സംസ്ഥാനത്ത് പുതുതായി 6268 പേർക്ക് കൊവിഡ്, 22 മരണം; 6398 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 6268 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 865, കോഴിക്കോട് 710, കൊല്ലം 674, കോട്ടയം 623, തൃശൂർ 497, പത്തനംതിട്ട 447, ആലപ്പുഴ 421, മലപ്പുറം 414, തിരുവനന്തപുരം 414, കണ്ണൂർ 349, ഇടുക്കി 302, പാലക്കാട് 259, വയനാട് 173, കാസർഗോഡ് 120 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന ഒരാൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 75 പേർക്കാണ്…
