പാലക്കാട് ആലത്തൂരിൽ 63കാരനെ തലയ്ക്കടിച്ചു കൊന്നു; അയൽവാസി പിടിയിൽ

 

പാലക്കാട് ആലത്തൂരിൽ 63 കാരനെ തലയ്ക്കടിച്ച് കൊന്നു. ആലത്തൂർ അമ്പാട്ടുപറമ്പ് ബാപ്പുട്ടിയാണ് കൊല്ലപ്പെട്ടത്. അയൽവാസിയുടെ അടിയേറ്റാണ് ബാപ്പൂട്ടി മരിച്ചത്. തൊഴുത്തു കഴുകിയ വെള്ളം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം ഒടുവിൽ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.

സംഭവത്തിൽ അയൽവാസിയും ബന്ധുവുമായ അബ്ദുൽ റഹ്മാനെയും മകൻ ഷാജഹാനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. മുമ്പ് ബാപ്പുട്ടിയെ ആക്രമിച്ച കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചയാളാണ് അബ്ദുൽ റഹ്മാൻ.