സംസ്ഥാനത്തെ പതിനായിരം സര്‍ക്കാര്‍ ഓഫിസുകള്‍ ഹരിതചട്ടത്തിലേക്ക് മാറുന്നു: പ്രഖ്യാപനം ജനുവരി 26ന്
തിരുവനന്തപുരം: സംസ്ഥാനത്തെ പതിനായിരം സര്‍ക്കാര്‍ ഓഫിസുകള്‍ ഹരിതചട്ടത്തിലേക്ക് മാറുന്നത്തിന്റെ പ്രഖ്യാപനം ജനുവരി 26ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന ശേഖരിച്ച പ്ലാസ്റ്റിക് പാഴ് വസ്തുക്കളുള്‍പ്പെടെ അജൈവ മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറിയതിനുള്ള പ്രതിഫല തുക ഹരിതകര്‍മ്മസേനകള്‍ക്ക് വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. ഓണ്‍ലൈനായി നടക്കുന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷനാകും. ഹരിതകേരളം മിഷന്റെയും ശുചിത്വമിഷന്റെയും കിലയുടെയും ഔദ്യോഗിക ഫേസ്ബുക്ക് പേജിലും…
