
തെരഞ്ഞെടുപ്പിന് മുമ്പ് 2 പേർ സമീപിച്ച് 160 സീറ്റുകൾ ഓഫർ ചെയ്തു, രാഹുൽ നിരസിച്ചു; ശരദ് പവാറിന്റെ വെളിപ്പെടുത്തൽ
നാഗ്പൂർ: രാഹുൽ ഗാന്ധി ഉയർത്തിയ തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണങ്ങൾക്കിടെ പുതിയ വെളിപ്പെടുത്തലുമായി എൻസിപി അധ്യക്ഷൻ ശരദ് പവാർ. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് രണ്ട് പേർ തന്നെ സമീപിച്ചെന്നും സംസ്ഥാനത്തെ 288 സീറ്റുകളിൽ 160 സീറ്റുകൾ എൻസിപിയും കോൺഗ്രസുമടങ്ങുന്ന പ്രതിപക്ഷത്തിന് ഉറപ്പ് നൽകിയെന്നും ശരദ് പവാർ വെളിപ്പെടുത്തി. ഇവരെ ഇന്ത്യ മുന്നണിയുടെ ഭാഗമായ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പരിചയപ്പെടുത്തി. ഇതല്ല നമ്മുടെ രീതിയെന്നും രാഹുൽ പറഞ്ഞു. അവരുടെ സീറ്റ് വാഗ്ദാനം താനും രാഹുലും നിരസിക്കുകയായിരുന്നുവെന്നും പവാർ…