ഇന്ധനവിലയിൽ വീണ്ടും വർധനവ്. പെട്രോളിനും ഡീസലിനും ലിറ്ററിന് 25 പൈസ വീതം വർധിപ്പിച്ചു. സർവകാല റെക്കോർഡിലാണ് ഇന്ധനവില ഇപ്പോഴുള്ളത്
ജനുവരി മാസത്തിൽ അഞ്ചാം തവണയാണ് ഇന്ധനവില ഉയരുന്നത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 85.61 രൂപയായി. ഡീസലിന് 79.77 രൂപയായി.