രോഗതീവ്രതയുള്ള സ്ഥലങ്ങളിൽ പ്രാദേശിക ലോക്ക് ഡൗൺ വേണ്ടിവരുമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് വാക്‌സിൻ ക്ഷാമമുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കൂടുതൽ വാക്‌സിൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാക്‌സിൻ കുറവായതിനാൽ സംസ്ഥാനത്ത് ആശങ്കാജനകമായ സാഹചര്യമാണുള്ളതെന്നും ആരോഗ്യമന്ത്രി പറഞ്ഞു

രോഗതീവ്രതയുള്ള സ്ഥലങ്ങളിൽ പ്രാദേശിക ലോക്ക് ഡൗൺ വേണ്ടി വരും. സമ്പൂർണ ലോക്ക് ഡൗൺ ഇനി ബുദ്ധിമുട്ടുള്ള കാര്യമാണ്. ആളുകളുടെ ജീവൻ മാത്രമല്ല, ജീവിത ഉപാധി കൂടി സംരക്ഷിക്കേണ്ടതുണ്ട്.

50 ലക്ഷം ഡോസ് വാക്‌സിൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടും അതിന്റെ പുകിത പോലും ലഭ്യമായിട്ടില്ല. കൂടുതൽ വാക്‌സിൻ നൽകാൻ കേന്ദ്രം തയ്യാറാകണം. വാക്‌സിൻ നേരിട്ട് വാങ്ങാൻ സംസ്ഥാനങ്ങൾക്ക് സാധിക്കില്ല. കേന്ദ്രസർക്കാർ സമ്മതിക്കണം. സ്വകാര്യ മേഖളയിൽ വാക്‌സിൻ വാങ്ങാനുള്ള അനുവാദം കൂടി കേന്ദ്രം നൽകിയാൽ വാക്‌സിനേഷൻ വേഗത വർധിപ്പിക്കാമെന്നും മന്ത്രി പറഞ്ഞു.