Headlines

കളമശ്ശേരിയിൽ 17കാരനെ മർദിച്ച കേസിലെ പ്രതികളിലൊരാൾ തൂങ്ങിമരിച്ച നിലയിൽ

കൊച്ചി കളമശ്ശേരിയിൽ 17കാരനെ മർദിച്ച കേസിലെ പ്രതികളിലൊരാൾ തൂങ്ങിമരിച്ച നിലയിൽ. ഗ്ലാസ് ഫാക്ടറി കോളനിയിലെ 17കാരനാണ് മരിച്ചത്. ഇന്ന് രാവിലെയാണ് കുട്ടി വീട്ടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടത്. പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ മർദിച്ചുവെന്ന് ആരോപിച്ച് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കുട്ടികളെ മർദിച്ചതായും ഭീഷണിപ്പെടുത്തിയതായും മരിച്ച കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു. പ്രതികളുടെ സുഹൃത്ത് തന്നെയായ പതിനേഴുകാരനെയാണ് ഇവർ മർദിച്ചത്. കെട്ടിടത്തിന്റെ മുകളിൽ വെച്ച് ഊഴമിട്ട് മർദിക്കുന്നതിന്റെയും അവശനാക്കിയ ശേഷം നിർബന്ധിച്ച് ഡാൻസ് കളിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ലഹരി…

Read More

നിയമസഭാ തെരഞ്ഞെടുപ്പ്: 15 സീറ്റുകൾ വേണമെന്ന് യുഡിഎഫിനോട് പിജെ ജോസഫ്

നിയമസഭാ തെരഞ്ഞെടുപ്പിൽ 15 സീറ്റുകൾ വേണമെന്ന അവകാശവാദവുമായി കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം. ഇക്കാര്യം യുഡിഎഫിൽ ആവശ്യപ്പെടും. സീറ്റ് വെച്ചുമാറുന്ന കാര്യം ചർച്ചയായിട്ടില്ല. കടുത്തുരുത്തിയിൽ ജോസ് കെ മാണി അല്ല, ആര് വന്നാലും പ്രശ്‌നമില്ലെന്ന് മോൻസ് ജോസഫ് പറഞ്ഞു കഴിഞ്ഞ തവണ മത്സരിച്ച 15 സീറ്റുകളിലെ അവകാശവാദം ഉന്നയിക്കും. കൂട്ടായി ആലോചിച്ച് ജയസാധ്യത പരിശോധിക്കും. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുക എന്നതാണ് കടുത്തുരുത്തിയിൽ ചെയ്തത്. അതിനിയും തുടരുമെന്നും മോൻസ് ജോസഫ് പറഞ്ഞു ജോസ് കെ മാണിയോട് ഏറ്റുമുട്ടാൻ തയ്യാറാണ്. വലിയ…

Read More

ഫോർട്ട് കൊച്ചി ഹോം സ്‌റ്റേയിൽ അമേരിക്കൻ പൗരൻ തൂങ്ങിമരിച്ച നിലയിൽ

ഫോർട്ട് കൊച്ചിയിലുള്ള ഹോം സ്‌റ്റേയിൽ അമേരിക്കൻ പൗരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഞാലിപറമ്പിലെ ബ്രൈറ്റ് ഇൻ ഹോം സ്‌റ്റേയിലാണ് യുഎസ് പൗരനായ ഡേവിഡ് എം പിയേഴ്‌സണെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് വർഷമായി ഇയാൾ ഇവിടെയാണ് താമസിക്കുന്നത്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഡേവിഡിന്റെ മരണം അമേരിക്കൻ എംബസിയെ അറിയിക്കുന്നതിനായുള്ള നടപടികൾ ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Read More

ഇ ഡി കേസിൽ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസിൽ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അറുപത് ദിവസം പിന്നിട്ടതിനാൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്ന് ശിവശങ്കർ ചൂണ്ടിക്കാണിക്കും. സ്വപ്‌നയുടെയും സരിത്തിന്റെയും രഹസ്യമൊഴി ലഭിക്കണമെന്ന ഇഡിയുടെ ആവശ്യവും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.

Read More

എൻസിപിയുടെ മുന്നണി മാറ്റ തീരുമാനം ഇന്നുണ്ടാകും; മാണി സി കാപ്പൻ-ശരദ് പവാർ കൂടിക്കാഴ്ച രാവിലെ

സംസ്ഥാന എൻസിപിയിലെ ആഭ്യന്തര കലഹം രൂക്ഷമായ സാഹചര്യത്തിൽ മാണി സി കാപ്പൻ ഇന്ന് ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തും. രാവിലെ ഒമ്പത് മണിക്ക് മുംബൈയിലെ പവാറിന്റെ വീട്ടിൽ വെച്ചാണ് കൂടിക്കാഴ്ച. പാലായിൽ ജോസ് കെ മാണി വിഭാഗത്തിന് തന്നെ സീറ്റ് നൽകുമെന്ന് ഉറപ്പായതോടെ ഇടതുമുന്നണി വിടണമെന്ന നിലപാടാണ് മാണി സി കാപ്പനുള്ളത്. സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരനും ഇതേ നിലപാടാണുള്ളത്. മുന്നണി മാറ്റത്തിൽ തീരുമാനം വൈകരുതെന്ന് പവാറിന് പീതാംബരൻ കത്തയച്ചിരുന്നു. ഇന്ന് നടക്കുന്ന കൂടിക്കാഴ്ചയിൽ…

Read More

യുവതി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവം: മേപ്പാടിയിലെ സ്ഥാപനത്തിന് സ്‌റ്റോപ് മെമ്മോ; ഔട്ട് ഡോര്‍ സ്‌റ്റേകള്‍ക്ക് മാര്‍ഗരേഖ

വയനാട് മേപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വിനോദസഞ്ചാരി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ മേപ്പാടിയിലെ സ്ഥാപനത്തിന് സ്‌റ്റോപ് മെമ്മോ നല്‍കി. ഔട്ട് ഡോര്‍ സ്‌റ്റേകള്‍ക്ക് മാര്‍ഗരേഖ തയ്യാറാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഇതുസംബന്ധിച്ചു അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിക്ക് നിര്‍ദേശം നല്‍കി ടെന്റുകളുടെ പ്രവര്‍ത്തനം അനധികൃതമെന്നു കണ്ടെത്തിയതോടെയാണ് സര്‍ക്കാര്‍ നടപടി. ജില്ലയിലെ മുഴുവന്‍ റിസോര്‍ട്ടുകളോട് ചേര്‍ന്ന ഇത്തരം പ്രവര്‍ത്തങ്ങള്‍ പരിശോധിക്കാന്‍ സ്ഥലം സന്ദര്‍ശിച്ച കലക്ടര്‍ ഉത്തരവിട്ടു. സുരക്ഷാ വീഴ്ച ഉണ്ടായെന്നു വനം വകുപ്പും കണ്ടെത്തി. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്…

Read More

സ്‌കൂള്‍ പഠനത്തില്‍ സമൂല മാറ്റം; ഇന്നുമുതല്‍ ഒരു ബെഞ്ചില്‍ രണ്ടുകുട്ടികള്‍, മുഴുവന്‍ അധ്യാപകരും ഹാജരാവണം

കോഴിക്കോട്: സ്‌കൂള്‍ പഠനത്തില്‍ സമൂല മാറ്റം നിര്‍ദേശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുതിയ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി. ഇന്നു മുതല്‍ ഒരു ബെഞ്ചില്‍ രണ്ടുകുട്ടികള്‍ വീതം ഇരിക്കാം. 10, 12 ക്ലാസുകളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതോടെ ഒരു ക്ലാസില്‍ 20 കുട്ടികളെ വരെ ഇരുത്താം. ഒരു ബെഞ്ചില്‍ ഒരുകുട്ടി എന്നായിരുന്നതിനാല്‍ പത്തുകുട്ടികളെ വീതം ഓരോ വിഷയത്തിനും കൂടുതല്‍ ക്ലാസെടുക്കുകയായിരുന്നു അധ്യാപകര്‍. സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചതുമുതലുള്ള കാര്യങ്ങള്‍ അവലോകനം ചെയ്താണു പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. മുഴുവന്‍ അധ്യാപകരും സ്‌കൂളിലെത്തണം. കൊവിഡ്…

Read More

ആന ചവിട്ടിയത് നെഞ്ചില്‍; കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഷഹാനയുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി

വയനാട് മേപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഷഹാനയുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. ആനയുടെ ചവിട്ടേറ്റാണ് മരണമെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. നെഞ്ചിലാണ് ചവിട്ടേറ്റതെന്നാണ് പേസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരം. തലയുടെ പിന്‍ഭാഗത്തുള്‍പ്പെടെ ശരീരത്തില്‍ നിരവധി ചതവുകളുണ്ട്. ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. നെഞ്ചിലേറ്റ ചവിട്ടാണ് മരണ കാരണം. കാല്‍പത്തിയിലും കാല്‍മുട്ടിലും പരിക്കുണ്ട്. ശരീരത്തില്‍ ബാഹ്യമായ പരിക്കുകളൊന്നും കാണാത്തതുകൊണ്ട് ആനയുടെ ചവിട്ടേറ്റാണോ മരണമെന്ന കാര്യത്തില്‍ നേരത്തെ സംശയമുണ്ടായിരുന്നു. മേപ്പാടി എളമ്പലേരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ശനിയാഴ്ച രാത്രി ഏഴേമുക്കാലിനാണ്…

Read More

സി.ബി.ഐ വരട്ടെ, അന്വേഷണത്തിനെതിരെ കോടതിയെ സമീപിക്കില്ല: ഉമ്മന്‍ ചാണ്ടി

സോളാര്‍ പീഡനകേസിലെ സി.ബി.ഐ അന്വേഷണത്തിനെതിരേ കോടതിയെ സമീപിക്കില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അധികാരത്തിലേറി അഞ്ചു വര്‍ഷമായിട്ടും ഒന്നും ചെയ്യാന്‍ സാധിക്കാത്ത സര്‍ക്കാരാണ് ഇപ്പോള്‍ കേസ് സി.ബി.ഐയ്ക്ക് വിടുന്നത്. സോളാര്‍ കേസിനെതിരെ വലിയ സമരം ചെയ്ത ഇടതുപക്ഷത്തിന് ഇതുവരെ ഒരു നടപടിയും സ്വീകരിക്കാന്‍ കഴിയാതിരുന്നത് എന്തുകൊണ്ടാണെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു. “കേസിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചതാണ്. സിബിഐ അന്വേഷിക്കുന്നെങ്കില്‍ സിബിഐ അന്വേഷിക്കട്ടെ. ചെയ്യാത്ത കുറ്റത്തിന് എന്ത് അന്വേഷണമുണ്ടായാലും അതിനെ അഭിമുഖീകരിക്കും. ഇതിനെതിരെ കോടതിയെ സമീപിക്കാന്‍ ഉദ്ദേശിക്കുന്നില്ല. മറ്റുള്ളവരുമായി…

Read More

സംസ്ഥാനത്ത് ഇന്ന് 6036 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6036 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 822, കോഴിക്കോട് 763, കോട്ടയം 622, കൊല്ലം 543, പത്തനംതിട്ട 458, തൃശൂര്‍ 436, മലപ്പുറം 403, തിരുവനന്തപുരം 399, കണ്ണൂര്‍ 362, ഇടുക്കി 320, വയനാട് 292, ആലപ്പുഴ 284, പാലക്കാട് 208, കാസര്‍ഗോഡ് 124 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 69…

Read More