Headlines

ഡേറ്റിംഗ് ആപ്പ് വഴി പെണ്‍കുട്ടിയെന്ന വ്യാജേനെ പരിചയപ്പെട്ടു, യുവാവിന്റെ നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടി; നാലുപേര്‍ പിടിയില്‍

യുവാവിനെ ഡേറ്റിംഗ് ആപ്പ് വഴി കുടുക്കി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. സംഭവത്തില്‍ നാലുപേര്‍ പൊലീസ് പിടിയിലായി. പെണ്‍കുട്ടി എന്ന വ്യാജേന പരിചയപ്പെടുകയും ശേഷം കാറില്‍ കടത്തിക്കൊണ്ടുപോകുകയുമായിരുന്നു.

ഡേറ്റിംഗ് ആപ്പ് വഴി പെണ്‍കുട്ടി എന്ന വ്യാജേനെ പരിചയപ്പെടുകയും പരിചയം സ്ഥാപിച്ച ശേഷം യുവാവിനെ നേരില്‍ കാണാന്‍ വിളിച്ചുവരുത്തുകയും കാറില്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നു. നഗ്നനാക്കി ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തിയ ശേഷം രണ്ടു പവന്‍ മാലയും മോതിരവും ഊരി വാങ്ങി. പിന്നീട് പ്രതികള്‍ യുവാവിനെ മര്‍ദിച്ച് അവശനാക്കുകയും സുമതി വളവില്‍ ഉപേക്ഷിക്കുകയും ചെയ്തു എന്നാണ് യുവാവിന്റെ പരാതി.

സംഭവത്തില്‍ നാലു പേരാണ് നിലവില്‍ പോലീസിന്റെ കസ്റ്റഡിയിലുള്ളത്. മുഹമ്മദ് സല്‍മാന്‍,സുധീര്‍,സജിത്ത്,ആഷിക് എന്നിരാണ് പിടിയിലായത്. ഒരാളെ തിരുവനന്തപുരത്തുനിന്നും മറ്റു മൂന്നു പേരെ ആലപ്പുഴയിലെ ഹോട്ടലില്‍ നിന്നുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ കൃത്യത്തിന് ഉപയോഗിച്ച കാറും പൊലീസിന്റെ കസ്റ്റഡിയില്‍ ഉണ്ട്. മുന്‍പും പ്രതികള്‍ സമാനമായരീതിയില്‍ സ്വര്‍ണ്ണവും പണവും അപഹരിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.