പതിനൊന്നാം ശമ്പളപരിഷ്കരണം നടപ്പാക്കുന്നതിനെതിരെയുള്ള O.I.O.P (വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ്) മാവേലിക്കര നിയോജകമണ്ഡലം കമ്മിറ്റി ഇന്നലെ (25/01/2021 തിങ്കൾ) 11 മണിമുതൽ 12.30 വരെ മാവേലിക്കര പോസ്റ്റോഫീസ് ജംഗ്ഷനിൻ ധർണ്ണ നടത്തി. ധർണ്ണക്ക് മണ്ഡലത്തിലെ നാനാഭാഗത്തുനിന്നും വൻ ജനപങ്കാളിത്തമാണ് കാണാൻ കഴിഞ്ഞത്. ക്ഷമ നശിച്ച നികുതിദായകരുടെ ആവേശമാണ് പ്ളക്കാഡുകളും കൊടികളുമേന്തിയുമുള്ള ജാഥയിൽ പ്രതിഫലിച്ചത്.
മാവേലിക്കര നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ. ഹരി മാധവ് ധർണ്ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി ശ്രീ. വിജയൻപിള്ള അദ്ധ്യക്ഷ പ്രസംഗവും, ജില്ലാ കോർഡിനേറ്റർ ശ്രീ. സജീവ് കാടാശ്ശേരി മുഖ്യ പ്രഭാഷണവും നടത്തി. ജില്ലാ ജോ.സെക്രട്ടറി ശ്രീ. വർഗ്ഗീസ് പാറപ്പുറത്ത്, ചെങ്ങന്നൂർ മണ്ഡലം പ്രസിഡന്റ് ശ്രീ. സതീഷ് ചെങ്ങന്നൂർ, മണ്ഡ. വൈ. പ്രസി. ശ്രീ. തയ്യിൽ ജോർജ്ജ്, മണ്ഡ. ജോ. സെക്രട്ടറി ശ്രീ. സാമുവേൽ ബാബു. മാവേലിക്കര അഡ്മിൻ ശ്രീ. ജയരാജ്, ശ്രീമതി. സിൽസാ അലി, ശ്രീ. വിക്രമൻപിള്ള, ശ്രീ. സണ്ണി ജോർജ്, ശ്രീ. ഗോപലകൃഷ്ണകുറുപ്പ്, ശ്രീ. ഗോപാലകൃഷ്ണൻ തെക്കേക്കര, ശ്രീ. യോഹന്നാൻ പാലമേൽ എന്നിവർ ആശംസകൾ അറിയിച്ചു.