ഡീസൽ വിലക്ക് പിന്നാലെ സംസ്ഥാനത്ത് പെട്രോൾ വിലയും സർവകാല റെക്കോർഡിലെത്തി. പെട്രോളിന് ഇന്ന് ലിറ്ററിന് 35 പൈസ വർധിച്ചു. ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 86.32 രൂപയായി. 2018 ഒക്ടോബറിലുണ്ടായിരുന്ന 85.99 പൈസയുടെ റെക്കോർഡാണ് തിരുത്തിയത്
തിരുവനന്തപുരത്ത് പെട്രോളിന് 88.06 രൂപയായി. ഗ്രാമപ്രദേശങ്ങളിൽ 89.50 രൂപയാകും. ഡീസലിന് 37 പൈസ ഇന്ന് വർധിച്ചു. ഡീസൽ വില 80.51 രൂപയാണ് കൊച്ചിയിൽ. തിരുവനന്തപുരത്ത് 82.14 രൂപയായി.