Headlines

മാല മോഷണത്തിന് സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ; സംഭവം പാലക്കാട്

പാലക്കാട് ആലത്തൂരിൽ , മാല മോഷണത്തിന് സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ. എയ്ഡഡ് സ്കൂളിലെ ഓഫീസ് അസിസ്റ്റന്റ് സമ്പത്ത് ആണ് പിടിയിലായത്. തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീയുടെ മാലയാണ് ഇയാൾ മോഷ്ടിച്ചത്. മാല 1,11000 രൂപയ്ക്ക് വിറ്റിരുന്നു. ഇതും പോലീസ് കണ്ടെത്തി.

രണ്ടാഴ്ച മുൻപാണ് സംഭവം നടന്നത്. തൊഴിലുറപ്പ് കഴിഞ്ഞ് ബസിൽ വന്നിറങ്ങിയതായിരുന്നു ഓമന. ആ സമയത്ത് അതുവഴി എത്തിയ പ്രതി വീട്ടിലേക്ക് ആക്കി തരാമെന്ന് പറഞ്ഞ് ഓമനയെ കൂട്ടുകയായിരുന്നു. വീടിന്റെ സമീപത്ത് എത്തിയതോടെയാണ് പ്രതി സമ്പത്ത് മാല പൊട്ടിച്ച് കടന്നത്.

തുടർന്ന് അടുത്തുള്ള ജ്വല്ലറിയിലായിരുന്നു വിറ്റിരുന്നത്. പ്രതിയെ കണ്ടെത്തുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. പ്രതിയുടെ ബൈക്ക് ബജാജ് ഡിസ്‌കവർ ആയിരുന്നു. തുടർന്ന് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിറ്റ ഡിസ്‌കവർ ബൈക്കിന്റെ വിവരങ്ങൾ വഴിയാണ് പൊലീസ് പ്രതിയിലേക്കെത്തിയത്. പിന്നാലെ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. കടം തീർ‌ക്കുന്നതിനായാണ് മോഷണം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി.