സംസ്ഥാനത്ത് വീണ്ടുമൊരു സമ്പൂർണ ലോക്ക് ഡൗൺ ആലോചനയിലില്ലെന്ന് ആരോഗ്യമന്ത്രി

 

സംസ്ഥാനത്ത് വീണ്ടുമൊരു ലോക്ക് ഡൗൺ ആലോചനയില്ലെന്ന് വ്യക്തമാക്കി സർക്കാർ. സാമ്പത്തിക പ്രവർത്തനകൾ മുന്നോട്ടു കൊണ്ടുപോയെ മതിയാകൂ. പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ കർശനമാക്കും. സമ്പൂർണ ലോക്ക് ഡൗൺ ഇല്ലാത്തൊരു സാഹചര്യം നിലനിർത്താൻ ഓരോരുത്തരും വിചാരിക്കണമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു

നിലവിലെ സാഹചര്യത്തിൽ സി എഫ് എൽ ടി സികളടക്കം പ്രവർത്തന സജ്ജമാക്കാനുള്ള നിർദേശങ്ങൾ കൊടുത്തിട്ടുണ്ട്. ജില്ലാ കലക്ടർമാർക്കും ജില്ലാ ആരോഗ്യ മേധാവികൾക്കും ഇതുസംബന്ധിച്ച് വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു

വിദേശത്ത് നിന്ന് വരുന്നവർക്ക് ക്വാറന്റൈൻ നിർബന്ധമാക്കിയത് കേന്ദ്രനിർദേശം അനുസരിച്ചാണ്. പൂര്ണമായ അടച്ചിൽ ജനജീവിതത്തെ ബാധിക്കും. ലോക്ക് ഡൗണിന് സമാനമായ ഒരു നിയന്ത്രണവും ഇപ്പോൾ ആലോചനയിൽ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി