പള്‍സ് പോളിയൊ: തുള്ളിമരുന്ന് വിതരണം ഞായറാഴ്ച്ച
കോഴിക്കോട്: സംസ്ഥാനത്ത് പള്‍സ് പോളിയൊ വിതരണം ഞായറാഴ്ച്ച നടക്കും. അഞ്ച് വയസില്‍ താഴെയുള്ള എല്ലാ കുട്ടികള്‍ക്കും പള്‍സ് പോളിയൊ തുള്ളിമരുന്ന് നല്‍കണം. സംസ്ഥാനത്തൊട്ടാകെ 24,49, 222 കുട്ടികള്‍ക്കാണ് തുള്ളി മരുന്ന് നല്‍കാനുള്ളത്. ഇതിനായി സംസ്ഥാനത്ത് 24,690 ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് പോളിയോ തുള്ളിമരുന്നിന്റെ വിതരണം. കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും മരുന്ന് വിതരണം. വട്ടിയൂര്‍ക്കാവ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആരോഗ്യ മന്ത്രി കെകെ ശൈലജ പോളിയോ വിതരണത്തിന് തുടക്കം കുറിക്കും….
