ഈ വർഷം നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇവിടങ്ങളിലൊക്കെ പ്രധാന പാർട്ടികൾ പ്രചരണം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. വൈകീട്ട് മൂന്നരക്ക് കമ്മീഷൻ ആസ്ഥാനത്ത് നടക്കുന്ന പത്രസമ്മേളനത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തീയതികൾ പ്രഖ്യാപിക്കും.