Headlines

ഐശ്വര്യ കേരള യാത്രയുടെ പോസ്റ്ററിൽ നിന്ന് ഒഴിവാക്കിയത് കാര്യമാക്കുന്നില്ലെന്ന് എം കെ മുനീർ

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിലെ പോസ്റ്ററിൽ നിന്ന് തന്നെ ഒഴിവാക്കിയത് കാര്യമാക്കുന്നില്ലെന്ന് എം കെ മുനീർ. പികെ കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവിൽ മറ്റ് കക്ഷികൾക്ക് ആശങ്കയുണ്ടാകേണ്ട കാര്യമില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടും അധികാരം ലഭിച്ചാൽ ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടില്ല. തെരഞ്ഞെടുപ്പിനെ നേരിടാൻ ലീഗ് സജ്ജമാണ്. സീറ്റുകളിൽ വലിയ അവകാശവാദം ഉന്നയിക്കില്ല. എന്നാൽ നിലപാട് അറിയിക്കും. സീറ്റിന്റെ പേരിൽ പ്രശ്‌നമുണ്ടാക്കാനോ മുന്നണിയെ ദുർബലപ്പെടുത്താനോ ശ്രമിക്കില്ലെന്നും മുനീർ പറഞ്ഞു.

Read More

സിപിഎമ്മിന്റെ ഗൃഹസന്ദർശന പരിപാടി ആരംഭിക്കുന്നു; പി ബി യോഗം ഇന്ന് ചേരും

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായുള്ള സിപിഎമ്മിന്റെ ഗൃഹസന്ദർശനത്തിന് ഇന്ന് തുടക്കം. സംസ്ഥാന നേതാക്കൾ മുതൽ ബ്രാഞ്ച് പ്രവർത്തകർ വരെ ഗൃഹസന്ദർശനത്തിനിറങ്ങും. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഫണ്ട് സമാഹരണവും ഇതോടൊപ്പം നടത്തും ഈ മാസം 31 വരെയാണ് ഗൃഹസന്ദർശനം തീരുമാനിച്ചിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സിപിഎം ഇതേ രീതിയിൽ ഗൃഹസന്ദർശനം നടത്തിയിരുന്നു. ഇത് വലിയ തോതിൽ ഗുണം ചെയ്തുവെന്നാണ് വിലയിരുത്തുന്നത്. സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരുന്നുണ്ട്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ യോഗത്തിൽ ചർച്ചയാകും. അടുത്ത…

Read More

തിരുവനന്തപുരത്ത് ആക്രിക്കടയിൽ നിന്ന് ആധാർ കാർഡുകളുടെ ശേഖരം കണ്ടെത്തി

തിരുവനന്തപുരത്തെ ആക്രി കടയില്‍ നിന്നും ആധാര്‍ കാര്‍ഡുകളുടെ വന്‍ശേഖരം കണ്ടെത്തി. 306 ആധാര്‍ കാര്‍ഡുകളും അനുബന്ധ രേഖകളും തപാല്‍ ഉരുപ്പടികളുമാണ് കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. വില്പനക്കായി എത്തിച്ച 50 കിലോയോളം പേപ്പറുകള്‍ക്ക് ഇടയില്‍ നിന്നാണ് കവര്‍ പോലും പൊട്ടിക്കാത്ത ആധാര്‍ രേഖകള്‍ കണ്ടെത്തിയത്. ഇതോടൊപ്പം ഇന്‍ഷുറന്‍സ് കമ്പനി, ബാങ്ക്, രജിസ്റ്റര്‍ ഓഫീസ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും പൊതുജനങ്ങള്‍ക്ക് അയച്ച രേഖകളും കണ്ടെത്തി. പേപ്പറുകള്‍ തരം തിരിക്കവെയാണ് രേഖകള്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസം ഒരു ഓട്ടോ…

Read More

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിമര്‍ശിച്ച് ചെന്നിത്തല; കിറ്റ് കൊടുത്തിട്ടല്ല എല്‍ഡിഎഫ് ജയിച്ചത്

തിരുവനന്തപുരം: കോണ്‍ഗ്രസ് ഭാരവാഹിയോഗത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ വിമര്‍ശിച്ച് രമേശ് ചെന്നിത്തല. താഴേതട്ടില്‍ പ്രവര്‍ത്തനം മോശമാണെന്നും താഴേതട്ടില്‍ പ്രവര്‍ത്തനം സജീവമാക്കിയില്ലെങ്കില്‍ തിരിച്ചടി ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. കിറ്റ് കൊടുത്തിട്ടല്ല എല്‍ഡിഎഫ് ജയിച്ചതെന്നും ജനങ്ങളിലേക്ക് ഇറങ്ങി ചെന്നിട്ടാണെന്നും അദേഹം യോഗത്തില്‍ പറഞ്ഞു. സ്വന്തം സ്ഥലത്ത് എന്തു നടക്കുന്നുവെന്ന് പ്രവര്‍ത്തകര്‍ക്ക് അറിയില്ലെന്ന് ചെന്നിത്തല വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഹൈക്കമാന്‍ഡ് രൂപപീകരിച്ച പ്രത്യേക സമിതിയുടെ ആദ്യത്തെ യോഗത്തിലായിരുന്നു ചെന്നിത്തലയുടെ പരാമര്‍ശം. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഹൈക്കമാന്‍ഡ് പ്രതിനിധികളായ അശോക് ഗഹ്ലോത്ത്, ജി…

Read More

വയനാട്ടിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവതി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

മേപ്പാടി (വയനാട്): വിനോദ സഞ്ചാരത്തിനെത്തിയ യുവതി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മേപ്പാടി എളമ്പലേരിയിലെ സ്വകാര്യ റിസോർട്ടിൽ എത്തിയ കണ്ണൂർ ചേലേരി കല്ലറപുരയിൽ ഷഹാന (26) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 7.45നായിരുന്നു ആനയുടെ ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഷഹാനയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മേപ്പാടിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഞായറാഴ്ച രാവിലെ പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റുമോർട്ടം നടത്തി കണ്ണൂരിലേക്ക് കൊണ്ടുപോകും. നിരവധി…

Read More

കോൺഗ്രസ് ആവശ്യപ്പെട്ടാൽ മുന്നണി പ്രവേശനം ചർച്ച ചെയ്യുമെന്ന് പി സി ജോർജ്

കോൺഗ്രസ് ആവശ്യപ്പെട്ടാൽ മുന്നണി പ്രവേശനം അടക്കമുള്ള വിഷയങ്ങളിൽ ചർച്ച നടത്തുമെന്ന് പിസി ജോർജ്. ഉമ്മൻ ചാണ്ടിയുമായി ചർച്ച നടത്തിയിരുന്നു. ലീഗ് ഉൾപ്പെടെയുള്ളവർക്ക് മുന്നണി പ്രവേശനത്തിൽ എതിർപ്പില്ല 15 നിയോജക മണ്ഡലങ്ങളിൽ ജനപക്ഷത്തിന് സ്വാധീനമുണ്ടെന്നും പി സി ജോർജ് പറഞ്ഞു. യുഡിഎഫ് മുന്നണി പ്രവേശനത്തിനായി പിസി ജോർജിന്റെ ജനപക്ഷം പാർട്ടിയുടെ ശ്രമം ഊർജിതമായി നടക്കുകയാണ്. അതേസമയം യുഡിഎഫിലെ ഒരു വിഭാഗം പി സി ജോർജിനെ എടുക്കരുതെന്ന നിലപാട് സ്വീകരിക്കുന്നുണ്ട്.

Read More

സംസ്ഥാനത്ത് പുതുതായി മൂന്ന് ഹോട്ട് സ്‌പോട്ടുകൾ; മൂന്ന് പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ താന്നിത്തോട് (കണ്ടൈൻമെന്റ് വാർഡ് 9), പാലക്കാട് ജില്ലയിലെ അമ്പലപ്പാറ (10, 18), വയനാട് ജില്ലയിലെ മുള്ളൻകൊല്ലി (സബ് വാർഡ് 9, 10) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 3 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. ഇതോടെ നിലവിൽ ആകെ 407 ഹോട്ട് സ്പോട്ടുകളാണുള്ളത്.  

Read More

വിതുരയിൽ കാട്ടാന ചെരിഞ്ഞ നിലയിൽ; ജീവനറ്റ അമ്മയുടെ അരികില്‍ നിന്ന് മാറാതെ കുട്ടിയാന

വിതുരയ്ക്ക് അടുത്ത് കല്ലാറിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. വനാതിര്‍ത്തിയോട് ചേര്‍ന്ന 26-ാം മൈലിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തോട് ചേർന്നാണ് ആനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ആനയുടെ മരണകാരണം വ്യക്തമല്ല. പുറത്ത് പരിക്കേറ്റ പാടുകളൊന്നുമില്ല. പോസ്റ്റ്മോർട്ടം നടത്തിയാൽ മാത്രമേ ആന എങ്ങനെ ചെരിഞ്ഞുവെന്ന് വ്യക്തമാവൂ എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ന് രാവിലെ ഇവിടെ റബ്ബർ വെട്ടാൻ എത്തിയവരാണ് ആനയേയും കുട്ടിയാനയേയും കണ്ടത്. പത്ത് വയസ്സോളം പ്രായം തോന്നിക്കുന്ന പിടിയാനയാണ് ചെരിഞ്ഞത്. ആനയുടെ അടുത്ത് കുട്ടിയാന നിലയുറപ്പിച്ചിരിക്കുകയാണ്…

Read More

യുവതിയെ അപമാനിച്ചെന്ന് ആരോപിച്ച് കാസർകോട് ആൾക്കൂട്ടത്തിന്റെ മർദനമേറ്റ 49കാരൻ മരിച്ചു

യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് കാസർകോട് ആൾക്കൂട്ടം മർദിച്ച 49കാരൻ മരിച്ചു. കാസർകോട് ചെമ്മനാട് സ്വദേശി റഫീഖാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് റഫീഖിന് മർദനമേറ്റത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് കുമ്പള സ്വദേശിനിയോട് റഫീഖ് അപമര്യാദയായി പെരുമാറിയെന്നും നഗ്നതാ പ്രദർശനം നടത്തിയെന്നും ആരോപിച്ചായിരുന്നു മർദനം. കയ്യേറ്റത്തിന് മുതിർന്നതോടെ ഇയാൾ ആശുപത്രിയിൽ നിന്ന് ഇറങ്ങിയോടി. യുവതിയും പിന്നാലെയോടി ഇതുകണ്ട ഓട്ടോ ഡ്രൈവർമാരും പ്രശ്‌നത്തിൽ ഇടപെടുകയും റഫീഖിനെ വളഞ്ഞിട്ട് മർദിക്കുകയുമായിരുന്നു. അരക്കിലോമീറ്ററോളം ദൂരം റഫീഖിനെ ഓടിച്ചിട്ട് തല്ലി. ഇതിനിടെ റഫീഖ്…

Read More

സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്‍ വര്‍ധിപ്പിക്കാന്‍ കര്‍മപദ്ധതി; രണ്ടാംഘട്ടം ഫെബ്രുവരി 15ന് ശേഷം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്‍ വര്‍ധിപ്പിക്കാനും കൃത്യമായി അടുത്ത ഘട്ട വാക്‌സിനേഷന്‍ ആരംഭിക്കാനും ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. സംസ്ഥാനത്തെ കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ എത്രയുംവേഗം വര്‍ധിപ്പിക്കും. 133 കേന്ദ്രങ്ങളാണ് സംസ്ഥാനത്തിന് ആദ്യഘട്ടമായി അനുവദിച്ചത്. എന്നാല്‍, കൂടുതല്‍ വാക്‌സിനെത്തിയതോടെ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടി വരുന്നു. ഇപ്പോള്‍ 141 കേന്ദ്രങ്ങളാണ് വാക്‌സിനേഷനായി സജ്ജമാക്കിയിരിക്കുന്നത്. ഇത് വര്‍ധിപ്പിച്ച് 249 വരെയാക്കാനാണ് ഈ ഘട്ടത്തില്‍ ഉദ്ദേശിക്കുന്നത്. എറണാകുളം ജില്ലയില്‍ 38 കേന്ദ്രങ്ങളും തിരുവനന്തപുരം…

Read More