്ചു. മദ്യലഹരിയിൽ ജോബി റെയിൽവേ ട്രാക്കിൽ കയറി കടന്നു. ഈ സമയം ഡിനോയ് കയ്യിൽ കരുതിയ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. മൃതദേഹം തിരിച്ചറിയാതിരിക്കാനാണ് കത്തിച്ചത്. ഇതിനായി പെട്രോളും വാങ്ങിയിരുന്നു. മോഷണ മുതൽ പങ്കുവെക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഡിനോയിയുടെ…

Read More

ലൈഫ് സമാനതകളില്ലാത്ത പാർപ്പിട വികസന പദ്ധതി; രണ്ടര ലക്ഷം വീടുകളുടെ പൂർത്തീകരണം അഭിമാനകരമെന്ന് മുഖ്യമന്ത്രി

ലൈഫ് മിഷൻ പദ്ധതിയിൽ രണ്ടര ലക്ഷം വീടുകളുടെ പൂർത്തീകരണം അഭിമാനകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമാനതകളില്ലാത്ത പാർപിട വികസന പദ്ധതിയാണ് ലൈഫ്. എല്ലാവർക്കും അന്തസ്സോടെ ജീവിക്കാനുള്ള അവസരം ഒരുക്കുകയാണ് സർക്കാർ ചെയ്യുന്നത്. സംസ്ഥാന സർക്കാർ ആരംഭിച്ച മിഷനുകളെല്ലാം വിജയകരമാണ്. ആർദ്രം പദ്ധതി വഴിയാണ് കൊവിഡിനെ പ്രതിരോധിക്കാൻ കഴിഞ്ഞത്. ജനങ്ങൾക്കൊപ്പം നിന്ന് അവരെ കൈപിടിച്ചുയർത്തുകയാണ് സർക്കാർ ലക്ഷ്യം. പ്രത്യാശയോടെ സർക്കാരിനെ കാണുന്ന വലിയ ജനവിഭാഗമുണ്ട്. പാവപ്പെട്ടവർക്ക് കൈത്താങ്ങായി നിൽക്കുന്ന നിശ്ചയദാർഢ്യമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു സർക്കാരിന് ഒരുപാട് പരിമിതികളുണ്ട്. അതിനെ…

Read More

കള്ളപ്പണം വെളുപ്പിക്കൽ കേസ്: ഇഡി കുറ്റപത്രം ചോദ്യം ചെയ്ത് ശിവശങ്കർ സമർപ്പിച്ച ഹർജി പിൻവലിച്ചു

കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം ചോദ്യം ചെയ്ത് എം ശിവശങ്കർ സമർപ്പിച്ച ഹർജി പിൻവലിച്ചു. കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ച സാഹചര്യത്തിലാണ് തീരുമാനം. ആവശ്യമെങ്കിൽ ഭാവിയിൽ ഹർജി നൽകുമെന്ന് ശിവശങ്കർ അറിയിച്ചു. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും അഡീഷണൽ കുറ്റപത്രമുണ്ടാകുമെന്നും ഇഡി കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ കുറ്റപത്രം അപൂർണമാണെന്നും നിലനിൽക്കുന്നതല്ലെന്നുമായിരുന്നു ശിവശങ്കറിന്റെ വാദം. തന്നെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങിയിട്ടില്ലെന്നും ശിവശങ്കർ വാദിച്ചിരുന്നു.  

Read More

24 മണിക്കൂറിനിടെ 11,666 പേർക്ക് കൊവിഡ്, 123 മരണം; കൊവിഡ് വ്യാപനം കുറയുന്നു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,666 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,07,01,193 ആയി ഉയർന്നു. പ്രതിദിന വർധനവിൽ അടുത്തിടെ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. 14,301 പേർ ഇന്നലെ കൊവിഡിൽ നിന്ന് രോഗമുക്തി നേടി. 1,03,73,606 പേർ ഇതിനോടകം രോഗമുക്തരായി. 123 പേർ കൂടി ഇന്നലെ മരിച്ചു. രാജ്യത്തെ കൊവിഡ് മരണസംഖ്യ 1,53,847 ആയി. അതേസമയം ഇന്ത്യയിൽ കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചവരുടെ എണ്ണം 23,55,979 ആയി ഉയർന്നു. രാജ്യത്ത്…

Read More

മൂന്നാറിൽ മഞ്ഞുവീഴ്ച; താപനില മൈനസ് രണ്ടിലെത്തി

മൂന്നാറിൽ താപനില മൈനസ് രണ്ടിലെത്തി. സീസണിലെ ഏറ്റവും കുറഞ്ഞ താപനില ചൊവ്വാഴ്ച രേഖപ്പെടുത്തി. രണ്ടാഴ്ച മുമ്പ് ദേവികുളം, ലാക്കാട്, തെന്മല മേഖലകളിലും താപനില മൈനസ് രണ്ടിലെത്തിയിരുന്നു തോട്ടം മേഖലയിലും മറ്റും അതിശക്തമായ തണുപ്പാണ് അനുഭവപ്പെട്ടത്. താപനില പൂജ്യത്തിലും താഴ്ന്നതോടെ മഞ്ഞുവീഴ്ചയും രൂക്ഷമായി. മൂന്നാർ ടൗണിലും മറ്റും പാർക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ മുകളിൽ മഞ്ഞു പുതഞ്ഞു കിടന്നു. ഇന്ധനം കട്ട പിടിച്ചതിനെ തുടർന്ന് മിക്ക വാഹനങ്ങളും സ്റ്റാർട്ടാകാനും കഴിയാത്ത സ്ഥിതിയലെത്തി.

Read More

നിലമ്പൂരിൽ രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു

മലപ്പുറം നിലമ്പൂരിൽ കുടുംബവഴക്കിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. പാണ്ടിക്കാടിന് സമീപം ഒറവംപുറത്ത് ആര്യാടൻ വീട്ടിൽ മുഹമ്മദ് സമീറെന്ന 26കാരനാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ ആയിരുന്നു സംഭവം ഒറവംപുറം അങ്ങാടിയിൽ വെച്ച് ഇന്നലെ രണ്ട് കൂട്ടർ തമ്മിൽ സംഘർഷം നടന്നിരുന്നു. ഇതിനിടെ ബന്ധുവായ ഉമ്മറിനെ മറ്റൊരാൾ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് സമീറിന് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ സമീറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെയോടെ മരിച്ചു എന്നാൽ രാഷ്ട്രീയ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ലീഗ് അവകാശപ്പെടുന്നു. സംഭവത്തിന് പിന്നിൽ…

Read More

നിലമ്പൂരിൽ രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു

മലപ്പുറം നിലമ്പൂരിൽ കുടുംബവഴക്കിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. പാണ്ടിക്കാടിന് സമീപം ഒറവംപുറത്ത് ആര്യാടൻ വീട്ടിൽ മുഹമ്മദ് സമീറെന്ന 26കാരനാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ ആയിരുന്നു സംഭവം ഒറവംപുറം അങ്ങാടിയിൽ വെച്ച് ഇന്നലെ രണ്ട് കൂട്ടർ തമ്മിൽ സംഘർഷം നടന്നിരുന്നു. ഇതിനിടെ ബന്ധുവായ ഉമ്മറിനെ മറ്റൊരാൾ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് സമീറിന് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ സമീറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെയോടെ മരിച്ചു എന്നാൽ രാഷ്ട്രീയ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ലീഗ് അവകാശപ്പെടുന്നു. സംഭവത്തിന് പിന്നിൽ…

Read More