പോലീസ് ബാരിക്കേഡ് മറികടന്ന് കർഷകരുടെ ട്രാക്ടർ റാലി സിംഘുവിൽ നിന്ന് ഡൽഹിയിലേക്ക് പ്രവേശിച്ചു. സിംഘുവിൽ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ നീക്കിയാണ് കർഷകർ ഡൽഹിയിലേക്ക് പ്രവേശിച്ചത്. ഹരിയാന അതിർത്തിയായ തിക്രിയിലും കർഷകർ ബാരിക്കേഡുകൾ മറികടന്നു. കർഷകരെ പിന്തിരിപ്പിക്കാനുള്ള പോലീസ് ശ്രമം പരാജയപ്പെട്ടു
ഡൽഹിയിലും ഹരിയാനയിലുമായി ആറ് മേഖലകളിൽ ഒരേ സമയമാണ് റാലി നടക്കുന്നത്. രണ്ട് ലക്ഷത്തിലധികം ട്രാക്ടറുകൾ റാലിയിൽ പങ്കെടുക്കുമെന്നാണ് അറിയുന്നത്. സിംഘു, തിക്രി, ഗാസിപൂർ, ചില്ല ബോർഡർ, മേവാത്, ഷാജഹാൻപൂർ എന്നിവിടങ്ങളിൽ നിന്നാണ് ട്രാക്ടർ പരേഡ് ആരംഭിക്കുന്നത്.
പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരാണ് പരേഡിൽ അണിചേരുന്നത്.