ഡോളര്‍ക്കടത്ത് കേസ്: ശിവശങ്കറെ റിമാന്റു ചെയ്തു
കൊച്ചി: വിദേശത്തേക്ക് ഡോളര്‍ക്കടത്തിയെന്ന കേസില്‍ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറെ കോടതി റിമാന്റു ചെയ്തു.സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ശിവശങ്കറെ റിമാന്റു ചെയ്തത്.അടുത്ത മാസം ഒമ്പതു വരെയാണ് റിമാന്റു ചെയ്തിരിക്കുന്നത്.കേസില്‍ ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. കള്ളപ്പണം വെളുപ്പിക്കല്‍,സ്വര്‍ണക്കടത്ത് കേസുകളില്‍ കഴിഞ്ഞ ദിവസം കോടതി ശിവശങ്കറിന് ജാമ്യം അനുവദിച്ചിരുന്നു. ഡോളര്‍ക്കടത്തില്‍ കൂടി ജാമ്യം കിട്ടിയാല്‍ ശിവശങ്കറിന് പുറത്തിറങ്ങാം. ഒക്ടോബര്‍ 28നാണ്്…
